- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക് വില്ലേജ് വൃത്തിയാക്കാനെത്തിയ രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മൊറോക്കോയുടെ ബോക്‌സിങ് താരം അറസ്റ്റിൽ
റിയോ ഡി ജനീറോ: റിയോ ഒളിംപിക്സ് വേദിയിൽ നിന്ന് ലൈംഗികപീഡനവാർത്തയും. ഒളിമ്പിക് വില്ലേജ് വൃത്തിയാക്കാനെത്തിയ രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു മൊറോക്കോയുടെ ബോക്‌സിങ് താരം അറസ്റ്റിലായി. ഹസൻ സാദ എന്ന 22 കാരനാണ് ബ്രസീൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഹസൻ താമസിക്കുന്ന ഒളിംപിക് വില്ലേജ് ക്ലീൻ ചെയ്യാൻ പെൺകുട്ടികൾ എത്തിയപ്പോഴാണ് സംഭവം. ക്ലീൻ ചെയ്യാൻ ഹസൻ സാദ പെൺകുട്ടികളെ റൂമിലേക്ക് വിളിക്കുകയും റൂമിലെത്തിയ പെൺകുട്ടികളെ കടന്നു പിടിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. സാദയെ രണ്ടാഴ്ചത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കാൻ കോടതി നിർദേശിച്ചു. ലൈറ്റ് ഹെവിവെയ്റ്റ് ബോക്സിങ് വിഭാഗത്തിലാണ് സാദ മത്സരിക്കുന്നത്. ഈയിനത്തിൽ പുതുമുഖ താരമാണ് സാദ. മൊറോക്കോയിൽ രണ്ടു യൂത്ത് ചാമ്പ്യൻഷിപ്പ് കിരീടം നേടിയിട്ടുള്ള താരമാണു സാദ.
റിയോ ഡി ജനീറോ: റിയോ ഒളിംപിക്സ് വേദിയിൽ നിന്ന് ലൈംഗികപീഡനവാർത്തയും. ഒളിമ്പിക് വില്ലേജ് വൃത്തിയാക്കാനെത്തിയ രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു മൊറോക്കോയുടെ ബോക്‌സിങ് താരം അറസ്റ്റിലായി.
ഹസൻ സാദ എന്ന 22 കാരനാണ് ബ്രസീൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
ഹസൻ താമസിക്കുന്ന ഒളിംപിക് വില്ലേജ് ക്ലീൻ ചെയ്യാൻ പെൺകുട്ടികൾ എത്തിയപ്പോഴാണ് സംഭവം. ക്ലീൻ ചെയ്യാൻ ഹസൻ സാദ പെൺകുട്ടികളെ റൂമിലേക്ക് വിളിക്കുകയും റൂമിലെത്തിയ പെൺകുട്ടികളെ കടന്നു പിടിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
സാദയെ രണ്ടാഴ്ചത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കാൻ കോടതി നിർദേശിച്ചു. ലൈറ്റ് ഹെവിവെയ്റ്റ് ബോക്സിങ് വിഭാഗത്തിലാണ് സാദ മത്സരിക്കുന്നത്. ഈയിനത്തിൽ പുതുമുഖ താരമാണ് സാദ. മൊറോക്കോയിൽ രണ്ടു യൂത്ത് ചാമ്പ്യൻഷിപ്പ് കിരീടം നേടിയിട്ടുള്ള താരമാണു സാദ.