ലച്ചിത്ര താരങ്ങളുടെ മോർഫ് ചെയ്ത ഫോട്ടോകൾ പലപ്പോഴായി സൈബർ ലോകത്തു പ്രചരിക്കുന്നുണ്ട്. പല പ്രമുഖ നടിമാരും ഇത്തരത്തിൽ മോർഫിങ് കുരുക്കിൽ വീണിട്ടുമുണ്ട്.

ഇപ്പോഴിതാ നടി ആൻ അഗസ്റ്റിനും അത്തരത്തിലൊരു പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്തു ഫേസ്‌ബുക്കിലും വാട്‌സാപ്പിലുമൊക്കെ വ്യാപകമായി പ്രചരിപ്പിക്കുകയാണ് എന്നാണു പരാതി.

അഭിനയത്തിന് ഇടവേള നൽകി വീട്ടിലിരിക്കുമ്പോഴാണ് ആൻ അഗസ്റ്റിനോടു സൈബർ ലോകത്തിന്റെ ചതി. സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്നതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആൻ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

അടുത്തിടെ നടി ലക്ഷ്മി മേനോന്റെ ചിത്രങ്ങളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാട്‌സ് ആപ്പും ഫേസ്‌ബുക്കുമാണ് ഇത്തരം ദുഷ് പ്രചാരണങ്ങളുടെ മുൻ നിരയിലുള്ളത്.

ലാൽ ജോസിന്റെ തന്നെ എൽസമ്മ എന്ന ആൺകുട്ടിയിലൂടെയാണ് ആൻ സിനിമയിലെത്തിയത്. വിവാഹത്തോടെ അഭിനയത്തിന് ഇടവേള നൽകിയിരിക്കുകയാണ് ഈ നടി. ലാൽ ജോസിന്റെ പുതിയ ചിത്രമായ 'നീ-ന'യിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് ആൻ.