- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർട്ട്‌ഗേജ് നിർദേശങ്ങൾ കർക്കശമാക്കുന്നു; അയർലണ്ടിൽ വീടു വാങ്ങുന്നത് ഇനി ദുഷ്ക്കരം
ഡബ്ലിൻ: മോർട്ട്‌ഗേജ് സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ അയർലണ്ടിൽ പുതുതായി വീടുവാങ്ങുന്നവരെ കൂടുതൽ വലയ്ക്കുമെന്ന് റിപ്പോർട്ട്. മോർട്ട്‌ഗേജ് സംബന്ധിച്ച് സെൻട്രൽ ബാങ്ക് സമർപ്പിച്ച പുതിയ നിർദേശങ്ങളിലാണ് കർക്കശ നിയമങ്ങൾ വരുത്തിയിരിക്കുന്നത്. നിർദേശങ്ങൾ ഇത്തരത്തിൽ നടപ്പാക്കുകയാണെങ്കിൽ പുതുതായി വീടു വാങ്ങുന്നവരെ ഇത് ഏറെ വലയ്ക്കു
ഡബ്ലിൻ: മോർട്ട്‌ഗേജ് സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ അയർലണ്ടിൽ പുതുതായി വീടുവാങ്ങുന്നവരെ കൂടുതൽ വലയ്ക്കുമെന്ന് റിപ്പോർട്ട്. മോർട്ട്‌ഗേജ് സംബന്ധിച്ച് സെൻട്രൽ ബാങ്ക് സമർപ്പിച്ച പുതിയ നിർദേശങ്ങളിലാണ് കർക്കശ നിയമങ്ങൾ വരുത്തിയിരിക്കുന്നത്. നിർദേശങ്ങൾ ഇത്തരത്തിൽ നടപ്പാക്കുകയാണെങ്കിൽ പുതുതായി വീടു വാങ്ങുന്നവരെ ഇത് ഏറെ വലയ്ക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ ഹോം ഓണർഷിപ്പ് ആൻഡ് റെന്റൽ സംബന്ധിച്ച് നാഷണൽ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരവും ചെറുപ്പക്കാർസ്വന്തമായി വീടു വാങ്ങാൻ ഏറെ കഷ്ടപ്പെടുമെന്നാണ് പറയുന്നത്. അയർലണ്ടിലെ ഹൗസിങ് പോളിസിയെക്കുറിച്ചും ഭാവിയിൽ ഇതെങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുമാണ് റിപ്പോർട്ട് വിശകലനം ചെയ്തിരിക്കുന്നത്. സിറ്റികളിൽ വീടു വാടകയ്ക്കു നൽകുന്നതു സംബന്ധിച്ചും സെൻട്രൽ ബാങ്കിന്റെ നിർദേശങ്ങൾ കടുപ്പമുള്ളതാണെന്നാണ് പറയപ്പെടുന്നത്.
സെൻട്രൽ ബാങ്ക് നിർദേശമനുസരിച്ച് പ്രോപ്പർട്ടിയുടെ 80 ശതമാനമായി മോർട്ട്‌ഗേജിനെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. കൂടാതെ ഇൻകം ലിമിറ്റും ഏർപ്പെടുത്തുന്നുണ്ട്. അതേസമയം ബാങ്കിന്റെ നിർദേശങ്ങളിൽ ചിലത് മയപ്പെടുത്തണമെന്നും ഗവർണർ പാട്രിക് ഹോനോഹൻ പറയുന്നു. ഫിനാൻസ് മിനിസ്റ്റർ മൈക്കിൾ നൂനനും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
കനത്ത വാടക നൽകി ജീവിക്കുന്നതിനൊപ്പം സ്വന്തമായി വീടു വാങ്ങാൻ പണം കരുതുകയെന്നത് പുതിയ നിർദേശമനുസരിച്ച് അത്ര പ്രായോഗികമല്ല. ഇത് സ്വന്തമായി ഒരു ഭവനം എന്നു സ്വപ്‌നം കാണുന്ന ചെറുപ്പക്കാരെ സാരമായി ബാധിക്കും. പ്രത്യേകിച്ച് നഗരങ്ങളിൽ വാടകയ്ക്കു താമസിക്കുന്ന ചെറുപ്പക്കാർക്ക്.
200,000 യൂറോയുടെ ഒരു പ്രോപ്പർട്ടി വാങ്ങാൻ തുടക്കക്കാർ 40,000 യൂറോയെങ്കിലും മിച്ചം പിടിച്ചിരിക്കണം. കൂടാതെ ഇൻകം ലിമിറ്റും ഇതിൽ ഉൾപ്പെടും. വാടകയും പ്രോപ്പർട്ടി വാല്യുവും കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കടുത്ത നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്തരുതെന്നാണ് പൊതുവേ ഉയർന്നിരിക്കുന്ന അഭിപ്രായം.