ഷിക്കാഗോ: പരി.കന്യകമാതാവിന്റെ നാമഥേയത്തിലുള്ള മോർട്ടൺഗ്രോവ് സെന്റ് മേരിസ് ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാൾ ഓഗസ്റ്റ് 6 ന് ഞായറാഴ്ച രാവിലെ കൊടിയേറുന്നതോടുകൂടി തിരുന്നാൾ ആചാര കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ മേലദ്ധ്യക്ഷൻ മാർ.ജേക്കബ് അങ്ങാടിയാത്തു അന്ന് നടക്കുന്ന കൊടിയേറ്റ് കർമ്മങ്ങൾക്കും ദിവ്യബലിയിലും മുഖ്യകാർമികത്വം വഹിക്കും.

ഓഗസ്റ്റ് 11ന് ആറ് മണിക്കാരംഭിക്കുന്ന വി.ബലിയെ തുടർന്ന് സി.സി.ഡി കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിവാടികളും അതുപോലെ ഇടവകയിലെയും പ്രഗൽഭരായ കലാകാരന്മാരെയും കലാകാരികളെയും കോർത്തിണക്കികൊണ്ടുള്ള കോമഡി സ്‌കിറ്റ് എന്നിവയും ഉണ്ടായിരിക്കും.

ഓഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കന്ന വി.ബലിയർപ്പണത്തിന് ശേഷം ഇടവകയിലെ വിവിധകൂടാരയേഗങ്ങളുടെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. മയാമി സെന്റ് ജൂഡ് ഇടവക ദൈവാലയത്തിലെ വികാരി റവ .ഫാ സുനി പടിഞ്ഞാറക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ ഓഗസ്റ്റ് 13 ഞായാറാഴ്ച രാവിലെ 10 മണിക്കാരംഭിക്കുന്ന ആഘോക്ഷമായ തിരുന്നാൾ റാസയും ലദിഞ്ഞും.തുടർന്ന എല്ലാ വിശുദ്ധരുടെയും തിരുസൊരൂപം വഹിച്ചുകൊണ്ടുള്ള ആഘോക്ഷമായ ദൈവലായനഗരിചുറ്റി പ്രദീക്ഷണവും ഉണ്ടായിരിക്കും. അന്നേ ദിവസം കഴുന്ന് എടുത്ത് പ്രാർത്ഥിക്കുന്നതിനും അടിമ വയ്ക്കുന്നതിനുംമുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഈ വർഷത്തെ തിരുന്നാൾ ആഘോക്ഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ തിരുന്നാൾ ആഘോക്ഷ കമ്മറ്റിയെ ജൂൺ 20ന് ചേർന്ന ഇടവക പ്രതിനിധി യോഗത്തിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ കൺവീന്യയർ: സാബു തറത്തട്ടേൽ, ജോയിന്റ് കൺവീനർ :ബിനോയി പൂത്തറ. എന്റെർറ്റെയിന്മെന്റെ : ചാക്കോ മറ്റത്തിപ്പറമ്പിൽ, ജെയിൽ മാക്കിയിൽ, മേരി ആലുങ്കൽ . ഔട്ട് ഡോർ ഡെക്കറേഷൻ: ജോയി ചെമ്മാച്ചേൽ ആൻഡ് യൂത്ത് മിനിസ്റ്ററി അഗംങ്ങൾ. ഇൻ ഡോർ ഡെക്കറേഷൻ :സി.സിൽവേറിയുസ്, ആൻഡ് വുമൺ മിനിസ്റ്ററി അഗംങ്ങൾ. പ്രൊസഷൻ: ഷിബു കുളങ്ങര. ഫുഡ് :ബൈജു കുന്നേൽ. സെക്യൂരിറ്റി: ജിനോ കക്കാട്ടിൽ. ചെണ്ട: ചാക്കോമറ്റത്തിപ്പറന്പിൽ, ജോസ് മണക്കാട്ട്, ജോണിക്കുട്ടി പിള്ള വീട്ടിൽ. കഴുന്ന്: ജോസ് പിണർക്കയിൽ . ദർശനസമൂഹം: സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറന്പിൽ . പബളി സിറ്റി: സ്റ്റീഫൻ ചൊള്ള്ബേൽ. ലൈറ്റ് ആൻഡ് സൗണ്ട് :സജി കോച്ചേരി . അഷേഴ്സ്: റോയി നെടുംഞ്ചിറ ആൻഡ് യൂത്ത് മിനിസ്റ്ററി അഗംങ്ങൾ .ലേലം: സജി പൂതൃക്കയിൽ, ഷാജു കണ്ണംമ്പള്ളി. ദൈവാലയ ഗായകശുത്രുക്ഷ: അനിൽ മറ്റത്തിക്കുന്നേൽ. ഫസ്റ്റ് എയിഡ്: സാലിക്കുട്ടി കുളങ്ങര എന്നിവരാണ്.ബിനു ആൻഡ് ജോസ്മി കൈതക്കതൊട്ടിയിൽലാണ് ഈ വർഷത്തെ തിരുനാൾ പ്രിസുദേന്തി.

സ്റ്റീഫൻ ചൊള്ള്ബേൽ (പി.ആർ.ഒ) അറിയിച്ചതാണിത്.