- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർട്ടൺഗ്രോവ് സെന്റ് മേരിസ് ക്നാനായ ദൈവാലയത്തിൽ പരി.കന്യകമാതാവിന്റെ സ്വഗ്ഗാരോപണ തിരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരിസ് ക്നാനായ ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാളായാ പരി.കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഓഗസ്റ്റ് 11,12,13 തിയതികളിൽ ഭക്തിയാദരവോടെ നടത്തപ്പെട്ടു. ഓഗസ്റ്റ് 11 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബഹുമാനപ്പെട്ട വൈദികരായ റവ .ഫാ.ടോമി വട്ടുകുളം , റവ .ഫാ .ജോസ് , റവ. ഫാ .ബോബൻ വട്ടീമ്പുറത്ത് എന്നിവരുടെ കാർമ്മികത്വത്തിൽ അർപ്പിച്ച വി.ബലിക്ക് ശേഷം നയനവിസ്മയം സൃഷ്ടിച്ച് പ്രേക്ഷകരെ കൈയിലെടുത്ത യുവജനസന്ധ്യക്ക് തിരിതെളിയിച്ചു. 350തിൽ പരം യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ യൂത്ത് നൈറ്റ് വിവിധങ്ങളായ കലാപ്രടനങ്ങൾ കൊണ്ട്. തികച്ചും ഉന്നത നിലവാരം പുലർത്തി. ഓഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടന്ന വി.കുർബ്ബാന, ലദീഞ്ഞ്, നോവേന, കപ്ലോൻ വാഴ്ച തുടങ്ങിയ തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചത് സേക്രഡ് ഹാർട്ട് ഫൊറോന വികാരി റവ .ഫാ . എബ്രഹാം മുത്തോലത്ത് , ഫാ.ബോബൻ വട്ടീമ്പുറത്ത് ,മോൺ .തോമസ് മുളവനാൽ ,ഫാ .സുനി പടിഞാറക്കര എന്നിവരായിരുന്നു. തുടർന്ന് നടന്ന പ്രസുദേന്തി നൈറ്റിൽ പു
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരിസ് ക്നാനായ ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാളായാ പരി.കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഓഗസ്റ്റ് 11,12,13 തിയതികളിൽ ഭക്തിയാദരവോടെ നടത്തപ്പെട്ടു.
ഓഗസ്റ്റ് 11 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബഹുമാനപ്പെട്ട വൈദികരായ റവ .ഫാ.ടോമി വട്ടുകുളം , റവ .ഫാ .ജോസ് , റവ. ഫാ .ബോബൻ വട്ടീമ്പുറത്ത് എന്നിവരുടെ കാർമ്മികത്വത്തിൽ അർപ്പിച്ച വി.ബലിക്ക് ശേഷം നയനവിസ്മയം സൃഷ്ടിച്ച് പ്രേക്ഷകരെ കൈയിലെടുത്ത യുവജനസന്ധ്യക്ക് തിരിതെളിയിച്ചു. 350തിൽ പരം യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ യൂത്ത് നൈറ്റ് വിവിധങ്ങളായ കലാപ്രടനങ്ങൾ കൊണ്ട്. തികച്ചും ഉന്നത നിലവാരം പുലർത്തി. ഓഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടന്ന വി.കുർബ്ബാന, ലദീഞ്ഞ്, നോവേന, കപ്ലോൻ വാഴ്ച തുടങ്ങിയ തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചത് സേക്രഡ് ഹാർട്ട് ഫൊറോന വികാരി റവ .ഫാ . എബ്രഹാം മുത്തോലത്ത് , ഫാ.ബോബൻ വട്ടീമ്പുറത്ത് ,മോൺ .തോമസ് മുളവനാൽ ,ഫാ .സുനി പടിഞാറക്കര എന്നിവരായിരുന്നു. തുടർന്ന് നടന്ന പ്രസുദേന്തി നൈറ്റിൽ പുതുമയാർന്ന കലാവിരുന്നാണ് ഒരുക്കിയത്.
പ്രായഭേദമെന്യ നടത്തപ്പെട്ട ഫാഷൻ ഷോ പരേഡിൽ 7മുതൽ 70 വയസ്സ് വരെയുള്ളവർ പങ്കെടുത്തു. വിവിധ കലാപരിപാടികളിൽ ക്നാനായ തറവാടിത്വീ തുളമ്പുന്ന കോമഡി സ്‌കിറ്റ്ഉം, പാരഡി കഥാപ്രസംഗവും ഏറെ ശ്രദ്ധേയമായി.കൂടാതെ മിമിക്രി, ഡാൻസ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികളാൽ ജനനിവിഡമായ സദസ്സിനെ ആനന്തത്താൽ ആവേശഭരിതമാക്കി .ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോക്ഷമായ തിരുന്നാൾ റാസയും, ലദിഞ്ഞും റവ.ഫാ. സുനി പടിഞ്ഞാറക്കരയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
സഹകാർമ്മികരായിരുന്ന റവ. ഫാ .ജോർജ് ദാനവേലിൽ, റവ . ഫാ .അനീഷ് ക്ളീറ്റസ് , റവ. ഫാ .കാർലോസ് ,റവ. ഫാ .ബോബൻ വട്ടീമ്പുറത്ത്, മോൺ. തോമസ് മുളവനാൽ, റവ. ഫാ .ടോമി ചെള്ളക്കണ്ടത്തിൽ എന്നിവരിൽ സെ .തോമസ് കത്തിഡ്രൽ വികാരിയും & വികാരി ജനറാളുംമായ റവ .ഡോ . അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ തിരുവചന സന്ദേശം നല്കി .
വി.ബലിയർപ്പണ കർമ്മങ്ങൾക്ക് ശേഷം ആഘോക്ഷമായ തിരുന്നാൾ പ്രദിക്ഷണവും ജനകിയ ലേലവും നടത്തപ്പെട്ടു. ഒരാഴ്ചയോളം തുടർന്ന തിരുന്നാൾ ആഘോക്ഷങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും ഒരുക്കങ്ങൾക്കും വേണ്ടുന്ന നേതൃത്വം കൊടുത്ത കമ്മറ്റി അംഗങ്ങളായ സാബു തറത്തട്ടേൽ (ജനറൽ കൺവീനർ) ബിനോയി പൂത്തറ (ജോ. കൺവീനർ) ; ചാക്കോ മറ്റത്തിപ്പറബിൽ (എന്റെർറ്റെയിന്മെന്റെ); ജോയി ചെമ്മാച്ചേൽ &യൂത്ത് മിനിസ്റ്ററി (ഔട്ട് ഡോർ ഡെക്കറേഷൻ); :സി.സിൽവേരിയുസ് & വുമൺ മിനിസ്റ്ററി ( ഇൻഡോർ ഡെക്കറേഷൻ); ഷിബു കുളങ്ങര(പ്രൊസഷൻ); ബൈജു കുന്നേൽ(ഫുഡ്); ജിനോ കക്കാട്ടിൽ(സെക്കുരിറ്റി); ചാക്കോമറ്റത്തിപ്പറമ്പിൽ, ജോസ് മണക്കാട്ട്, ജോണിക്കുട്ടി പിള്ളവീട്ടിൽ (ചെണ്ട); ജോസ് പിണർക്കയിൽ(കഴുന്ന്); സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറമ്പിൽ (ദർശനസമൂഹം); സ്റ്റീഫൻ ചൊള്ളമ്പേൽ (പബളി സിറ്റി ); സജി കോച്ചേരി( ലൈറ്റ് ആൻഡ് സൗണ്ട്); റോയി നെടുംഞ്ചിറ & യൂത്ത് മിനിസ്റ്ററി (അഷേഴ്സ്); ഷാജു കണ്ണംബള്ളി& ജെയിൻ മാക്കിയിൽ (ജനകിയ ലേലം); അനിൽ മറ്റത്തിക്കുന്നേൽ /(ദൈവാലയ ഗായകശുശ്രൂഷ ); സാലിക്കുട്ടി കുളങ്ങര (ഫസ്റ്റ് എയിഡ്) കൈകാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി , പോൾസൺ കുളങ്ങര , ജോയിച്ചൻ ചെമ്മാച്ചേൽ ,സിബി കൈതക്കതൊട്ടിയിൽ എന്നിവരുടെയും സഹായസകരണവും തിരുന്നാൾ ആഘോക്ഷങ്ങളുടെ പൂർണ്ണ വിജയത്തിന് കാരണമായി. ബിനു & റ്റോസ്മി കൈതക്കതൊട്ടിയിൽലാണ് ഈ വർഷത്തെ തിരുനാൾ പ്രിസുദേന്തി.
സ്റ്റീഫൻ ചൊള്ളമ്പേൽ ( പി.ആർ.ഒ) അറിയിച്ചതാണിത്.