- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബറിൽ മോസ്‌കോയിൽ സൂര്യൻ ഉദിച്ചത് വെറും ആറ് മിനുറ്റ് മാത്രം; ദിവസവും ഒരു മണിക്കൂർ എങ്കിലും സൂര്യപ്രകാരം കണ്ടിരുന്ന പഴയകാലത്തെ ഓർത്ത് നെടുവീർപ്പിട്ട് റഷ്യക്കാർ
2017ൽ മോസ്‌കോയിൽ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഡിസംബറായിരുന്നുവെന്ന് റിപ്പോർട്ട്. അതായത് കഴിഞ്ഞ മാസം ഇവിടെ ദിവസത്തിൽ വെറും ആറ് മിനുറ്റ് മാത്രമാണ് സൂര്യൻ ഉദിച്ചിരിക്കുന്നത്...!! ഇതോടെ ദിവസവും ഒരു മണിക്കൂർ എങ്കിലും സൂര്യപ്രകാരം കണ്ടിരുന്ന പഴയകാലത്തെ ഓർത്ത് നെടുവീർപ്പിടാൻ തുടങ്ങിയിരിക്കുകയാണ് റഷ്യക്കാർ. ഡിസംബറിൽ വെറും ആറ് മിനുറ്റ് മാത്രമാണ് മോസ്‌കോയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന പുതിയ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത് മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ദി മെറ്റീരിയോളജിക്കൽ സ്‌റ്റേഷനാണ്. ഇതിന് മുമ്പ് 2000ത്തിലായിരുന്നു ഇതിന് സമാനമായ അവസ്ഥ മോസ്‌കോയിലുണ്ടായിരുന്നത്.അതായത് അന്ന് വെറും മൂന്ന് മണിക്കൂർ മാത്രമായിരുന്നു ഇവിടെ സൂര്യൻ ദൃശ്യമായിരുന്നത്. ഇവിടെ ഉണ്ടാകാറുള്ള ശരാശരി ഊഷ്മാവിനേക്കാൾ താപനില വർധിച്ചതാണ് ഈ അവസ്ഥക്ക് വഴിയൊരുക്കിയതെന്നാണ് റഷ്യൻ മെറ്റീരിയോളജിക്കൽ സെന്ററിലെ തലവനായ റോമൻ വിൽഫൻഡ് പറയുന്നത്. റഷ്യയിലെ താപനില റെക്കോർഡ് താഴ്ചക്കടുത്തേത്ത് ഇടിഞ്ഞ് താഴ്ന്നുവെന്ന റിപ്പോർ
2017ൽ മോസ്‌കോയിൽ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഡിസംബറായിരുന്നുവെന്ന് റിപ്പോർട്ട്. അതായത് കഴിഞ്ഞ മാസം ഇവിടെ ദിവസത്തിൽ വെറും ആറ് മിനുറ്റ് മാത്രമാണ് സൂര്യൻ ഉദിച്ചിരിക്കുന്നത്...!! ഇതോടെ ദിവസവും ഒരു മണിക്കൂർ എങ്കിലും സൂര്യപ്രകാരം കണ്ടിരുന്ന പഴയകാലത്തെ ഓർത്ത് നെടുവീർപ്പിടാൻ തുടങ്ങിയിരിക്കുകയാണ് റഷ്യക്കാർ. ഡിസംബറിൽ വെറും ആറ് മിനുറ്റ് മാത്രമാണ് മോസ്‌കോയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന പുതിയ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത് മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ദി മെറ്റീരിയോളജിക്കൽ സ്‌റ്റേഷനാണ്. ഇതിന് മുമ്പ് 2000ത്തിലായിരുന്നു ഇതിന് സമാനമായ അവസ്ഥ മോസ്‌കോയിലുണ്ടായിരുന്നത്.അതായത് അന്ന് വെറും മൂന്ന് മണിക്കൂർ മാത്രമായിരുന്നു ഇവിടെ സൂര്യൻ ദൃശ്യമായിരുന്നത്.
ഇവിടെ ഉണ്ടാകാറുള്ള ശരാശരി ഊഷ്മാവിനേക്കാൾ താപനില വർധിച്ചതാണ് ഈ അവസ്ഥക്ക് വഴിയൊരുക്കിയതെന്നാണ് റഷ്യൻ മെറ്റീരിയോളജിക്കൽ സെന്ററിലെ തലവനായ റോമൻ വിൽഫൻഡ് പറയുന്നത്. റഷ്യയിലെ താപനില റെക്കോർഡ് താഴ്ചക്കടുത്തേത്ത് ഇടിഞ്ഞ് താഴ്ന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പാണ് മോസ്‌കോയിലെ ഏറ്റവും ഇരുണ്ട ഡിസംബറിനെക്കുറിച്ചുള്ള വാർത്തകളുും പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും തണുപ്പാർന്ന ചില ഇടങ്ങളുള്ള രാജ്യമാമ് റഷ്യ.
വിദൂരസ്ഥമായ റഷ്യൻ റീജിയണായ യാകുടിയയിൽ ചൊവ്വാഴ്ച താപനില മൈനസ് 67 ഡിഗ്രി വരെ താഴ്ന്നിരുന്നു. മോസ്‌കോയിൽ നിന്നും 3000 മൈലുകൾ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന യാകുടിയയിൽ വിദ്യാർത്ഥികൾ സാധാരണ സ്‌കൂളിൽ പോകുന്നത് മൈനസ് 40 ഡിഗ്രി തണുപ്പിലാണ്. എന്നാൽ ചൊവ്വാഴ്ച ഊഷ്മാവ് അതിലും താഴ്ന്നതിനെ തുടർന്ന് സ്‌കൂളുകൾ അടച്ചിരുന്നു. ഇതിനെ തുടർന്ന് കുട്ടികളെ വീടിനകത്ത് തന്നെ പിടിച്ചിരുത്തണമെന്ന് പൊലീസ് രക്ഷിതാക്കൾക്ക് കടുത്ത നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ വീക്കെൻഡിൽ തങ്ങളുടെ കാർ തകർന്നതിനെ തുടർന്ന് രണ്ട്‌പേർ തങ്ങളുടെ കൃഷിയിടത്തിലേക്ക് നടന്ന് പോകാൻ ശ്രമിച്ചതിനെതുടർന്ന് തണുത്തറഞ്ഞ് മരിച്ചിരുന്നു.
എന്നാൽ ഇക്കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് പേർ ചൂടാർന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നതിനാൽ മരണത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും തണുപ്പാർന്ന ഗ്രാമമെന്ന് കണക്കാക്കുന്ന ഓയ്‌മൈകോണിലാണീ സംഭവം നടന്നത്. ഇവിടെ താപനില മൈനസ് 50 ഡിഗ്രി വരെ ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇവിടെ ഈ ആഴ്ചയിലെ ചില ദിവസങ്ങളിൽ താപനില മൈനസ് 62 ഡിഗ്രിയുമായിരുന്നു. ഒഫീഷ്യൽ വെതർ സ്റ്റേഷൻ താപനില മൈനസ് 59 ഡിഗ്രിയായിട്ടാണ് രേഖപ്പെടുത്തിയതെങ്കിലും തങ്ങൾക്ക് മൈനസ് 67 ഡിഗ്രി വരെ അനുഭവപ്പെട്ടിരുന്നുവെന്നാണ് തദ്ദേശവാസികൾ വെളിപ്പെടുത്തുന്നത്.ഇവിടെ ഇതിന് മുമ്പ് 1933ലായിരുന്നു താപനില ഇത്രയും താഴ്ന്നിരുന്നത്. ഇതിനെ തുടർന്ന് എല്ലാ തരത്തിലുമുള്ള ഗതാഗതസംവിധാനങ്ങൾക്കും കടുത്ത ബുദ്ധിമുട്ടാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.