താഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മുമ്പന്തിയിൽ കാനഡയിലെ നഗരങ്ങളും ഇടംപിടിച്ചു. ട്രാൻസ്‌പോർട്ട് അനാലിറ്റ്ക്‌സി കമ്പനിയായ ഇന്റിക്‌സ് നടത്തിയ പഠനത്തിലാണ് മോൺട്രിലും ടൊറന്റോയുമടക്കമുള്ളവ തിരക്കേറിയ നഗരങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചത്. പഠനത്തിൽ തിരക്കേറിയ സമയത്ത് ഡ്രൈവർമാർ അമ്പത് മണിക്കൂറിലധികം ട്രാഫിക് ജാമിൽ പെട്ട് വീർപ്പ് മുട്ടാറുണ്ടെന്ന് കണ്ടെത്തി.

38 രാജ്യങ്ങളിൽ നിന്നായ ആയിരത്തി 64 നഗരങ്ങളാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. മോൺ്ട്രിലിന് പിന്നാലെ ടൊറന്റോ, സെന്റ് ജോൺസ്, ഒറ്റാവ, വാൻകൂവർ എന്നീ നഗരങ്ങളാണ് ഇടംപിടിച്ചത്. ഈ സ്ഥലങ്ങളിലെല്ലാം 35 നും 45 നും ഇടയിൽ മണിക്കൂറുകളാണ് ഡ്രൈവർമാർ ട്രാഫികിൽ പെടുന്നതെന്ന് കണ്ടെത്തി.

ലോകത്തെ തിരക്കേറിയ നഗരങ്ങളിൽ മുമ്പന്തിയിൽ മോസ്‌കോയും അമേരിക്കയിലെ ന്യൂയോർക്കുമാണ്. ഇവിടെ 91 മണിക്കൂറുകൾ വരെ ഡ്രൈവർമാർ കുടുങ്ങിക്കിടക്കാറുള്ളതായി കണ്ടെത്തി.