- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരൊറ്റ ഹാൻഡ് ബാഗിന്റെ വില ഒന്നരക്കോടി രൂപ; ഹോങ്കോങ്ങിലെ സമ്പന്ന വാങ്ങിയ ബാഗ് നിർമ്മിച്ചത് മുതലയുടെ തോലുകൊണ്ട്
ആഡംബരത്തിന്റെ മറുകരയെന്നേ ഇതിനെയൊക്കെ വിശേഷിപ്പിക്കാനാകൂ. ഹോങ്‌കോങ്ങിലെ ലേലത്തിൽ വിറ്റുപോയ ഒരൊറ്റ ഹാൻഡ്ബാഗിന്റെ വില ഒന്നരക്കോടി രൂപ. മുതലയുടെ തൊലികൊണ്ട് നിർമ്മിച്ച പിങ്ക് നിറത്തിലുള്ള ഹേംസ് ബിർക്കിൻ ബാഗിൽ 18 കാരറ്റ് സ്വർണവും വജ്രക്കല്ലുകളും പതിച്ചിട്ടുണ്ട്. ബാഗ് സ്വന്തമാക്കിയത് ആരെന്ന് വ്യക്തമല്ലെങ്കിലും ഹോങ്‌കോങ്ങിലെ ഒരു
ആഡംബരത്തിന്റെ മറുകരയെന്നേ ഇതിനെയൊക്കെ വിശേഷിപ്പിക്കാനാകൂ. ഹോങ്‌കോങ്ങിലെ ലേലത്തിൽ വിറ്റുപോയ ഒരൊറ്റ ഹാൻഡ്ബാഗിന്റെ വില ഒന്നരക്കോടി രൂപ. മുതലയുടെ തൊലികൊണ്ട് നിർമ്മിച്ച പിങ്ക് നിറത്തിലുള്ള ഹേംസ് ബിർക്കിൻ ബാഗിൽ 18 കാരറ്റ് സ്വർണവും വജ്രക്കല്ലുകളും പതിച്ചിട്ടുണ്ട്. ബാഗ് സ്വന്തമാക്കിയത് ആരെന്ന് വ്യക്തമല്ലെങ്കിലും ഹോങ്‌കോങ്ങിലെ ഒരു സമ്പന്നയാണ് ഉടമയെന്നാണ് വിവരം.
ലോകത്തെ ഏറ്റവും വിലകൂടിയ ഹാൻഡ് ബാഗെന്ന റെക്കോഡാണ് ഈ ബാഗ് സ്വന്തമാക്കിയത്. അമേരിക്കയിൽ വിറ്റുപോയ മറ്റൊരു ഹേംസ് ബിർക്കിൻ ബാഗിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 1.33 കോടി രൂപയായിരുന്നു അതിന്റെ വില.
ഹോങ്കോങ്ങിലെ ക്രീസ്റ്റീസ് ലേല കേന്ദ്രത്തിലാണ് റെക്കോഡ് തുകയ്ക്കുള്ള വിൽപന നടന്നത്. കറുത്ത നിറത്തിലുള്ള മറ്റൊരു ബാഗ് കൂടി ശേഖരത്തിലുണ്ടെന്നും അത് ഇപ്പോഴത്തേതിനെക്കാൾ വലിയ തുകയ്ക്ക് ഈ ബാഗ് വിറ്റുപോകുമെന്നാണ് അധികതർ പറയുന്നത്. ലോകത്തേറ്റവും വിലകൂടിയ ഹാൻഡ്ബാഗ് ബ്രാൻഡാണ് ഹേംസ് ബിർക്കിൻ.
വിക്ടോറിയ ബെക്കാമിനെപ്പോലുള്ള സെലിബ്രിറ്റികളാണ് ഇതിന്റെ ഉപഭോക്താക്കൾ. വിക്ടോറിയക്ക് നൂറിലേറെ ഹേംസ് ബാഗുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് 15 കോടിയോളം രൂപ വരും. മഴവില്ലിലെ എല്ലാ നിറങ്ങളിലുമുള്ള ബാഗുകളാണ് കിം കർദാഷിയാന്റെ ശേഖരത്തിലുള്ളത്. ഹോളിവുഡ് നടി ഹെയ്ദി ക്ലമും ഹേംസിന്റെ ആരാധികയാണ്.