- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിലെ സമീപകാല രാഷ്ട്രീയ കൊലകൾ എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതു തന്നെ; തെരുവിലോ ബസ് ഷെൽട്ടറിലോ ഉണ്ടാവുന്ന നേരിയ തർക്കംപോലും ചെന്നെത്തുന്നത് ഉന്മൂലനത്തിൽ; പിണറായി അധികാരത്തിൽ വന്നതിന് ശേഷം നടന്നത് 350ലേറെ രാഷ്ട്രീയ അക്രമങ്ങൾ; പഴയകാര്യങ്ങൾ ചികഞ്ഞെടുത്ത് അണികളിൽ പകയും വിദ്വേഷവം കുത്തിനിറയ്ക്കുന്നു; രാഷ്ട്രീയക്കാർ ഇഷ്ടമില്ലാത്തവനെ ഇല്ലാതാക്കുന്നതിന്റെ പിന്നാമ്പുറം ഇങ്ങനെ
കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലക്കേസ് സിബിഐ ഏറ്റെടുക്കാൻ കോടതി തീരുമാനം വന്നതോടെ കണ്ണൂരിലെ സിപിഎം കടുത്ത പ്രതിരോധത്തിൽ. സിബിഐക്ക് വിട്ട കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകിയാലും കണ്ണൂർ രാഷ്ട്രീയത്തിലെ അക്രമോത്സുകത തടയാനുള്ള തീരുമാനം പുനഃപരിശോധനക്കുള്ള സാധ്യത വിരളമാണ്. സമീപകാല രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം ദിവസങ്ങളും ആഴ്ചകളും കൊണ്ട് ആസൂത്രിതമായി നടപ്പാക്കപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ കണ്ണൂർ അക്രമങ്ങൾ കേരളം വിട്ട് ദേശീയ ശ്രദ്ധയിൽ പോലും എത്തപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന കണ്ണൂർ അക്രമങ്ങൾക്ക് അറുതി വരുത്താൻ ഭൂരിഭാഗം ജനങ്ങളുടെ പിൻതുണയുണ്ടായിട്ടും അതെല്ലാം നടപ്പാകാതെ പോവുകയാണ്. തെരുവിൽ നിന്നോ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നോ ഉണ്ടാകുന്ന നേരിയ തർക്കം പോലും കൊലപാതകത്തിലോ അംഗവൈകല്യം വരുത്തുന്ന ക്രൂരമായ അക്രമത്തിലും കാലശിക്കപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ 110 രക്തസാക്ഷികൾ ഉണ്ടാക്കപ്പെട്ട ജില്ല എന്ന 'ബഹുമതി' നേടിയത് കണ്ണൂരാണ്. ഈ സ്ഥിതി നിലനിർത്താനുള്ള ശ്
കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലക്കേസ് സിബിഐ ഏറ്റെടുക്കാൻ കോടതി തീരുമാനം വന്നതോടെ കണ്ണൂരിലെ സിപിഎം കടുത്ത പ്രതിരോധത്തിൽ. സിബിഐക്ക് വിട്ട കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകിയാലും കണ്ണൂർ രാഷ്ട്രീയത്തിലെ അക്രമോത്സുകത തടയാനുള്ള തീരുമാനം പുനഃപരിശോധനക്കുള്ള സാധ്യത വിരളമാണ്.
സമീപകാല രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം ദിവസങ്ങളും ആഴ്ചകളും കൊണ്ട് ആസൂത്രിതമായി നടപ്പാക്കപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ കണ്ണൂർ അക്രമങ്ങൾ കേരളം വിട്ട് ദേശീയ ശ്രദ്ധയിൽ പോലും എത്തപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന കണ്ണൂർ അക്രമങ്ങൾക്ക് അറുതി വരുത്താൻ ഭൂരിഭാഗം ജനങ്ങളുടെ പിൻതുണയുണ്ടായിട്ടും അതെല്ലാം നടപ്പാകാതെ പോവുകയാണ്. തെരുവിൽ നിന്നോ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നോ ഉണ്ടാകുന്ന നേരിയ തർക്കം പോലും കൊലപാതകത്തിലോ അംഗവൈകല്യം വരുത്തുന്ന ക്രൂരമായ അക്രമത്തിലും കാലശിക്കപ്പെടുന്നു.
കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ 110 രക്തസാക്ഷികൾ ഉണ്ടാക്കപ്പെട്ട ജില്ല എന്ന 'ബഹുമതി' നേടിയത് കണ്ണൂരാണ്. ഈ സ്ഥിതി നിലനിർത്താനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എന്നാൽ ബഹുജനങ്ങൾ കണ്ണൂരിനെ ഈ നിലയിൽ കാണാൻ ആഗ്രഹിക്കുന്നില്ല. കണ്ണൂരിൽ എല്ലാം രാഷ്ട്രീയമായതുകൊണ്ടു തന്നെ അതിനെതിരെ ശക്തമായ പ്രതിഷേധത്തിന് മുൻതൂക്കം ലഭിക്കാറുമില്ല. ഓരോ അക്രമം കഴിയുമ്പോഴും സമാധാന കമ്മിറ്റികൾ വിളിച്ചു ചേർക്കപ്പെടും. അവിടെ വെച്ചും നേതാക്കൾ പരസ്പരം വാക്കുകൾ കൊണ്ട് അങ്കം വെട്ടും. അതിനെല്ലാം നോക്കു കുത്തിയായി നിൽക്കേണ്ട അവസ്ഥയിലാണ് ജില്ലാ ഭരണാധികാരികൾ.
ഈ സർക്കാർ അധികാരത്തിലേറിയ ശേഷം 350 ലേറെ രാഷ്ട്രീയ അക്രമങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. സർക്കാറിന്റേയോ ഭരണ കൂടത്തിന്റേയോ തെറ്റായി ഇതിനെ കാണുകയല്ല വേണ്ടത്. കണ്ണൂരിലെ രാഷ്ട്രീയ പ്രവർത്തന ശൈലിയുടെ പോരായ്മയാണ് ഇത്. പ്രാദേശിക തലം മുതൽ നേതാക്കൾ പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നത് എതിരാളികളെ വെല്ലുവിളിച്ചു കൊണ്ടാണ്. ആശയപരമായ ഭിന്നതയല്ല പകരം വ്യക്തിഹത്യയിലേക്ക് നീങ്ങുകയാണ് അഭിപ്രായ പ്രകടനങ്ങൾ. നേതാക്കൾ പറയുന്നതെന്തും അനുസരിക്കുന്ന കുഞ്ഞാടുകളാണ് അണികളുടെ ഏറിയപങ്കും. പക്വത എന്നൊന്ന് തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാക്കൾ തന്നെയാണ് കണ്ണൂരിൽ വിധവകളേയും നിരാലംബരേയും സൃഷ്ടിക്കുന്നതിന് മുഖ്യ കാരണം. പഴയ കാര്യങ്ങൾ ചികഞ്ഞെടുത്ത് അണികളിൽ പകയും ക്രോധവും കുത്തി നിറക്കപ്പെടുന്നു. ആയുധങ്ങൾ സംഭരിക്കാനും ഒളികേന്ദ്രങ്ങൾ സജ്ജീകരിക്കാനും നേതൃത്വം തുണയുള്ളപ്പോൾ എന്തിനും മടിക്കാത്ത ചോര തിളപ്പുള്ള യുവാക്കൾ തയ്യാറാവുന്നു. പാർട്ടിക്കുവേണ്ടി അക്രമം തൊഴിലായി സ്വീകരിച്ചവർക്ക് ജയിലാണ് സുഖവാസ കേന്ദ്രം.
എന്നാൽ ഷുഹൈബ് വധക്കേസ് സിബിഐ.അന്വേഷിക്കണമെന്ന ഉത്തരവ് മൂലം ഗൂഢാലോചന നടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് സമാധാന പ്രേമികൾ. ദിവസങ്ങളോളം കാത്തിരുന്ന് ആസൂത്രിതമായി നടത്തിയ കൊലയായിരുന്നു അത്. ഇഷ്ടമല്ലാത്തവനെ ഇല്ലാതാക്കുന്നതിന്റെ പിന്നാമ്പുറം പ്രവർത്തിക്കുന്നവരെ തേടാനാണ് കോടതി പറഞ്ഞത്. അതായതുകൊലക്ക് പിന്നിലെ വൻ ഗൂഢാലോചന വെളിച്ചത്തുകൊണ്ടു വരണം. അടിത്തട്ടിലുള്ള പ്രവർത്തകരിൽ ബ്രെയിൻ വാഷ് ചെയ്ത് എതിരാളികളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന് അറുതി ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഇത്തരമൊരു പ്രവണത അടുത്ത കാലത്തായി വർദ്ധിച്ചു വരുന്നു. എക്കാലത്തും കൈവശം വെക്കുന്ന ഒരു ഗ്രാമ പഞ്ചായത്തോ അതിലെ ഒരു വാർഡോ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവാത്ത രാഷ്ട്രീയമാണ് കണ്ണൂരിനുള്ളത്. ഷുഹൈബിന്റെ സ്വാധീനം ആ മേഖലയിൽ ഒട്ടേറെ അനുയായികളെ സൃഷ്ടിക്കാൻ കഴിഞ്ഞു. നിലവിൽ ഭൂരിപക്ഷമുള്ള സിപിഎമ്മിന്റെ പ്രാദേശിക അസഹിഷ്ണുത അയാൾക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അത് ആദ്യം കയ്യാങ്കളിയായി. സ്‌ക്കൂളിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ നിന്നും തുടങ്ങി അക്രമത്തിലേക്ക് വന്നപ്പോൾ കോൺഗ്രസ്സും സിപിഎമ്മും സന്ധി ചെയ്തില്ല. അത് ഒടുവിൽ കൊലപാതകത്തിലെത്തുകയും ചെയ്തു.
ഈ പ്രശ്നത്തിലെ ഗൂഢാലോചനയാണ് പുറത്ത് പറയേണ്ടത്. ഷുഹൈബ് കൊലക്കേസിൽ പിടിയിലായ 11 പേരും സിപിഎം പ്രവർത്തകരാണ്. അതിലെ ഗൂഢാലോചന ഏതറ്റം വരെ എത്തുമെന്നാണ് ഇനി കണ്ടറിയേണ്ടത്. മട്ടന്നൂർ, പേരാവൂർ ഏരീയാ കമ്മിറ്റികളുടെ പരിധിയിൽ വരുന്നവരാണ് അറസ്റ്റിലായ പ്രതികൾ. അതുകൊണ്ടു തന്നെ ഈ രണ്ട് ഏരിയാ കമ്മിറ്റി നേതാക്കൾക്കും സംഭവം നടന്ന ലോക്കൽ കമ്മിറ്റിക്കും വിവരമുണ്ടാകും. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഷുഹൈബിനെ അക്രമിച്ചതെന്ന കാര്യത്തിൽ വ്യക്തമായ സൂചനകളൊന്നുമില്ല. അടിച്ചാൽ പോരാ, ഷുഹൈബിനെ വെട്ടണമെന്ന നിർദ്ദേശം ലഭിച്ചതായും കൃത്യം നിർവ്വഹിച്ചവർ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏരിയാ കമ്മിറ്റികൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.