- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് നടത്തി തിരികെ പിടിച്ച ഭൂമി അതേ ആളിന് നിസ്സാര വിലയ്ക്ക് കൈമാറ്റം ചെയ്തു; കെഎസ് ആർടിസിക്ക് സമീപമുള്ള ഒരേക്കറോളം സ്ഥലം വിറ്റാൽ വിവാദമാകുമെന്നതിനാൽ പേ ആൻഡ് പാർക്ക് ബിസിനസ് നടത്താൻ വേണ്ടപ്പെട്ടവർക്ക് പാട്ടത്തിന് നൽകി; ആലഞ്ചേരിക്ക് പുറമേ പുലിവാൽ പിടിച്ച് ബിഷപ്പ് സ്റ്റാൻലി റോമനും; കൊല്ലത്ത് നടന്നത് വലിയ കച്ചവടങ്ങൾ; പൊലീസിനോട് കുറ്റസമ്മതവും; എല്ലാം സമ്മതിക്കുന്ന ബിഷപ്പ് സ്റ്റാൻലി റോമന്റെ മൊഴിയുടെ പകർപ്പ് മറുനാടന്
കൊല്ലം: എറണാകുളം-അങ്കമാലി അതിരൂപതയിലെ ക്രമക്കേടുകളിൽ വിവാദങ്ങൾ തുടരവേ, അതിലും ഒരു പടി മുന്നിലാണ് തങ്ങൾ എന്ന പ്രഖ്യാപിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് കൊല്ലം അതിരൂപതയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. 22-ഓളം വസ്തു ഇടപാടുകളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ കൊല്ലത്ത് നടന്നിരിക്കുന്നത്. കോടികൾ വരുമാനമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലക്ഷങ്ങൾ വരുമാനമുള്ള നിരവധി പള്ളികൾ എന്നിങ്ങനെ ആസ്തി കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയേക്കാൾ ഒരുപാട് മുകളിലാണ് കൊല്ലം അതിരൂപതയുടെ സ്ഥാനം. ക്രമക്കേടുകളും പിടിപ്പുകേടും കാരണം നിലവിൽ 70 കോടിയോളം രൂപയുടെ കടബാധ്യതയിലാണ് കൊല്ലം അതിരൂപത എന്നാണ് വ്യക്തമാകുന്നത്. കൊല്ലത്തെ സഭയുടെ വസ്തുവകകളിൽ പലതും കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വ്യാപകമായി വിറ്റഴിച്ചിരുന്നു. കോടികൾ വിലമതിക്കുന്ന ഭൂമികൾ നിസ്സാര വിലയ്ക്കാണ് വേണ്ടപെട്ടവർക്ക് ഇവിടെ കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരുകൂട്ടം വിശ്വാസികൾ നടത്തിയ അന്വേഷണത്തിൽ നിന്ന് പുറത്ത് വരുന്നത് സ്‌ഫോടനാത്മകമായ വിവരങ്ങളാണ്. നഗരത
കൊല്ലം: എറണാകുളം-അങ്കമാലി അതിരൂപതയിലെ ക്രമക്കേടുകളിൽ വിവാദങ്ങൾ തുടരവേ, അതിലും ഒരു പടി മുന്നിലാണ് തങ്ങൾ എന്ന പ്രഖ്യാപിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് കൊല്ലം അതിരൂപതയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. 22-ഓളം വസ്തു ഇടപാടുകളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ കൊല്ലത്ത് നടന്നിരിക്കുന്നത്.
കോടികൾ വരുമാനമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലക്ഷങ്ങൾ വരുമാനമുള്ള നിരവധി പള്ളികൾ എന്നിങ്ങനെ ആസ്തി കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയേക്കാൾ ഒരുപാട് മുകളിലാണ് കൊല്ലം അതിരൂപതയുടെ സ്ഥാനം. ക്രമക്കേടുകളും പിടിപ്പുകേടും കാരണം നിലവിൽ 70 കോടിയോളം രൂപയുടെ കടബാധ്യതയിലാണ് കൊല്ലം അതിരൂപത എന്നാണ് വ്യക്തമാകുന്നത്.
കൊല്ലത്തെ സഭയുടെ വസ്തുവകകളിൽ പലതും കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വ്യാപകമായി വിറ്റഴിച്ചിരുന്നു. കോടികൾ വിലമതിക്കുന്ന ഭൂമികൾ നിസ്സാര വിലയ്ക്കാണ് വേണ്ടപെട്ടവർക്ക് ഇവിടെ കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരുകൂട്ടം വിശ്വാസികൾ നടത്തിയ അന്വേഷണത്തിൽ നിന്ന് പുറത്ത് വരുന്നത് സ്‌ഫോടനാത്മകമായ വിവരങ്ങളാണ്. നഗരത്തിലെ കണ്ണായ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വസ്തുവകകൾ വിറ്റാൽ വിവാദമാകുമെന്നതിനാൽ നീണ്ട കാലത്തേക്ക് പാട്ടത്തിന് നൽകിയും ഇവിടെ തട്ടിപ്പ് അരങ്ങേറിയിട്ടുണ്ട്.
രൂപതയുടെ കീഴിലെ വസ്തുവകകൾ കൈമാറ്റം ചെയ്തത് സംബന്ധിച്ച് അന്വേഷണം ആവശ്യപെട്ട് വിശ്വാസിയും സഭയ്ക്ക് കീഴിലുള്ള സ്‌കൂളിലെ അദ്ധ്യാപകനുമായ തങ്കച്ചൻ എന്ന വ്യക്തി ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് കൊല്ലം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കൊല്ലം അതിരൂപതാ മെത്രാനായ ഡോ.സ്റ്റാൻലി റോമനിൽ നിന്നും മൊഴി ശേഖരിച്ചിരുന്നു. മൊഴിയുടെ പൂർണ്ണരൂപം മറുനാടൻ മലയാളിക്ക് ലഭിച്ചിട്ടുണ്ട്.
തങ്കശേരി ലൈറ്റ് ഹൗസിനടുത്തുള്ള ഒരേക്കർ ഏഴ് സെന്റ് സ്ഥലം, ഗവ:ആശുപത്രിക്ക് സമീപമുള്ള പ്ലോട്ട്,കൊല്ലത്തെ പ്രമുഖ ജ്വലറി ഉടമയുമായുള്ള തർക്കത്തെ തുടർന്ന് അനേകകാലത്തെ വ്യവഹാരങ്ങൾക്ക് ശേഷം സഭയ്ക്ക് തിരികെ ലഭിച്ച പ്ലോട്ട്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ സമീപമുള്ള കണ്ണായ വസ്തു എന്നിങ്ങനെയുള്ള വിൽപ്പന ഇടപാടുകൾ സുതാര്യമല്ലെന്നും ഇവ അന്വേഷിക്കണമെന്നുമായിരുന്നു പരാതി.
പരാതികളിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ എല്ലാം അംഗീകരിക്കുന്നു എന്നതാണ് ബിഷപ്പ് നൽകിയ മൊഴിയുടെ ഹൈലൈറ്റ്. തീരദേശമായതിനാൽ നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കില്ല എന്ന മുടന്തൻ ന്യായം തങ്കശേരിയിലെ ഭൂമിയെ സംബന്ധിച്ചുള്ള വിശദീകരണമായി മൊഴിയിൽ രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്ന് വിശ്വാസികൾ പറയുന്നു.കോടികൾ വിലമതിക്കുന്ന ഈ ഭൂമി നിസ്സാര വിലയ്ക്കാണ് വിറ്റിട്ടുള്ളത്. ബിഷപ്പുമായി ഏറെ ആത്മബന്ധം പുലർത്തുന്ന വ്യക്തിയാണ് നിലവിൽ ഈ ഭൂമിയുടെ ഉടമ.
പ്രമുഖ ജ്വലറി ഉടമയുമായുള്ള തർക്കത്തെ തുടർന്ന് വർഷങ്ങളോളം കേസ് നടത്തി സഭ തിരികെ പിടിച്ച ഭൂമി അതേ ആളിന് തന്നെ നിസ്സാര വിലയ്ക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. ഈ ഇടപാടിന്റെ പിന്നിലും കോടികളുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ഒരേക്കറോളം സ്ഥലം വിറ്റാൽ വിവാദമാകുമെന്നതിനാൽ പേ ആൻഡ് പാർക്ക് ബിസിനസ് നടത്തുവാനായി വേണ്ടപെട്ടവർക്ക് ദീർ ഘകാലത്തേക്ക് പാട്ടത്തിന് നൽകിയതായും വിശ്വാസികൾ പറയുന്നു. ഈ ഇടപാടുകളുടെ ഒക്കെ പിന്നിൽ കോടികൾ മറിഞ്ഞിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്.
സഭയുടെ ഇടപാടുകൾക്കായി ആറംഗ ഫിനാൻസ് കമ്മറ്റി നിലവിൽ ഉണ്ടെന്നും ആ കമ്മറ്റിയുടെ അംഗീകാരത്തോടെയാണ് ഇടപാടുകൾ നടത്തിയിട്ടുള്ളതുമെന്നാണ് ബിഷപ്പ് സ്റ്റാൻലി റോമന്റെ നിലപാട്.ഇവരെ അറിയിക്കേണ്ടതേ ഉള്ളു എന്നും മൊഴിയിൽ ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ സഭയിലെ വിശ്വാസികൾക്കും വൈദികർക്കും ഇങ്ങനെ ഒരു കമ്മറ്റി പ്രവർത്തിക്കുന്നതായി അറിവില്ല.സഭയുടെ ചില സ്ഥാപനങ്ങളുടെ ചുമതലയുള്ള യുവ വൈദികൻ ആണ് പല സ്വത്ത് വകകളുടെയും പവർ ഓഫ് അറ്റോർണ്ണി.ഇദ്ദേഹവും ബിഷപ്പും ചേർന്നാണ് സഭയുടെ വസ്തുക്കൾ വിറ്റത് എന്നാണ് പരാതിക്കാരുടെ ആരോപണം.
ആശുപത്രികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വിദേശത്ത് നിന്ന് ലഭിക്കുന്ന കോടികളുടെ ഫണ്ട് എന്നിവ സംബന്ധിച്ചും സുതാര്യത ഇല്ലെന്ന് പരാതിൽ നൽകിയവർ പറയുന്നു.ഒരു വർഷം വാടക ഇനത്തിൽ തന്നെ കോടികൾ ലഭിക്കുന്നുണ്ടെന്നും,വിദേശ ഫണ്ട്,ആശുപത്രികളിൽ നിന്നുള്ള വരുമാനം,വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡൊണേഷൻ,ജോലിക്കായി വാങ്ങുന്ന ഡെപ്പോസിറ്റ്,പള്ളികളുടെ വരുമാനം എന്നിങ്ങനെ ശരാശരി ഒരു വർഷം 20-25 കോടി വരുമാനമുള്ള അതിരൂപതയെ 70 കോടിയുടെ ബാധ്യതയിൽ എത്തിച്ചതിന് പിന്നിൽ സാമ്പത്തിക തിരിമറിയും വ്യാപക ക്രമക്കേടുകളുമാണെന്ന് ഒരു വിഭാഗം വിശ്വാസികൾ പറയുന്നു.
ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി ബഹു.കേരള ഹൈക്കോടതി,ഡി.ആർ.ഐ അധികൃതർ എന്നിവരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഒരുകൂട്ടം വിശ്വാസികൾ.അങ്ങനെ എങ്കിൽ മാർ ജോർജ്ജ് ആലഞ്ചേരിയേക്കാൾ ഗുരുതര ആരോപണങ്ങളും നിയമനടപടികളുമാണ് കൊല്ലം അതിരൂപതാ അധ്യക്ഷൻ ഡോ:സ്റ്റാൻലി റോമനെ കാത്തിരിക്കുന്നത്.