ചൈനയിലെ ലിയു യെലിൻ എന്ന ഈ അമ്മ തന്റെ 22 വയസുള്ള മകനുമായി പുറത്തിങ്ങിയാൽ ആളുകൾ കരുതുന്നത് അതവരുടെ ബോയ്ഫ്രണ്ടാണെന്നാണത്രെ...ഒറ്റയ്ക്ക് നടന്നാൽ ഈ സുന്ദരിക്ക് പ്രണയാഭ്യർത്ഥനകളുടെ പ്രവാഹത്താൽ വീർപ്പ് മുട്ടേണ്ടിയും വരും. ഈ സ്ത്രീക്ക് എത്ര വയസ് പ്രായം ഉണ്ടെന്ന് ആർക്കും ഊഹിക്കാൻ പോലും സാധിക്കില്ല. യഥാർത്ഥത്തിൽ 49 വയസായെങ്കിലും ലിയുവിനെ കണ്ടാൽ കൗമാരക്കാരിയാണെന്നേ തോന്നൂ. ഇതിനെ തുടർന്ന് ഈ വീട്ടമ്മ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്.തനിക്ക് യഥാർത്ഥത്തിൽ 49 വയസായെങ്കിലും ഇപ്പോഴും 15 വയസായെന്ന് മാത്രമേ തോന്നാറുള്ളുവെന്നാണ് ഈ സ്ത്രീ പ്രതികരിച്ചിരിക്കുന്നത്.

1985ൽ തന്റെ 17ാം വയസിലായിരുന്നു ലിയുവിനെ ആദ്യത്തെ ജോലി ലഭിച്ചിരുന്നത്. മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ലൈബ്രറേറിയനായി പിരിഞ്ഞിട്ടും ഇവർക്ക് പ്രായമേ തോന്നാത്ത അവസ്ഥയാണുള്ളത്. ഈ പ്രായത്തിലും തിളങ്ങുന്ന ചർമവും ആകാരവടിവുടയാത്ത ശരീരവുമാണ് ലിയുവിന്റെ പ്രത്യേകത. ഇത്തരത്തിലുള്ള ഇവരുടെ അത്ഭുതകരമായ യുവത്വം കാരണം മില്യൺ കണക്കിന് പേരാണ് സോഷ്യൽ മീഡിയയിലൂടെ ഇവരുടെ ഫാൻസായി മാറിയിരിക്കുന്നത്. താൻ ഷോപ്പിംഗിന് പോകുമ്പോൾ ആളുകളോട് തന്റെ യഥാർത്ഥ പ്രായം വെളിപ്പെടുത്തുമ്പോൾ മിക്കവരും വാ പൊളിച്ച് നിൽക്കാറുണ്ടെന്നും യുവത്വം നിലനിർത്തുന്നതിന്റെ രഹസ്യമറിയാൻ അപരിചതർ പോലും തനിക്ക് ചുററും കൂടാറുണ്ടെന്നും ലിയു പറയുന്നു.

തന്റെ സ്‌ക്രീൻ നെയിമായ യെ വെൻ എന്ന പേരിലും ലിയു അറിയപ്പെടുന്നുണ്ട്. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സിൻയാൻഗിലാണ് ലിയു 1968ൽ ജനിച്ചത്. പ്രായക്കുറവ് തനിക്ക് പലപ്പോഴും തലവേദനയായി മാറാറുണ്ടെന്നും ലിയു പറയുന്നു. ഒരിക്കൽ ഒരു വിവാഹത്തിന് 22 കാരനയാ മകനൊപ്പം പോയപ്പോൾ അവിടെയുള്ളവർ അത് തന്റെ പുതിയ ബോയ്ഫ്രണ്ടാണെന്ന് തെറ്റിദ്ധരിച്ചിരുന്ന കാര്യം ലിയു വെളിപ്പെടുത്തുന്നു. ഒരു ഫിലിം പ്രൊഡക്ഷന് കമ്പനിയിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകൻ. താൻ സൗന്ദര്യവർധക വസ്തുക്കൾ വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളുവെന്നും ലിയു വെളിപ്പെടുത്തുന്നു. എന്നാൽ സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ സൗന്ദര്യരഹസ്യമെന്നും ഇവർ പറയുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി വിവിധതരത്തിലുള്ള വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യാറുണ്ട്. തടാകത്തിൽ നീന്തുകയും ഭാരോദ്വഹനവും സ്ഥിരമായി ചെയ്യുന്നുണ്ട്. വിന്ററിൽ ഔട്ട്ഡോറിൽ നീന്തുകയെന്നതാണ് ഇവരുടെ ഇഷ്ടവ്യായാമം. തന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന നിരവധി ഫോട്ടോകൾ സ്ഥിരമായി ഇവർ സോഷ്യൽ മീഡിയയിൽ ഇടുന്നുണ്ട്. ആരാധകർക്ക് പുറമെ നിരവധി ടിവി ഡയറക്ടർമാരും ഇതിൽ ആകൃഷ്ടരാവുകയും തങ്ങളുടെ പ്രോഗ്രാമുകളിലേക്ക് ലിയുവിനെ ഉൾപ്പെടുത്താൻ മത്സരിക്കുന്നുമുണ്ട്.

 

നല്ലൊരു നീന്തലുകാരിയായ ലിയു ചൈനയിലെ യാൻഗ്ട്സീ നദിയിലും സൗത്തുകൊറിയയിലെ ഹാൻ നദിയിലും നീന്തിയിട്ടുണ്ട്. 2016 മാർച്ചിൽ ഇവർ മലാക്ക സ്ട്രെയിറ്റ് നീന്തിക്കടന്ന് കടലിൽ നീന്താനുള്ള ധൈര്യവും പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ ചോപ്പി ചാനലിലെ 12 കിലോമീററർ ദൂരം നാല് മണിക്കൂർ നോൺസ്റ്റോപ്പായി നീന്തിക്കടക്കാനും ഇവർ ധൈര്യം പ്രകടിപ്പിച്ചിരുന്നു.