- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരഞ്ഞുകൊണ്ട് ആ കുരുന്ന് മുലപ്പാലിനായി കിണഞ്ഞുശ്രമിച്ചുകൊണ്ടേയിരുന്നു; റോഡരികിൽ മരിച്ചുകിടന്ന അമ്മയുടെ മുലകുടിക്കാൻ ശ്രമിക്കുന്ന ഒന്നരവയസ്സുകാരന്റെ ചിത്രം ലോകം ഏറ്റെടുത്തപ്പോൾ
അമ്മ മരിച്ചുകിടക്കുന്നതറിയാതെ, മുലപ്പാലിനായി പരതുകയാണ് ഈ ഒന്നരവയസ്സുകാരൻ. മധ്യപ്രദേശിലെ ദാമോ ജില്ലയിൽനിന്നാണ് ഈ കരളലിയിക്കുന്ന ദൃശ്യം. റെയിൽവേ ട്രാക്കിനരികെയാണ് യുവതി മരിച്ചുകിടന്നിരുന്നത്. അതറിയാതെ, മുലപ്പാലിനുവേണ്ടി കരയുന്ന കുട്ടിയുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ മുഴുവൻ വേദനയായി മാറിക്കഴിഞ്ഞു. റെയിൽവേ ട്രാക്കിനരികെ യുവതി കിടക്കുന്നതുകണ്ട വഴിപോക്കരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി ഇവരുടെ മരണം സ്ഥിരീകരിച്ചു. പൊലീസെത്തുമ്പോഴും കുഞ്ഞ് അമ്മയുടെ നെഞ്ചത്തുതന്നെയാണുണ്ടായിരുന്നത്. കുഞ്ഞിന് പാലു കൊടുത്തുകൊണ്ടിരുന്നപ്പോഴാണോ ഇവർ മരിച്ചതെന്നും സംശയിക്കുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അമ്മ മരിച്ചതറിയാതെ മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദൃശ്യം നടുക്കിയതായി സംഭവസ്ഥലത്തെത്തിയ റെയിലേ#വേ പൊലീസ് കോൺസ്റ്റബിൾ നന്ദ് റാം പറഞ്ഞു. യുവതിയുടെ ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തം വന്നിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെടതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന കാര്യം ഉറപ്പിക്കാന
അമ്മ മരിച്ചുകിടക്കുന്നതറിയാതെ, മുലപ്പാലിനായി പരതുകയാണ് ഈ ഒന്നരവയസ്സുകാരൻ. മധ്യപ്രദേശിലെ ദാമോ ജില്ലയിൽനിന്നാണ് ഈ കരളലിയിക്കുന്ന ദൃശ്യം. റെയിൽവേ ട്രാക്കിനരികെയാണ് യുവതി മരിച്ചുകിടന്നിരുന്നത്. അതറിയാതെ, മുലപ്പാലിനുവേണ്ടി കരയുന്ന കുട്ടിയുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ മുഴുവൻ വേദനയായി മാറിക്കഴിഞ്ഞു.
റെയിൽവേ ട്രാക്കിനരികെ യുവതി കിടക്കുന്നതുകണ്ട വഴിപോക്കരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി ഇവരുടെ മരണം സ്ഥിരീകരിച്ചു. പൊലീസെത്തുമ്പോഴും കുഞ്ഞ് അമ്മയുടെ നെഞ്ചത്തുതന്നെയാണുണ്ടായിരുന്നത്. കുഞ്ഞിന് പാലു കൊടുത്തുകൊണ്ടിരുന്നപ്പോഴാണോ ഇവർ മരിച്ചതെന്നും സംശയിക്കുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
അമ്മ മരിച്ചതറിയാതെ മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദൃശ്യം നടുക്കിയതായി സംഭവസ്ഥലത്തെത്തിയ റെയിലേ#വേ പൊലീസ് കോൺസ്റ്റബിൾ നന്ദ് റാം പറഞ്ഞു. യുവതിയുടെ ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തം വന്നിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെടതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല.
യുവതിയെ തിരിച്ചറിയാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു. കുടുംബത്തെ കണ്ടെത്തി കൈമാറുന്നതുവരെ ശിശിക്ഷേമ സമിതിക്കാവും കുട്ടിയുടെ സംരക്ഷണച്ചുമതല.