- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു മക്കളുടെ അമ്മയാകവെ 12കാരനാൽ ഗർഭം ധരിച്ച സ്ത്രീക്ക് കോടതി വിധിച്ചത് ആറ് മാസം തടവ്; ശിക്ഷ കഴിഞ്ഞ് മടങ്ങിയ ഉടൻ കാറിൽ വച്ച് വീണ്ടും പിടിക്കപ്പെട്ടതോടെ ഏഴു വർഷം തടവ്; ജയിൽ കഴിഞ്ഞ് ഇറങ്ങിയ ശേഷം വിവാഹിതരായെങ്കിലും ഒടുവിൽ വിവാഹമോചനത്തിന്
തന്റെ ഭർത്താവ് സ്റ്റീവ് ലെറ്റൗർന്യൂവും നാല് കുട്ടികളുമായി സസുഖം കഴിയുന്ന സമയത്തായിരുന്നു വാഷിങ്ടണിലെ സ്‌കൂൾ ടീച്ചറും 33 കാരിയുമായിരുന്ന മേരി കേ ലെറ്റൗർന്യൂ 12 കാരനായ തന്റെ വിദ്യാർത്ഥി വിലി ഫുവാലൗയുമായി പ്രണയത്തിലാവുകയും ലൈംഗികമായി ബന്ധപ്പെട്ട് വഴി തെറ്റുകയും ചെയ്തിരുന്നത്. 12 കാരനിൽ നിന്നും ഗർഭം ധരിച്ച ഇവർക്ക് കോടതി വിധിച്ചത് ആറ് മാസം തടവായിരുന്നു. ശിക്ഷ കഴിഞ്ഞ് മടങ്ങിയ ഉടൻ കാറിൽ വച്ച് ഇരുവരെയും വീണ്ടും പിടിക്കപ്പെട്ടതോടെ ഏഴു വർഷം തടവിൽ കിടക്കാനായിരുന്നു ഈ ടീച്ചറുടെ വിധി. ജയിൽ കഴിഞ്ഞ് ഇറങ്ങിയ ശേഷം തന്നേക്കാൾ 12 വയസ് കുറഞ്ഞ കാമുകൻ ഫുവാലൗവിനെ വിവാഹം കഴിച്ച് സസുഖം കഴിയുകയായിരുന്ന ഇവർ വേർപിരിയാൻ തീരുമാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 20 വർഷങ്ങൾക്ക് മുമ്പ് പ്രണയത്തിലാവുകയും തുടർന്ന് 12 വർഷക്കാലം ദാമ്പത്യ ജീവിതം നയിക്കുകയും ഇപ്പോൾ 55 വയസുകാരിയുമായ തന്റെ ഭാര്യ മേരി കേ ലെറ്റൗർന്യൂവുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതിനുള്ള അപേക്ഷ ഫയൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ 33 കാരനായ വിലി ഫുവാലൗ. മെയ്
തന്റെ ഭർത്താവ് സ്റ്റീവ് ലെറ്റൗർന്യൂവും നാല് കുട്ടികളുമായി സസുഖം കഴിയുന്ന സമയത്തായിരുന്നു വാഷിങ്ടണിലെ സ്‌കൂൾ ടീച്ചറും 33 കാരിയുമായിരുന്ന മേരി കേ ലെറ്റൗർന്യൂ 12 കാരനായ തന്റെ വിദ്യാർത്ഥി വിലി ഫുവാലൗയുമായി പ്രണയത്തിലാവുകയും ലൈംഗികമായി ബന്ധപ്പെട്ട് വഴി തെറ്റുകയും ചെയ്തിരുന്നത്. 12 കാരനിൽ നിന്നും ഗർഭം ധരിച്ച ഇവർക്ക് കോടതി വിധിച്ചത് ആറ് മാസം തടവായിരുന്നു. ശിക്ഷ കഴിഞ്ഞ് മടങ്ങിയ ഉടൻ കാറിൽ വച്ച് ഇരുവരെയും വീണ്ടും പിടിക്കപ്പെട്ടതോടെ ഏഴു വർഷം തടവിൽ കിടക്കാനായിരുന്നു ഈ ടീച്ചറുടെ വിധി. ജയിൽ കഴിഞ്ഞ് ഇറങ്ങിയ ശേഷം തന്നേക്കാൾ 12 വയസ് കുറഞ്ഞ കാമുകൻ ഫുവാലൗവിനെ വിവാഹം കഴിച്ച് സസുഖം കഴിയുകയായിരുന്ന ഇവർ വേർപിരിയാൻ തീരുമാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
20 വർഷങ്ങൾക്ക് മുമ്പ് പ്രണയത്തിലാവുകയും തുടർന്ന് 12 വർഷക്കാലം ദാമ്പത്യ ജീവിതം നയിക്കുകയും ഇപ്പോൾ 55 വയസുകാരിയുമായ തന്റെ ഭാര്യ മേരി കേ ലെറ്റൗർന്യൂവുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതിനുള്ള അപേക്ഷ ഫയൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ 33 കാരനായ വിലി ഫുവാലൗ. മെയ് 9ന് ഇത് സംബന്ധിച്ച പെറ്റീഷൻ വാഷിങ്ടണിലെ ഇസാക്വാഹിൽ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത് കിങ് കൗണ്ടി സുപ്പീരിയർ കോടതിയുടെ വെബ്സൈറ്റാണ്. താൻ സിഗാവീഡ് മരിജുവാന സിഗററ്റിന്റെ ഡിസ്ട്രിബ്യൂഷൻ ലൈസൻസെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിന്റ ഭാഗമായി വെറ്റിംഗിന് വിധേയമാകേണ്ടിയിരിക്കുന്നുവെന്നും അതിനാലാണ് വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ഫുവാലൗ വിശദീകരിക്കുന്നത്.
ഇത്തരത്തിലുള്ള വെറ്റിംഗിന് വിധേയമാകുമ്പോൾ തനിക്കോ പങ്കാളിക്കോ ജയിലിൽ കിടന്ന പശ്ചാത്തലമുണ്ടായാൽ അത് ദോഷം ചെയ്യുമെന്നതിനാലാണ് പിരിയാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ 33 ാം വയസിൽ അന്ന് 12 കാരനായ തന്റെ വിദ്യാർത്ഥിയായിരുന്ന ഫുവാലൗവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് ലെറ്റൗർന്യൂ അന്ന് ആറ് മാസത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. ബാലനെ ബലാത്സംഗം ചെയ്ത കുറ്റമായിരുന്നു അന്ന് ലെറ്റൗർന്യൂക്ക് മുകളിൽ ചുമത്തിയിരുന്നത്.
തുടർന്ന് കുറച്ച് കാലം 12കാരനായ കാമുകനുമായി ഈ യുവതിക്ക് ബന്ധമൊന്നുമില്ലായിരുന്നു. എന്നാൽ ജയിലിൽ നിന്നും പുറത്തിറങ്ങി ഒരു മാസത്തിന് ശേഷം മേരി കേ ലെറ്റൗർന്യൂവിനെ വിലി ഫുവാലൗയ്ക്കൊപ്പം പിടികൂടുകയും തുടർന്ന് ഏഴ് വർഷം തടവിടക്കപ്പെട്ട് 2004ൽ മോചിതയാവുകയുമായിരുന്നു. അപ്പോഴേക്കും ഫുവാലൗവിന് നിയമാനുസൃതമായി പ്രായപൂർത്തിയായതിനാൽ നോൺ കോൺടാക്ട് ഓർഡർ റദ്ദാക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും 2005ൽ അവർ നിയമപ്രകാരം വിവാഹിതരാവുകയുമായിരുന്നു. ഇവരുടെ ആദ്യ കുട്ടിക്ക് മേരി കേ ലെറ്റൗർന്യൂ 1997ലായിരുന്നു ജന്മം നൽകിയിരുന്നത്. രണ്ടാമത്തെ കുട്ടിയായ ജോർജിയ പിറന്നത് അമ്മ ജയിലിൽ കിടക്കുമ്പോഴായിരുന്നു.
തങ്ങളുടെ കുട്ടികൾക്ക് തങ്ങളെ ആശ്രയിക്കാതെ ജീവിക്കേണ്ട അവസ്ഥ അധികകാലമില്ലെന്നും തങ്ങളുടെ കൂട്ട് സ്വത്ത് നീതിപൂർവകമായി വിഭജിക്കേണ്ടിയിരിക്കുന്നുവെന്നും ഫുവാലൗ സമർപ്പിച്ചിരിക്കുന്ന പെറ്റീഷനിൽ ബോധിപ്പിച്ചിരിക്കുന്നു.കഴിഞ്ഞ ആഴ്ചയായിരുന്നു ഈ വിവാദ ദമ്പതികൾ തങ്ങളുടെ 12ാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നത്. ഫുവാലൗ ഒരു ഹോം ആൻഡ് ഗാർഡൻ സെന്ററിലും ലെറ്റൗർന്യൂ ഒരു ലീഗൽ അസിസ്റ്റന്റുമായി ജോലി ചെയ്ത് വരുകയാണ്.