കൗമാരക്കാരിയായ മകൾ ഗർഭിണിയാണെന്നറിഞ്ഞ് അവളെ തല്ലിച്ചതയ്ക്കുന്ന അമ്മയുടെ അതിക്രൂരമായ വീഡിയോ പുറത്ത് വന്നു. ബ്രസീലിൽ നിന്നാണ് ഈ അമ്മയുടെ അതിര് വിട്ട പ്രതികരണത്തിന്റെ വിഷ്വലുകൾ പുറത്തെത്തിയിരിക്കുന്നത്.

17 കാരിയായ മകൾ താൻ ഗർഭിണിയാണെന്നറിയിച്ചപ്പോൾ ഈ അമ്മയുടെ നിയന്ത്രണം വിട്ട് പോവുകയായിരുന്നു. മർദനം നടക്കുമ്പോൾ അതിലൂടെ കടന്ന് പോയ ഒരു വഴിയാത്രക്കാരനാണീ ചിത്രം പകർത്തിയിരിക്കുന്നത്.

പെൺകുട്ടിയെ അമ്മ നിലത്ത് കൂടി ഇട്ട് വലിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മകളെ നിലത്തേക്ക് തള്ളിയിട്ട് അവളുടെ ശരീരത്തിന് മേൽ കയറിയിരുന്ന് മർദിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മകളുടെ കൈകൾ പുറകിലേക്ക് ചേർത്ത് പിടിച്ച് അവളെ തുടർച്ചയായി അടിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് മുഖത്ത് ആഞ്ഞിടിക്കുന്നുമുണ്ട്.

ബ്രസീലിലെ ഒരു ഫ്‌ലാറ്റിൽ വച്ചാണീ മർദനം നടന്നിരിക്കുന്നത്. മകൾ അമ്മയുടെ മർദനം തടയാൻ ശ്രമം നടത്തുന്നുവെങ്കിലും പരാജയമായിരുന്നു ഫലം. മർദനമേറ്റ് തറയിലൂടെ രക്തം ഒഴുകുന്നതും കാണാം.