- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗം മൂലം പരിശോധന മീറ്റിംഗിന് ചെല്ലാതിരുന്നതുകൊണ്ട് ബെനഫിറ്റ് റദ്ദ് ചെയ്തു; ഹീറ്റർ ഓണാക്കാൻ പണമില്ലാതെ നാല് കുട്ടികളുടെ അമ്മ യുകെയിൽ പട്ടിണി കിടന്ന് മരിച്ചു
ഐ ഡാനിയേൽ ബ്ലാക്ക് എന്നൊരു ഇംഗ്ലീഷ് സിനിമയുണ്ട്. ഡേവിഡ് കാമറോൺ സർക്കാർ നടപ്പിലാക്കിയ ബെനിഫിറ്റ് നിയന്ത്രങ്ങളെ ഒരു സാധാരണക്കാരന്റെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ആ സിനിമ. രോഗം മൂലം ജോലി നിർത്തുകയും ബെനഫിറ്റ് കൈപ്പറ്റുകയും ചെയ്തയാൾ ജോലിക്ക് ചേരാൻ ഫിറ്റാണ് എന്നു തെളിയിക്കാൻ വേണ്ടി നടത്തിയ ഓട്ടവും ഒപ്പം ബെനഫിറ്റ് വാങ്ങാൻ എത്തുന്നവരുടെ ജീവിതവുമായിരുന്നു ആ സിനിമ. അതിനെ ഓർമ്മിപ്പിക്കുന്ന ഒരു മരണമാണ് ചെഷയറിലെ റൻകോണിൽ ഉണ്ടായിരിക്കുന്നത്. രോഗം മൂലം പരിശോധന മീറ്റിംഗിന് ചെല്ലാതിരുന്നതുകൊണ്ട് ബെനഫിറ്റ് റദ്ദ് ചെയ്ത എലൈനെ മോറാലാണ് മരിച്ചിരിക്കുന്നത്. ഹീറ്റർ ഓണാക്കാൻ പണമില്ലാതെ നാല് കുട്ടികളുടെ അമ്മ റൻകോണിൽ പട്ടിണി കിടന്ന് മരിക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം തന്റെ കുട്ടികൾ സ്‌കൂളിൽ നിന്നും വീട്ടിലെത്തുന്നത് വരെ ഈ 38കാരി ഹീറ്റിങ് ഓഫാക്കി ഇടാറുണ്ടായിരുന്നുവെന്ന് ഇവരുടെ അമ്മ വേദനയോടെ വെളിപ്പെടുത്തുന്നു. അതായത് അത്രയും നേരം ഇവർ വീടിനകത്ത് തണുത്ത് വിറച്ചായിരു
ഐ ഡാനിയേൽ ബ്ലാക്ക് എന്നൊരു ഇംഗ്ലീഷ് സിനിമയുണ്ട്. ഡേവിഡ് കാമറോൺ സർക്കാർ നടപ്പിലാക്കിയ ബെനിഫിറ്റ് നിയന്ത്രങ്ങളെ ഒരു സാധാരണക്കാരന്റെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ആ സിനിമ. രോഗം മൂലം ജോലി നിർത്തുകയും ബെനഫിറ്റ് കൈപ്പറ്റുകയും ചെയ്തയാൾ ജോലിക്ക് ചേരാൻ ഫിറ്റാണ് എന്നു തെളിയിക്കാൻ വേണ്ടി നടത്തിയ ഓട്ടവും ഒപ്പം ബെനഫിറ്റ് വാങ്ങാൻ എത്തുന്നവരുടെ ജീവിതവുമായിരുന്നു ആ സിനിമ. അതിനെ ഓർമ്മിപ്പിക്കുന്ന ഒരു മരണമാണ് ചെഷയറിലെ റൻകോണിൽ ഉണ്ടായിരിക്കുന്നത്. രോഗം മൂലം പരിശോധന മീറ്റിംഗിന് ചെല്ലാതിരുന്നതുകൊണ്ട് ബെനഫിറ്റ് റദ്ദ് ചെയ്ത എലൈനെ മോറാലാണ് മരിച്ചിരിക്കുന്നത്. ഹീറ്റർ ഓണാക്കാൻ പണമില്ലാതെ നാല് കുട്ടികളുടെ അമ്മ റൻകോണിൽ പട്ടിണി കിടന്ന് മരിക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം തന്റെ കുട്ടികൾ സ്‌കൂളിൽ നിന്നും വീട്ടിലെത്തുന്നത് വരെ ഈ 38കാരി ഹീറ്റിങ് ഓഫാക്കി ഇടാറുണ്ടായിരുന്നുവെന്ന് ഇവരുടെ അമ്മ വേദനയോടെ വെളിപ്പെടുത്തുന്നു. അതായത് അത്രയും നേരം ഇവർ വീടിനകത്ത് തണുത്ത് വിറച്ചായിരുന്നു ഇരിക്കാറുണ്ടായിരുന്നത്. ക്രമരഹിതമായി ഭക്ഷണം കഴിക്കുന്ന പ്രശ്‌നമുള്ള ഇവർക്ക് കുറച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. മരിച്ച എലൈനെയുടെ നാല് കുട്ടികൾക്കും കുടുംബത്തിന് വേണ്ടി കഴിഞ്ഞ ദിവസം ഒരു ഫണ്ട് റൈസിങ് കാംപയിൻ ആരംഭിച്ചിട്ടുണ്ട്.
തന്റെ മകളുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ തകർന്ന് പോയ എലൈനയുടെ അമ്മ ലിൻഡ ഇവിടുത്തെ ലോക്കൽ കൗൺസിലറായ ഹാൾട്ടന് ഒരു ഹൃദയഭേദകമായ കത്ത് അയച്ചിരുന്നു. ഇത്തരത്തിൽ ക്രൂരമായി ബെനഫിറ്റ് റദ്ദാക്കുന്നതിലൂടെ എലൈനെയെ പോലുള്ള വൾനറബിളായ നിരവധി പേരെയാണ് ഈ ഗവൺമെന്റ് മരണത്തിലേക്ക് തള്ളി വിടുന്നതെന്നാണ് ഫേസ്‌ബുക്കിലിട്ട തുറന്ന കത്തിലൂടെ ലിൻഡ ആരോപിക്കുന്നത്. ഇവരുടെ ദൈന്യം നിറഞ്ഞ ഈ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. നവംബർ രണ്ടിന് ഉച്ചയ്ക്ക് ശേഷമാണ് എലൈന മരിച്ചതെന്നും ഈ അമ്മ വെളിപ്പെടുത്തുന്നു. സാമ്പത്തിക ശേഷിയില്ലാത്തതിനാൽ കുട്ടികൾ സ്‌കൂളിൽ പോയതിന് ശേഷം എലൈന വീട്ടിലെ ഹീറ്റിങ് ഓഫാക്കി തണുത്ത് വിറച്ചിരിക്കുമായിരുന്നുവെന്നും അതാണ് അകാലത്തിലുള്ള മരണത്തിന് കാരണമെന്നും ലിൻഡ ആരോപിക്കുന്നു.
ഇതിന് പുറമെ ഈറ്റിങ് ഡിസ്ഓർഡർ, മാനസികാരോഗ്യ പ്രശ്‌നങ്ങൽ തുടങ്ങിയ നിരവധി വെല്ലുവിളികൾ എലൈന വർഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നും ലിൻഡ വെളിപ്പെടുത്തുന്നു. ഇത് വളരെ ദയനീയമായ സംഭവമാണെന്നും തന്നാലാവുന്ന വിധത്തിലുള്ള സഹായങ്ങളെല്ലാം ഈ കുടുംബത്തിന് നൽകി വരുന്നുണ്ടെന്നുമാണ് ഹാൾട്ടൻ എംപിയായ ഡെറെക് ട്വിഗ് പ്രതികരിച്ചിരിക്കുന്നത്. ബെനഫിറ്റുകൾക്കുള്ള മീറ്റിംഗുകൾക്ക് എത്താൻ സാധിക്കാത്തവർക്ക് തങ്ങൾ പകരം അവസരം നൽകാറുണ്ടെന്നും എലൈനയുടെ മരണത്തിൽ അനുശോചിക്കുന്നുവെന്നുമാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.
ബെനഫിറ്റ് അനുവദിക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് അപേക്ഷകൻ പ്രദാനംചെയ്യുന്ന എല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും ഇതിൽ ജിപി അല്ലെങ്കിൽ മെഡിക്കൽ സ്‌പെഷ്യലിസ്റ്റ് അപേക്ഷകനെ കുറിച്ച് നൽകുന്ന വിവരങ്ങളും ഉൾപ്പെടുന്നുവെന്നും വക്താവ് വിശദീകരിക്കുന്നു.