- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ഫെയ്സുബുക്കിലിട്ടു; അമ്മക്കെതിരെ പരാതിയുമായി 16-കാരനായ മകൻ കോടതിയിൽ; ഉടൻ നീക്കം ചെയ്തില്ലെങ്കിൽ 10,000 യൂറോ പിഴയടക്കാൻ കോടതി
മക്കളുമൊത്തുള്ള ചിത്രങ്ങളോ അവരുടെ ജീവിതത്തിലെ സവിശേഷമുഹൂർത്തങ്ങളോ അവരോട് ചോദിക്കാതെ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്നവർ ജാഗ്രതൈ. അതവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മക്കൾക്ക് തോന്നിയാൽ നിങ്ങൾ കുടുങ്ങിയതുതന്നെ. ഇറ്റലിയിലെ ഒരമ്മയ്ക്ക് സംഭവിച്ചത് ഇതാണ്. തന്റെ അനുവാദമില്ലാതെ ചിത്രങ്ങൾ അമ്മ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന പരാതിയുമായി 16-കാരനാണ് കോടതിയിലെത്തിയത്. അമ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്റെ ചിത്രങ്ങൾ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യുന്നുവെന്ന 16-കാരന്റെ പരാതി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ചിത്രങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട കോടതി അല്ലാത്തപക്ഷം 10,000 യൂറോ പിഴയടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. അമ്മയുടെ സോഷ്യൽ മീഡിയ ഭ്രമം കാരണം അച്ഛൻ അകന്നതും മറ്റും കണ്ടുവളർന്ന മകനാണ് അമ്മയ്‌ക്കെതിരേ കോടതിയിലെത്താൻ തയ്യാറായത്. ഇവരുടെ വിവാഹമോചനക്കേസ് കൈകാര്യം ചെയ്യുന്ന കോടതിയാണ് ഫേസ്‌ബുക്ക് കേസിൽ മകന് അനുകൂലമായി വിധി പ്രസ്താവിച്ചത്. അനുവാദമില്ലാതെ
മക്കളുമൊത്തുള്ള ചിത്രങ്ങളോ അവരുടെ ജീവിതത്തിലെ സവിശേഷമുഹൂർത്തങ്ങളോ അവരോട് ചോദിക്കാതെ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്നവർ ജാഗ്രതൈ. അതവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മക്കൾക്ക് തോന്നിയാൽ നിങ്ങൾ കുടുങ്ങിയതുതന്നെ. ഇറ്റലിയിലെ ഒരമ്മയ്ക്ക് സംഭവിച്ചത് ഇതാണ്. തന്റെ അനുവാദമില്ലാതെ ചിത്രങ്ങൾ അമ്മ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന പരാതിയുമായി 16-കാരനാണ് കോടതിയിലെത്തിയത്.
അമ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്റെ ചിത്രങ്ങൾ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യുന്നുവെന്ന 16-കാരന്റെ പരാതി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ചിത്രങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട കോടതി അല്ലാത്തപക്ഷം 10,000 യൂറോ പിഴയടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. അമ്മയുടെ സോഷ്യൽ മീഡിയ ഭ്രമം കാരണം അച്ഛൻ അകന്നതും മറ്റും കണ്ടുവളർന്ന മകനാണ് അമ്മയ്‌ക്കെതിരേ കോടതിയിലെത്താൻ തയ്യാറായത്.
ഇവരുടെ വിവാഹമോചനക്കേസ് കൈകാര്യം ചെയ്യുന്ന കോടതിയാണ് ഫേസ്‌ബുക്ക് കേസിൽ മകന് അനുകൂലമായി വിധി പ്രസ്താവിച്ചത്. അനുവാദമില്ലാതെ മകന്റേതാണെങ്കിൽക്കൂടി ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നത് ഇറ്റാലിയൻ പകർപ്പവകാശ നിയമത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. മകനുൾപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും പരാമർശങ്ങളും ഉടനടി നീക്കം ചെയ്യണമെന്നാണ് കോടതിയുടെ ഉത്തരവ്.
തങ്ങൾക്ക് പകർപ്പവകാശമുള്ള ചിത്രങ്ങൾ മാത്രമേ പോസ്റ്റ് ചെയ്യാവൂ എന്നതാണ് ഫേസ്‌ബുക്കിന്റെ ടേംസ് ആൻഡ് കണ്ടീഷൻസ്. ഫേസ്‌ബുക്കിൽ ചേരുമ്പോൾ ഇത് എല്ലാവരും അംഗീകരിക്കാറുണ്ടെങ്കിലും പലരും അത് മനസ്സിലാക്കാതെയാണ് പോസ്റ്റുകളിടുന്നത്. മറ്റൊരാളുടെ സ്വകാര്യത ഹനിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകളിടുന്നതോ, നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതിനോ അനുവാദമില്ലെന്ന് ഫേസ്‌ബുക്കിന്റെ ടേംസ് ആൻഡ് കണ്ടീഷനുകളിൽ വ്യക്തമായി പറയുന്നുണ്ട്.