- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുംബിക്കുന്നത് പോലും വെറുപ്പ്; എങ്കിലും അമ്മയാകാൻ ഒരു മോഹം; പ്രലോഭനങ്ങളെ അതിജീവിക്കാൻ ഒടുവിൽ അമ്മയാകാൻ ഉറച്ചു; കാനഡയിൽ ഒരു കന്യകയായ യുവതി ഗർഭിണിയായ കഥ
ഇത് കാനഡയിലെ മാനിട്ടോബയിലെ 29 കാരിയായ ലോറന്റെ കഥയാണ്. പുരുഷൻ ചുംബിക്കുന്നത് പോലും വെറുക്കുന്നതിനാലാണ് ലോറൻ ഈ പ്രായത്തിലും കന്യകയായി തുടരുന്നത്.എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ അമ്മയാകാൻ അതീവ ആഗ്രഹമുള്ളയാളുമാണീ യുവതി. എന്നാൽ അതിനായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സ്വപ്നത്തിൽ പോലും ഓർക്കാനാവാത്തെ ലോറൻ ഒരു ബീജദാതാവിനെ പ്രയോജനപ്പെടുത്തി ഗർഭിണിയായിരിക്കുയാണിപ്പോൾ. ഈ വരുന്ന ജൂണിൽ അവർ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്യും. അമ്മയാകാനുള്ള ആഗ്രഹത്തെ സഫലീകരിക്കുന്നതിനായി കന്യക ഗർഭിണിയായ കഥ കൂടിയാണിത്. തന്റെ കുടുംബക്കാർ, സുഹൃത്തുക്കൾ, ഡോക്ടർമാർ, തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ നൽകിയ ഉപദേശങ്ങൾ തള്ളിക്കളഞ്ഞാണ് ലോറൻ കന്യകയായ അമ്മയായിത്തീരാൻ തീരുമാനിച്ചിരിക്കുന്നത്. ശേഷിക്കുന്ന ജീവിതകാലത്തിലും കന്യകയായ അമ്മയായി തുടരുന്നതിൽ തനിക്ക് സന്തോഷമേറെയുണ്ടെന്ന നിലപാടാണ് ഈ യുവതി സ്വീകരിച്ചിരിക്കുന്നത്. തന്റെ കുട്ടി വളരുന്നതോടെ തനിക്ക് വിവാഹം കഴിക്കാതെയും പ്രണയിക്കാതെയും പിടിച്ച് നിൽക്കാൻ സഹായകരമാകുമെന്നും ലോറൻ പ്രതീക്ഷ പ്
ഇത് കാനഡയിലെ മാനിട്ടോബയിലെ 29 കാരിയായ ലോറന്റെ കഥയാണ്. പുരുഷൻ ചുംബിക്കുന്നത് പോലും വെറുക്കുന്നതിനാലാണ് ലോറൻ ഈ പ്രായത്തിലും കന്യകയായി തുടരുന്നത്.എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ അമ്മയാകാൻ അതീവ ആഗ്രഹമുള്ളയാളുമാണീ യുവതി. എന്നാൽ അതിനായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സ്വപ്നത്തിൽ പോലും ഓർക്കാനാവാത്തെ ലോറൻ ഒരു ബീജദാതാവിനെ പ്രയോജനപ്പെടുത്തി ഗർഭിണിയായിരിക്കുയാണിപ്പോൾ. ഈ വരുന്ന ജൂണിൽ അവർ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്യും. അമ്മയാകാനുള്ള ആഗ്രഹത്തെ സഫലീകരിക്കുന്നതിനായി കന്യക ഗർഭിണിയായ കഥ കൂടിയാണിത്.
തന്റെ കുടുംബക്കാർ, സുഹൃത്തുക്കൾ, ഡോക്ടർമാർ, തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ നൽകിയ ഉപദേശങ്ങൾ തള്ളിക്കളഞ്ഞാണ് ലോറൻ കന്യകയായ അമ്മയായിത്തീരാൻ തീരുമാനിച്ചിരിക്കുന്നത്. ശേഷിക്കുന്ന ജീവിതകാലത്തിലും കന്യകയായ അമ്മയായി തുടരുന്നതിൽ തനിക്ക് സന്തോഷമേറെയുണ്ടെന്ന നിലപാടാണ് ഈ യുവതി സ്വീകരിച്ചിരിക്കുന്നത്. തന്റെ കുട്ടി വളരുന്നതോടെ തനിക്ക് വിവാഹം കഴിക്കാതെയും പ്രണയിക്കാതെയും പിടിച്ച് നിൽക്കാൻ സഹായകരമാകുമെന്നും ലോറൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. തന്റെ ഹോർമോണുകളെ ബാധിക്കുന്ന അസാധാരണമായ ക്രമമില്ലായ്മയായ ഹൈപോപിറ്റിയൂട്ടറിസം എന്ന ദുരവസ്ഥ ഈ ചെറുപ്രായത്തിൽ തന്നെ അഭിമുഖീരിക്കാനും ലോറൻ വിധിക്കപ്പെട്ടിരിക്കുന്നു.
തന്റെ പിറ്റിയൂറ്റടി ഗ്രന്ഥി വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തതിനാൽ താൻ ജന്മനാ ഹൈപോപിറ്റിയൂട്ടറിസം ബാധിച്ചയാളാണെന്നാണ് ലോറൻ വെളിപ്പെടുത്തുന്നത്. ഇക്കാരണത്താൽ മറ്റ് ഗ്രന്ഥികളിലേക്ക് ശരിയായ ഹോർമോണൽ സന്ദേശങ്ങൾ അയക്കാൻ തന്റെ ശരീരത്തിന് സാധിക്കുന്നില്ലെന്നും ലോറൻ പറയുന്നു. ഇതായിരിക്കാം വിവാഹത്തോടും പുരുഷനോട് അടുത്തിടപഴകുന്നതിൽ നിന്നും ലോറൻ മുഖം തിരിക്കാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു. ഈ ശാരീരിക തകരാറുള്ളതിനാൽ വളരെ പ്രായം ചെന്നാണ് ലോറൻ പ്രായപൂർത്തിയായതെന്നും റിപ്പോർട്ടുണ്ട്.
ഡേറ്റിങ് അർത്ഥരഹിതമായ കാര്യമാണെന്നാണ് ലോറന്റെ അഭിപ്രായം. ഗർഭിണിയായതിന് ശേഷം ആരെങ്കിലുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിരുന്നുവെന്നും ആ അനുഭവം മനസിലാക്കാൻ വേണ്ടിയാണിതെന്നും ലോറൻ വെളിപ്പെടുത്തുന്നു. ഡേറ്റിങ് വെബ്സൈറ്റുകൾക്ക് തന്നെ ആകർഷിക്കാൻ ഒരിക്കലും സാധിച്ചിട്ടില്ലെന്നാണ് ഈ യുവതി പറയുന്നത്. ഓൺലൈനിലൂടെ ചില പുരുഷന്മാർ തനിക്ക് അയക്കുന്ന മെസേജുകൾ കണ്ട് താൻ ഞെട്ടിപ്പോയിട്ടുണ്ടെന്നും ദേഷ്യം തോന്നിയിട്ടുണ്ടെന്നുമാണീ യുവതി വെളിപ്പെടുത്തുന്നത്.