കൊയിലാണ്ടി: യുവതിയും പിഞ്ചു മകനും ട്രെയിനിടിച്ച്​ മരിച്ചു. കൊയിലാണ്ടി നന്തിയിലാണ് സംഭവം. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല്​ വയസ്സുള്ള കശ്യപ്​ എന്നിവരാണ്​ മരിച്ചത്​. ഇന്ന്​ വൈകീട്ട്​ മൂന്ന്​ മണിയോടെയാണ്​ അപകടം.

ആനക്കുളം അട്ടവയലിൽ മനുലാലിന്റെ ഭാര്യയാണ്​ ഹർഷ. കൊല്ല ചിറക്ക്​ സമീപം തളിക്ഷേത്രത്തിന്​ പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്​. കാശിനാഥ്​ എന്നു പേരു​ള്ള മറ്റൊരു മകൻ കൂടിയുണ്ട്​ ദമ്പതികൾക്ക്​. ഹർഷയുടെ പിതാവ്​: ശശി, മാതാവ്​: ഷൈനി. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിലേക്കും പിന്നീട്​ മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്കും മാറ്റി.