പാലക്കാട്: ഷൊർണൂരിൽ മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ കുട്ടികശുടെ അമ്മ ദിവ്യ അറസ്റ്റിൽ. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കൽ കോജേളിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കുട്ടികളുടെ മൃതദേഹം ഇന്ന് ഉച്ചയോടെ പൊതുദർശനത്തിന് ശേഷം ഷൊർണൂർ നഗരസഭാ ശ്മശാനത്തിൽ അടുത്തടുത്തായി കുഴിയെടുത്ത് സംസ്‌കരിച്ചു.

കുഞ്ഞുങ്ങൾ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിണ മുഖത്ത് അമർത്തിയാണ് കൊലനടത്തിയതെന്ന് കുട്ടികളുടെ അമ്മയുടെ മൊഴി. കുട്ടികൾക്ക് വിഷം നൽകിയിട്ടുണ്ടെന്നുള്ള യുവതിയുടെ മൊഴികൂടി വ്യക്തമാകാൻ ആന്തരികാവയവങ്ങളുടെ പരിശോധന പൂർത്തിയാകണമെന്ന് പൊലീസ് പറയുന്നു.

ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ വിനോദിന്റെ മക്കളായ അഭിനവ് (1), അനിരുദ്ധ് (4) എന്നിവരെ കൊന്നശേഷം ദിവ്യ കെയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ദുരന്തമറിഞ്ഞ് മനംനൊന്ത് വിനോദിന്റെ അമ്മൂമ്മ അമ്മിണി അമ്മ(76)യും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവ സമയത്ത് വിനോദ് പുറത്തുള്ള സോഫയിൽ കിടക്കുകയും അമ്മിണി അമ്മ തൊട്ടടുത്ത മുറിയിലുമായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.