അരിസോണ: ഈസ്റ്റർ ഞായറാഴ്ച രാവിലെ എഴുന്നേറ്റ് സർവീസിന് പോകണമെന്ന അമ്മയുടെ ഉപദേശം നിരാകരിച്ച 16 വയസ്സുള്ള മകനെതിരെ സ്റ്റെൺ ഗൺ ഉപയോഗിച്ച മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഏപ്രിൽ 1 ഞായറാഴ്ച രാവിലെ നടന്ന സംഭവത്തിൽ നാൽപത് വയസ്സുള്ള ഷാരൺ ഡൊബിൻസാണ് അറസ്റ്റിലായത്.

മകനെതിരെ സ്റ്റെൺ ഗൺ ഉപയോഗിച്ചില്ല എന്ന ഷാരണിന്റെ വാദം ശരിയല്ലാ എന്നാണ് പൊലീസും, രാവിലെ മകനെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നതിന് സ്റ്റെൺ ഗൺ ഉപയോഗിച്ചു ശബ്ദം ഉണ്ടാക്കൽ മാത്രമാണ് ചെയ്തതെന്ന് മാതാവും പറയുന്നു. എന്നാൽ 16 വയസ്സുകാരന്റെ കാലിൽ 2 അടയാളം കണ്ടതായി പൊലീസ് സ്ഥിതീകരിച്ചു.ദൈവത്തിന് ഒന്നാം സ്ഥാനം നൽകണമെന്ന് പറഞ്ഞതല്ലാതെ മറ്റൊരു തെറ്റും ഞാൻ ചെയ്തിട്ടില്ലാ എന്നാണ് ഷാരൺ പറയുന്നത്.

എന്തായാലും ഇരുവർക്കും ഈസ്റ്റർ സർവീസിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല മാതാവിനെ 12 മണിക്കൂറോളം ജയിലിൽ കഴിയേണ്ടതായും വ്ന്നു. ഇവർക്കെതിരെ ചൈൽഡ് അഭ്യൂസിന് കേസ്സെടുത്തിട്ടുണ്ട്.