- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃപിതാവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും 11000 രൂപ കാണാതായി; പണം എടുത്തത് ആരെന്ന് അറിഞ്ഞതോടെ ഭർത്താവിന്റെ ശാസന; ബന്ധുക്കളും ഒറ്റപ്പെടുത്തി; കുട്ടികളേയും ഭാര്യയേയും ഉപേക്ഷിക്കുമെന്ന ഭീഷണിയും കാര്യമായെടുത്തു; ഗൾഫിലേക്ക് കൊണ്ടുപോകാൻ ഖൈസ് എത്തിയെങ്കിലും വിശ്വാസം വന്നില്ല; നാദാപുരത്ത് മകളെ ബക്കറ്റിൽ മുക്കി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സഫൂറയുടെ കുറ്റസമ്മതം ഇങ്ങനെ
കോഴിക്കോട്: ബന്ധുവീട്ടിൽ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് മക്കളെ കൊലപെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കോഴിക്കോട് നാദാപുരത്ത് മകളെ കൊന്ന യുവതിയുടെ മൊഴി. 4 വയസ്സുകാരിയായ മകളെ കൊലപെടുത്തിയ അമ്മ സഫൂറയെ കോടതിറിമാൻഡ് ചെയ്തു. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. . പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിൽ ഭർത്താവ് ശാസിച്ചു. ബന്ധുക്കളും ഒറ്റപെടുത്തി. ഇതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് യുവതി നൽകിയ മൊഴി. കുറ്റകൃത്യത്തിലേക്ക് നയിച്ചത് മനോവിഷമമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. കൈയും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലായിരുന്നു അമ്മ സഫൂറനാല് വയസ്സുള്ള മകൾ ഇൻഷാ ലാമിയയെ മുക്കി കൊലപെടുത്തിയത്.ഒന്നര വയസ്സുള്ള മകനെയും കൊലപെടുത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകായായിരുന്നു. ഭർത്താവുമായിഅടുത്ത ദിവസങ്ങളിൽ ഉണ്ടായ വഴക്കാണ് കൊലപാതകം നടത്താൻ കാരണമെന്നാണ് സഫൂറയുടെ മൊഴി. ഭർതൃപിതാവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും 11000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു.
കോഴിക്കോട്: ബന്ധുവീട്ടിൽ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് മക്കളെ കൊലപെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കോഴിക്കോട് നാദാപുരത്ത് മകളെ കൊന്ന യുവതിയുടെ മൊഴി. 4 വയസ്സുകാരിയായ മകളെ കൊലപെടുത്തിയ അമ്മ സഫൂറയെ കോടതിറിമാൻഡ് ചെയ്തു. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. .
പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിൽ ഭർത്താവ് ശാസിച്ചു. ബന്ധുക്കളും ഒറ്റപെടുത്തി. ഇതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് യുവതി നൽകിയ മൊഴി. കുറ്റകൃത്യത്തിലേക്ക് നയിച്ചത് മനോവിഷമമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. കൈയും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലായിരുന്നു അമ്മ സഫൂറനാല് വയസ്സുള്ള മകൾ ഇൻഷാ ലാമിയയെ മുക്കി കൊലപെടുത്തിയത്.ഒന്നര വയസ്സുള്ള മകനെയും കൊലപെടുത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകായായിരുന്നു.
ഭർത്താവുമായിഅടുത്ത ദിവസങ്ങളിൽ ഉണ്ടായ വഴക്കാണ് കൊലപാതകം നടത്താൻ കാരണമെന്നാണ് സഫൂറയുടെ മൊഴി. ഭർതൃപിതാവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും 11000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കൾ അറിഞ്ഞതോടെ ഭർത്താവ് ശാസിച്ചു. തുടർന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു.ഇതിലുള്ള മനോവിഷമത്തിലാൽ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് കൈയും ബ്ലേഡ് ഉപയോഗിച്ച് ഇവർ മുറിച്ചിരുന്നു.
സഫൂറെയ നാദാപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടാമത്തെ കുട്ടിയുടെ നിലമെച്ചപ്പെട്ടു.അടുത്ത ദിവസം സഫൂറെയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോകാൻ ഒരുങ്ങുകയായിരുന്നു ഇവരുടെ ഭർത്താവ്.
ദുബായിൽ വ്യാപാരിയായ ഭർത്താവ് കക്കംവെള്ളിയിൽ കുളങ്ങരത്ത് മുഹമ്മദ് ഖൈസ് ഭാര്യ സഫൂറയെയും രണ്ടു മക്കളെയും ദുബായിലേക്കു കൊണ്ടുപോകാൻ ഇന്നലെ വീട്ടിലെത്തിയതായിരുന്നു. കളിക്കുകയായിരുന്ന കുട്ടികളെ കുളിപ്പിക്കാനെന്നു പറഞ്ഞാണ് സഫൂറ മുകളിലത്തെ നിലയിലെ കുളിമുറിയിലേക്കു വിളിച്ചുകൊണ്ടുപോയത്. പുതിയ കളി പഠിപ്പിച്ച് തരാമെന്നു പറഞ്ഞാണ് മൂത്ത കുട്ടിയെ കൈ കാലുകൾ ബന്ധിച്ച് തലകീഴാക്കി വെള്ളം നിറച്ച ബക്കറ്റിലിറക്കി വെച്ച് മരണം ഉറപ്പാക്കിയത്. ശേഷം കുട്ടിയുടെ മൃതദേഹം ബക്കറ്റിൽ നിന്നെടുത്ത് പുറത്ത് കുളിമുറിയിൽ കിടത്തുകയും ഇളയ കുട്ടിയെ ബക്കറ്റിലിറക്കി വെയ്ക്കുകയുമായിരുന്നു.
ഇതിനിടെ യുവതി ഇരുകൈകളുടെയും ഞരമ്പുകൾ മുറിച്ചിരുന്നു. ശേഷം ചുരിദാർ ഷാൾ ഉപയോഗിച്ച് ഫാനിൽ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമം നടത്തി. ബക്കറ്റിൽ നിന്ന് ഇളയ കുട്ടിയുടെ ഞരക്കം കേട്ട സഫൂറ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് കുട്ടിയെ ബക്കറ്റിൽ നിന്നിറക്കി കിടത്തി താഴെ നിലയിലേക്ക് ഓടിയെത്തി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു കുട്ടികളെ ഞാൻ കൊന്നു താനും മരിക്കുകയാണെന്നു പറഞ്ഞാണ് താഴത്തെ നിലയിലുണ്ടായിരുന്ന ഭർതൃപിതാവ് തറക്കണ്ടി അബ്ദുൽ റഹ്മാന്റെയും മാതാവ് മറിയത്തിന്റെയും മുൻപിലെത്തുന്നത്.
ഭർതൃമാതാവ് മുകളിലെ നിലയിലെത്തി കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിൽ നിലത്ത് കിടത്തിയ കുട്ടികളെ കണ്ട് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. ഉടൻ മൂവരെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇൻഷാ ലാമിയയുടെ ജീവൻ രക്ഷിക്കാനായില്ല.