തിരുവനന്തപുരം: കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹൻ (60), നീതു മോഹൻ (27) എന്നിവരാണു മരിച്ചത്.

വീടിനു പുറത്തെ എർത്ത് കമ്പിയിൽനിന്നും ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇരുവരും അപകടത്തിൽപ്പെട്ടത് എന്നാണു വിവരം. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്ക് ആദ്യം ഷോക്കേറ്റു.

ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മയ്ക്കും ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചു. പൊള്ളലേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നീതുവിന്റെയും അമ്മ ഹെനയുടേയും മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.