- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂർ: സ്വന്തം കുട്ടികളെ പുഴയിലേക്ക് എറിഞ്ഞ കൊന്ന കേസിൽ അമ്മക്ക് ഇരട്ട ജീവപര്യന്തം. കമക്കുടി സ്വദേശി കൊച്ചുത്രേസ്യ എന്ന സിന്ധു മൈക്കിളിനാണ് പറവൂർ അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 5000 രൂപ പിഴയും ഇവർ നൽകണം.2015 ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 7, 4 വയസുള്ള കുട്ടികളെയാണ് കൊച്ചുത്രേസ്യ മുലംപള്ളി പുഴയിലെറിഞ്ഞ് കൊന്നത്. കൊലപ്പെടുത്തിയ ശേഷം പുഴയിൽചാടി ആത്മഹത്യക്ക് ഒരുങ്ങിയതാണെന്ന് വരുത്തിതീർക്കാനും ഇവർ ശ്രമിച്ചിരുന്നു. കുട്ടികളെ പുഴയിൽ എറിഞ്ഞതിന് ശേഷം ഇവരും ചാടിയെന്നും പിന്നീട് ചീനവലയുടെ കുറ്റിയിൽ പിടിച്ച് കിടക്കുകയായിരുന്നുവെന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ, 10 മണിക്കൂറോളം വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ല. 30 അടി ഉയരത്തിൽ നിന്ന് ചാടിയാൽ നീന്തൽ വശമില്ലാത്തതിനാൽ ഉടനടി ഇവർ മരിക്കേണ്ടതായിരിരുന്നു. ഇവരുടെ ശരീരത്തിൽ പരിക്കുകളൊന്നും ഇല്ലാത്തതും ദുരൂഹത വർധിപ്പിച്ചു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് കൊച്ചുത്രേസ്യ രണ്ട് മക്കള
പറവൂർ: സ്വന്തം കുട്ടികളെ പുഴയിലേക്ക് എറിഞ്ഞ കൊന്ന കേസിൽ അമ്മക്ക് ഇരട്ട ജീവപര്യന്തം. കമക്കുടി സ്വദേശി കൊച്ചുത്രേസ്യ എന്ന സിന്ധു മൈക്കിളിനാണ് പറവൂർ അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 5000 രൂപ പിഴയും ഇവർ നൽകണം.2015 ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 7, 4 വയസുള്ള കുട്ടികളെയാണ് കൊച്ചുത്രേസ്യ മുലംപള്ളി പുഴയിലെറിഞ്ഞ് കൊന്നത്. കൊലപ്പെടുത്തിയ ശേഷം പുഴയിൽചാടി ആത്മഹത്യക്ക് ഒരുങ്ങിയതാണെന്ന് വരുത്തിതീർക്കാനും ഇവർ ശ്രമിച്ചിരുന്നു.
കുട്ടികളെ പുഴയിൽ എറിഞ്ഞതിന് ശേഷം ഇവരും ചാടിയെന്നും പിന്നീട് ചീനവലയുടെ കുറ്റിയിൽ പിടിച്ച് കിടക്കുകയായിരുന്നുവെന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ, 10 മണിക്കൂറോളം വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ല. 30 അടി ഉയരത്തിൽ നിന്ന് ചാടിയാൽ നീന്തൽ വശമില്ലാത്തതിനാൽ ഉടനടി ഇവർ മരിക്കേണ്ടതായിരിരുന്നു. ഇവരുടെ ശരീരത്തിൽ പരിക്കുകളൊന്നും ഇല്ലാത്തതും ദുരൂഹത വർധിപ്പിച്ചു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് കൊച്ചുത്രേസ്യ രണ്ട് മക്കളെയും കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

