- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശന്നു കരഞ്ഞ കുഞ്ഞിന് പാലു വാങ്ങി നൽകാൻ പണമില്ല; രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ ഉപ്പു നൽകി കൊന്നു
ധാക്ക: വിശന്നു കരഞ്ഞ കുഞ്ഞിന് പാലു വാങ്ങി നൽകാൻ പണമില്ലാതിരുന്ന അമ്മ കുഞ്ഞിന് ഉപ്പു നൽകി കൊന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് പെറ്റമ്മ ഉപ്പു നൽകി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അമ്മ ശാന്തിയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ധാക്കയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. വിശന്ന് വലഞ്ഞ കുഞ്ഞിന്റെ കരച്ചിൽ കേട്ട് സഹിക്കാനാകാതെ ഭർത്താവ് മുഹമ്മദിനോട് പാൽ വാങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും പണമില്ലാത്തതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞിന്റെ കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ഉപ്പ് കഴിപ്പിക്കുകയായിരുന്നു. എന്നാൽ കുറച്ച് സമയത്തിനു ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാൻ തുടങ്ങി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് സംഭവം വെളിപ്പെടുത്തി. തുടർന്ന് പൊലീസെത്തി മൊഴി എടുത്തു. ചോദ്യം ചെയ്യലിൽ ശാന്തി കുറ്റം സമ്മതിച്ചു. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ
ധാക്ക: വിശന്നു കരഞ്ഞ കുഞ്ഞിന് പാലു വാങ്ങി നൽകാൻ പണമില്ലാതിരുന്ന അമ്മ കുഞ്ഞിന് ഉപ്പു നൽകി കൊന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് പെറ്റമ്മ ഉപ്പു നൽകി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അമ്മ ശാന്തിയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ധാക്കയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്.
വിശന്ന് വലഞ്ഞ കുഞ്ഞിന്റെ കരച്ചിൽ കേട്ട് സഹിക്കാനാകാതെ ഭർത്താവ് മുഹമ്മദിനോട് പാൽ വാങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും പണമില്ലാത്തതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞിന്റെ കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ഉപ്പ് കഴിപ്പിക്കുകയായിരുന്നു. എന്നാൽ കുറച്ച് സമയത്തിനു ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാൻ തുടങ്ങി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് സംഭവം വെളിപ്പെടുത്തി. തുടർന്ന് പൊലീസെത്തി മൊഴി എടുത്തു. ചോദ്യം ചെയ്യലിൽ ശാന്തി കുറ്റം സമ്മതിച്ചു. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.