- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മകളെ ബലാത്സംഗം ചെയ്യാൻ കാമുകന് കൂട്ടുനിന്നു; ഒഹിയോയിലെ യുവതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു
ഒഹിയോ: സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ കാമുകന് കൂട്ടുനിന്ന യുവതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീനീ മേ കാർപെന്റർ എന്ന മുപ്പത്തേഴുകാരിക്കാണ് ബെൽമോണ്ട് കോടതി ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചത്. പന്ത്രണ്ടുകാരിയായ മകളെ കാമുകനായ ജെയിംസ് ജോൺ കിർക്ക്‌സി എന്ന മുപ്പത്തിരണ്ടുകാരന് കാഴ്ച വച്ച സംഭവത്തിലാണ് കാർപെന്റർക്കു ശിക്ഷ ലഭിച
ഒഹിയോ: സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ കാമുകന് കൂട്ടുനിന്ന യുവതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീനീ മേ കാർപെന്റർ എന്ന മുപ്പത്തേഴുകാരിക്കാണ് ബെൽമോണ്ട് കോടതി ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചത്. പന്ത്രണ്ടുകാരിയായ മകളെ കാമുകനായ ജെയിംസ് ജോൺ കിർക്ക്‌സി എന്ന മുപ്പത്തിരണ്ടുകാരന് കാഴ്ച വച്ച സംഭവത്തിലാണ് കാർപെന്റർക്കു ശിക്ഷ ലഭിച്ചിരിക്കുന്നത്.
പന്ത്രണ്ടുകാരിയെ പെൺകുട്ടിയെ അമ്മയുടെ കാമുകൻ എത്ര തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴും ഇക്കാര്യം പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം കാമുകന്റെ മുന്നിൽ മകളെ ബലമായി പിടിച്ചുകിടത്തിയതിനു തെളിവുണ്ടെന്നും കോടതിയിൽ വ്യക്തമായിട്ടുണ്ട്. ബലാത്സംഗത്തിന് കൂട്ടുനിന്നതിന് ഉൾപ്പെടെ നിരവധി ചാർജുകളാണ് അമ്മയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്.
അതേസമയം കിർക്ക്‌സിക്ക് രണ്ടു ജീവപര്യന്തത്തിന് വിധിച്ച് നവംബറിൽ ഇതേ കോടതി തന്നെ ഉത്തരവിറക്കിയിരുന്നു. സ്വന്തം അമ്മയെപോലും വിശ്വസിക്കാൻ സാധിച്ചില്ലെങ്കിൽ പന്ത്രണ്ടു വയസുള്ള ഒരു പെൺകുട്ടി ലോകത്ത് മറ്റാരെയാണ് വിശ്വസിക്കുക എന്നാണ് ജഡ്ജി ഫ്രാങ്ക് ഫ്രെജിയാറ്റോ വിധി പ്രസ്താവിച്ച ശേഷം അഭിപ്രായപ്പെട്ടത്.