- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അറുപത്തിയൊമ്പത് വർഷങ്ങൾക്കുശേഷം ആദ്യമായി അമ്മയുടേയും മകളുടേയും സംഗമം
താമ്പ(ഫ്ളോറിഡ): അറുപത്തി ഒമ്പതു വർഷങ്ങളുടെ നീണ്ട ഇടവേളക്കുശേഷം മാതാവും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബർ 3 തിങ്കളാഴ്ച വൈകീട്ട് ഫ്ളോറിഡാ റ്റാമ്പായിലെ നേഴ്സിങ്ങ് ഹോമിലായിരുന്ന ഈ അപൂർവ്വ സംഗമത്തിന് വേദിയായത്. ഇത് ഞങ്ങളുടെ ക്രിസ്തുമസ് സമ്മാനമാണെന്നാണ് ഇരുവരും പ്രതികരിച്ചത്. ജെനവിൽ പുരിൻടൺ(88) മകൾ കോന്നി മോൾട്രാഫ്(69) ഡി.എൻ.എ. ടെസ്റ്റിലൂടെയാണ് പരസ്പരം തിരിച്ചറിഞ്ഞത്.18 വയസ്സിൽ ജെനവിൽ പുരിൻടണാണ്. കോണിക്ക് ജന്മം നൽകിയത്. ഇത്രയും ചെറുപ്പത്തിൽ ്അമ്മയായി കാണാൻ ആഗ്രഹിക്കാത്ത ജെനവിന്റെ മാതാപിതാക്കൾ കൂട്ടി മരിച്ചുപോയിയെന്നാണ് ഇവരെ ധരിപ്പിച്ചത്. ആശുപത്രി വരാന്തയിൽ നിന്നു തന്നെ ഈ കുഞ്ഞിനെ കാലിഫോർണിയ സാന്റാ ബാർബറയിലുള്ള ഒരു കുടുംബം ദത്തെടുത്തു. കോണിക്ക് നാലുവയസ്സുള്ളപ്പോൾ വളർത്തമ്മ മരിച്ചതിനു ശേഷം വളർത്തച്ചൻ രണ്ടാമതും വിവാഹിതനായി.തുടർന്ന് ജീവിതം കഷ്ടപ്പാടായിരുന്നുവെന്ന് ഇവർ പറയുന്നു. കോന്നിയെ ദന്തെടുത്തതാണെന്നുള്ള സത്യം ഇരുവരും ആദ്യം മറച്ചു വെച്ചിരുന്നു. ഒടുവിൽ സത്യം മനസ്സിലായപ്പോൾ കോന്നിയുടെ മകൾ ബോണി ച
താമ്പ(ഫ്ളോറിഡ): അറുപത്തി ഒമ്പതു വർഷങ്ങളുടെ നീണ്ട ഇടവേളക്കുശേഷം മാതാവും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബർ 3 തിങ്കളാഴ്ച വൈകീട്ട് ഫ്ളോറിഡാ റ്റാമ്പായിലെ നേഴ്സിങ്ങ് ഹോമിലായിരുന്ന ഈ അപൂർവ്വ സംഗമത്തിന് വേദിയായത്. ഇത് ഞങ്ങളുടെ ക്രിസ്തുമസ് സമ്മാനമാണെന്നാണ് ഇരുവരും പ്രതികരിച്ചത്.
ജെനവിൽ പുരിൻടൺ(88) മകൾ കോന്നി മോൾട്രാഫ്(69) ഡി.എൻ.എ. ടെസ്റ്റിലൂടെയാണ് പരസ്പരം തിരിച്ചറിഞ്ഞത്.18 വയസ്സിൽ ജെനവിൽ പുരിൻടണാണ്. കോണിക്ക് ജന്മം നൽകിയത്. ഇത്രയും ചെറുപ്പത്തിൽ ്അമ്മയായി കാണാൻ ആഗ്രഹിക്കാത്ത ജെനവിന്റെ മാതാപിതാക്കൾ കൂട്ടി മരിച്ചുപോയിയെന്നാണ് ഇവരെ ധരിപ്പിച്ചത്.
ആശുപത്രി വരാന്തയിൽ നിന്നു തന്നെ ഈ കുഞ്ഞിനെ കാലിഫോർണിയ സാന്റാ ബാർബറയിലുള്ള ഒരു കുടുംബം ദത്തെടുത്തു. കോണിക്ക് നാലുവയസ്സുള്ളപ്പോൾ വളർത്തമ്മ മരിച്ചതിനു ശേഷം വളർത്തച്ചൻ രണ്ടാമതും വിവാഹിതനായി.തുടർന്ന് ജീവിതം കഷ്ടപ്പാടായിരുന്നുവെന്ന് ഇവർ പറയുന്നു.
കോന്നിയെ ദന്തെടുത്തതാണെന്നുള്ള സത്യം ഇരുവരും ആദ്യം മറച്ചു വെച്ചിരുന്നു. ഒടുവിൽ സത്യം മനസ്സിലായപ്പോൾ കോന്നിയുടെ മകൾ ബോണി ചെയ്്സാണ് ഡി.എൻ.എ. ടെസ്റ്റ് കിറ്റ് വാങ്ങി നൽകിയതും അതിലൂടെ ശരിയായ അമ്മയെ കണ്ടെത്തുവാൻ കഴിഞ്ഞതു. സെപ്റ്റംബർ 8 നായിരുന്നു കോന്നിയുടെ മാതാവിൽ നിന്നും ആദ്യ ഫോൺ കോൾ ലഭിച്ചത്.
തുടർന്ന് ഇരുവരും ഫോണിൽ സംസാരിച്ചു. ആദ്യമായി മകളുമായി സാമ്യമുള്ള അമ്മയെ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ ആഹ്ലാദത്തിനു അതിരില്ലായിരുന്നുവെന്നാണ് ഇതിന് സാക്ഷിയായ കോന്നിയുടെ മകൾ ബോണി പറഞ്ഞത്.