കോതമംഗലം: നേര്യമംഗലം സെറ്റിൽമെന്റ് കോളനി (ചന്തു കോളനി )യിലെ ഷാജിയുടെ ഭാര്യ നിഷ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാജിയുടെ ആദ്യവിവാഹ ബന്ധത്തിലെ മകൻ രാജേഷിനും ഗുരുതരമായി പൊള്ളലേറ്റു.

സാരമായി പൊള്ളലേറ്റ ഇരുവരെയും അയൽവാസികൾ കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കുടുംബ കലഹമാണ് കാരണമെന്നാണ് സൂചന.