- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പൂമയുടെ പിടിയിൽ അകപ്പെട്ട അഞ്ചു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അമ്മയ്ക്ക് സൂപ്പർതാര പരിവേഷം
ഡെൻവർ: സ്വന്തം മകനെ വന്യജീവി കടിച്ചുകീറാനൊരുങ്ങുന്ന കാഴ്ച കണ്ടാണ് കൊളറാഡോയിലെ ഈ അമ്മ വീടിനു പുറത്തിറങ്ങുന്നത്. അഞ്ചു വയസുകാരനെ കടിച്ചു തിന്നാനൊരുങ്ങുന്ന പൂമ തന്റെ സർവ ശക്തിയുമെടുത്ത് എതിർത്ത് മകന്റെ ജീവൻ രക്ഷിച്ച അമ്മയ്ക്ക് ഇപ്പോൾ സൂപ്പർതാര പരിവേഷമാണ് കൈവന്നിരിക്കുന്നത്. മൂത്ത സഹോദരനൊപ്പം വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കേയാണ് അഞ്ചു വയസുകാരനെ പൂമ ആക്രമിക്കുന്നത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ കാണുന്നത് കുട്ടിയുടെ തല മുഴുവൻ പൂമയുടെ വായിക്കുള്ളിൽ കടന്ന അവസ്ഥയിലാണ്. പൂമയുടെ ആക്രമണം വകവയ്ക്കാതെ ഇതിന്റെ വായ് ബലമായി അകറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പൂമയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും മുഖത്തിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നേരിയ തോതിൽ അമ്മയ്ക്കും പരിക്കേറ്റു. ഇരുവരേയും ഡെൻവർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടേയും നില മെച്ചപ്പെട്ടതായി പിറ്റ്കിൻ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടി മൈക്കിൾ ബഗ്ലിയോൺ അറിയിച്ചു. ആസ്പൻ ടൗണിനു സമ
ഡെൻവർ: സ്വന്തം മകനെ വന്യജീവി കടിച്ചുകീറാനൊരുങ്ങുന്ന കാഴ്ച കണ്ടാണ് കൊളറാഡോയിലെ ഈ അമ്മ വീടിനു പുറത്തിറങ്ങുന്നത്. അഞ്ചു വയസുകാരനെ കടിച്ചു തിന്നാനൊരുങ്ങുന്ന പൂമ തന്റെ സർവ ശക്തിയുമെടുത്ത് എതിർത്ത് മകന്റെ ജീവൻ രക്ഷിച്ച അമ്മയ്ക്ക് ഇപ്പോൾ സൂപ്പർതാര പരിവേഷമാണ് കൈവന്നിരിക്കുന്നത്.
മൂത്ത സഹോദരനൊപ്പം വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കേയാണ് അഞ്ചു വയസുകാരനെ പൂമ ആക്രമിക്കുന്നത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ കാണുന്നത് കുട്ടിയുടെ തല മുഴുവൻ പൂമയുടെ വായിക്കുള്ളിൽ കടന്ന അവസ്ഥയിലാണ്. പൂമയുടെ ആക്രമണം വകവയ്ക്കാതെ ഇതിന്റെ വായ് ബലമായി അകറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു. പൂമയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും മുഖത്തിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നേരിയ തോതിൽ അമ്മയ്ക്കും പരിക്കേറ്റു. ഇരുവരേയും ഡെൻവർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരുടേയും നില മെച്ചപ്പെട്ടതായി പിറ്റ്കിൻ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടി
മൈക്കിൾ ബഗ്ലിയോൺ അറിയിച്ചു. ആസ്പൻ ടൗണിനു സമീപം വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. വന്യജീവിയോട് പൊരുതി മകന്റെ ജീവൻ രക്ഷിച്ച അമ്മയ്ക്ക് ഇനിയും നടന്ന സംഭവങ്ങളുമായി പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല.