- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാൻസിങ് ഡാംസൽസ് ഒരുക്കുന്ന മാതൃ ദിനാഘോഷവും ഫോട്ടോ ഗ്രാഫി മത്സരവും മെയ് ഏഴിന്
ടൊറോന്റോ: കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് ' മെയ് 7 ശനിയാഴ്ച 6 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ 'മാതൃദിനം ' ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട് . നിരവധി സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 25 ന് മുൻപ് ഫോട്ടോകൾ അയക്കേണ്ടതാണ്. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് www.ddshows.com സന്ദർശിക്കുക. എഴുതാൻ കഴിവുള്ള ആളുകൾക്ക് തങ്ങളുടെ അമ്മമാരെക്കുറിച്ച് (ഏത് പ്രായത്തിലുള്ള ആളുകൾക്കും, ഏതു തരത്തിലുള്ള സാഹിത്യ സൃഷ്ടിയുമാകാം) എഴുതി അയച്ചുകൊടുത്താൽ ''റൈറ്റ് ആൻഡ് വിൻ ' മത്സരത്തിൽ പങ്കെടുക്കുകയും അമ്മമാർക്കുവേണ്ടി സമ്മാനങ്ങൾ നേടുകയും ചെയ്യാം.പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 1 ന് മുൻപ് എൻട്രികൾ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അവരുടെ വെബ് സൈറ്റിൽ ലഭ്യമാണ്.ഈ വർഷത്തെ ഡി ഡി വിമൻ അച്ചീവേഴ്‌സ് അവാർഡ് ജേതാക്കളായ കാ
ടൊറോന്റോ: കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് ' മെയ് 7 ശനിയാഴ്ച 6 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ 'മാതൃദിനം ' ആഘോഷിക്കുന്നു.
ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട് . നിരവധി സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 25 ന് മുൻപ് ഫോട്ടോകൾ അയക്കേണ്ടതാണ്. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് www.ddshows.com സന്ദർശിക്കുക.
എഴുതാൻ കഴിവുള്ള ആളുകൾക്ക് തങ്ങളുടെ അമ്മമാരെക്കുറിച്ച് (ഏത് പ്രായത്തിലുള്ള ആളുകൾക്കും, ഏതു തരത്തിലുള്ള സാഹിത്യ സൃഷ്ടിയുമാകാം) എഴുതി അയച്ചുകൊടുത്താൽ ''റൈറ്റ് ആൻഡ് വിൻ ' മത്സരത്തിൽ പങ്കെടുക്കുകയും അമ്മമാർക്കുവേണ്ടി സമ്മാനങ്ങൾ നേടുകയും ചെയ്യാം.പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 1 ന് മുൻപ് എൻട്രികൾ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അവരുടെ വെബ് സൈറ്റിൽ ലഭ്യമാണ്.
ഈ വർഷത്തെ ഡി ഡി വിമൻ അച്ചീവേഴ്‌സ് അവാർഡ് ജേതാക്കളായ കാനഡയിലെ ആദ്യത്തെ ഇൻഡോ-കനേഡിയൻ വനിതാ സെനറ്റെർ ആയിരുന്ന ഡോ .ആഷാ സേത്ത്, 36 വർഷം മിസ്സിസ്സാഗാ മേയറായിരുന്ന 95 വയസ്സുകാരി ഹേയ്‌സൽ മെക്കാളിൻ, ഡോ.സുഹറ പന്തപ്പുലക്കൽ, മഞ്ജു റോസ് , ഡോ .ചിന്നമ്മ ( ടിനാ ബെൽഗൗംകർ), നേത്രാ ഉണ്ണി പത്രപ്രവർത്തകയും എം. പി. പി യും സഹ മന്ത്രിയുമായ ഇന്ദിരാ നായിഡു ഹാരിസ്, സാമൂഹ്യ പ്രവർത്തക ശാലിനി ശ്രീവാസ്തവ, മാദ്ധ്യമ പ്രവർത്തക കാന്താ അറോറാ, കൊറിയൻ സാമൂഹ്യ നേതാവ് എസ്തർ പിയേഴ്‌സ് , ബിസിനസ് സംരംഭക വിദ്യാ ജയപാൽ, ഗായിക ശോഭാ ശേഖർ, നർത്തകി കിറുതിക രത്തനസ്വാമി, സാഹിത്യകാരി ഡോ. ബ്രെന്ദാ ബെക്ക് , ''റൈസിങ് സ്റ്റാർ'' അവാർഡ് നേടിയ എന്നിവർ നിലവിളക്ക് കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഇന്റർ നാഷണൽ നിലവാരത്തിലുള്ള വൈവിധ്യമാർന്ന കലാവിരുന്നുകളാണ് മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത് .
മുതിർന്നവർക്ക് 30 ഡോളാരാണ് ടിക്കറ്റ് നിരക്ക് . കുട്ടികൾക്ക് 20 ഡോളറും.
ഈ വർഷം പ്രോഗ്രാമിന് വരുന്ന എല്ലാ അമ്മമാർക്കും 12 ഡോളർ വിലമതിക്കുന്ന ഓരോ 'മദേഴ്‌സ് ഡേ ' കേക്ക് സമ്മാനമായി നല്കുന്നതാണ്. അമ്മമാർക്കായി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും www .ddshows .comസന്ദർശിക്കുകയോ മാനേജിങ് ഡയറക്ടർ മേരി അശോക് (416 .788 .6412 ),കോർഡിനേറ്റർമാരായ സ്മൃതി ഡാഷ് (647.779.1805 ), സയോനാ സംഗീത് ( 416. 616 .5068) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.