ടൊറോന്റോ: കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് മാതൃദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഡോ. ദീപാ ഗ്രിവാളും ജൂണിയർ വിഭാഗത്തിൽ ആൽഡ്രിൻ ജയിസൺ മുണ്ടക്കലും വിജയികളായി. കുട്ടികളുടെ വിഭാഗത്തിൽ ഐറാ റൗട്ടിന് ഒന്നാം സ്ഥാനവും പ്രാർത്ഥന മാത്യുവിന് രണ്ടാം സ്ഥാനവും ആര്യൻ മൊഹന്തിക്കു മൂന്നാം സ്ഥാനവും ലഭിച്ചു. 

പഞ്ചാബ് സ്വദേശിനിയായ ഡോ. ദീപാ ഗ്രിവാൾ നേടിയ വിജയത്തിൽ അമ്മ തൃപറ്റ് ഗ്രിവാളിനു ഒരു ലാപ് ടോപ്പാണ് സമ്മാനമായി ലഭിച്ചത്. മലയാളിയായ ആൽഡ്രിൻ ജയിസൺ മുണ്ടക്കൽ തന്റെ വിജയത്തിലൂടെ ഒരു ഐപ്പാഡാണ് അമ്മ അനിമോൾ ജോണിന് നേടിക്കൊടുത്തത്.
തൃപറ്റ് ഗ്രിവാളിനു, അവാർഡ് ജേതാവും ഏഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്ക് അവതാരകയുമായ കാന്താ അറോറായും അനിമോൾ ജോണിന്, ഡി .ഡി അവാർഡ് ജേതാവായ ഡോ.ചിന്നമ്മ ടിനാ ബൽഗാംകറും സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. ദീപാ ഗ്രിവാൾ മാർക്കം സ്റ്റൗഫ്വിൽ ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനാണ് . മിസ്സിസ്സാഗായിലുള്ള ഫാദർ മൈക്കിൽ ഗേറ്റ് സ് കാത്തോലിക് സെക്കണ്ടറി സ്‌കൂളിൽ ഒൻപതാം ഗ്രേഡ് വിദ്യാർത്ഥിയാണ് ആൽഡ്രിൻ .
റീമാക്‌സ് റിയാൽട്ടിയിലെ സോണിയാ രാജാണ് (Sonijya Raj ) സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തത്.
കുട്ടികളുടെ വിഭാഗത്തിൽ ഒറിയക്കാരിയായ ഐറാ റൗട്ട് തന്റെ അമ്മ ശ്രേഷ്ട്ടക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്തു. ക്യുവർ ഫസ്റ്റ് വെൽനെസ്സിലെ ഡയറക്ടർ ഡോ.സജിത സമ്മാനം വിതരണം ചെയ്തു.

രണ്ടാം സമ്മാനം നേടിയ പ്രാർത്ഥന, മലയാളികളായ മനോജ് മാത്യുവിന്റെയും സോഫിയാ മാത്യുവിന്റെയും മകളാണ്. മദ്രാസ് ആർട്‌സ് ആൻഡ് കൾച്ചറൽ അസ്സോസ്സിയേഷൻ ഡയറക്ടർ ഗീതാ ശങ്കറിൽ നിന്നും സോഫി മാത്യു സമ്മാനം ഏറ്റുവാങ്ങി. മിസ്സിസ്സാഗായിലുള്ള സാൻ ലോറെൻസോ റുയിസ് കാത്തോലിക് സ്‌കൂളിൽ നാലാം ഗ്രേഡ് വിദ്യാർത്ഥിനിയാണ് പ്രാർത്ഥന.
മൂന്നാം സമ്മാനം ലഭിച്ച ആര്യൻ മൊഹന്തിയുടെ അമ്മ സുദേഷ്ണ പാട്ട്‌നായിക്കിന് ഡോ.ബ്രിന്ദാ ബക്ക് സമ്മാനിച്ചു.


കുട്ടികൾ തങ്ങളുടെ ഉപന്യാസങ്ങൾ സ്‌റേജിൽ അവതരിപ്പിച്ചു.
പ്രശസ്ത എഴുത്തുകാരിയും അവാർഡ് ജേതാവുമായ ഡോ.ബ്രിന്ദാ ബക്കിന്റെ നേതൃത്വത്തിലാണ് വിജയികളെ നിർണ്ണയിച്ചത് . മെയ് 7 ശനിയാഴ്ച മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വച്ചാണ് നിരവധി മത്സരങ്ങൾ ഉൾപ്പെടെ വൈവിധ്യമായ പരിപാടികളോടെ 'മാതൃദിനം' ആഘോഷിച്ചത് .