തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണൽ സ്പീക്കർക്കായി സക്‌സസ് കേരള ഏർപ്പെടുത്തിയ അവാർഡ് ജോബിൻ എസ് കൊട്ടാരത്തിന്. തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ ദേവസ്വം-ടൂറിസ്റ്റ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാർഡ് സമ്മാനിച്ചത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഇരുപത്തഞ്ചോളം മോട്ടിവേഷണൽ പുസ്തകങ്ങൾ എഴുതിയിട്ടുള്ള ജോബിൻ എസ് കൊട്ടാരം രാജ്യാന്തര തലത്തിൽ അറിയിപ്പെടുന്ന പ്രചോദനാത്മ പ്രഭാഷകനും കോളമിസ്റ്റുമാണ്. ഹ്യൂമൻ റിസോഴ്‌സ് ട്രെയിനിങ് രംഗത്തെ മികവിനുള്ള ദേശീയ പുരസ്‌ക്കാരമായ ചാംപ്യൻ അവാർഡ് രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി സ്പീക്കർ വി ശശി, ഭാഷാ സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം ആർ തമ്പാൻ, വ്യവസായ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഗൗതം യോഗീശ്വർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്. ഭാര്യ ക്രിസ്റ്റി. മകൻ എയ്ഡൻ.