- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കുടുംബത്തിന്റെ സ്വപ്‌നമായിരുന്നു യൂറോപ്യൻ അവധി ആഘോഷം; മരണം എത്തിയത് അവധിക്കാലം ആഘോഷിക്കാൻ ട്രെയിൻ കയറാൻ പോകുന്നതിനിടെ; ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളെല്ലാം നടുറോഡിൽ പൊലിഞ്ഞത് മദ്യലഹരിയിൽ എത്തിയ ലോറി ഡ്രൈവറുടെ അനാസ്ഥയിൽ
ലണ്ടൻ: ബ്രിട്ടനിൽ രണ്ട് മലയാളികൾ അടക്കം എട്ട് പേർ റോഡപകടത്തിൽപ്പെട്ട വാർത്ത നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. മരിച്ചവരെല്ലാവരും തന്നെ ഇന്ത്യക്കാരാണ്. വളരെ സന്തോഷത്തോടെയാണ് ഈ കുടുംബം ഉല്ലാസയാത്രയ്ക്കായി പുറപ്പെട്ടത്. അവരുടെ സ്വപ്‌നമായിരുന്നു അവധി ദിനത്തിൽ യൂറോപ്പ് ഒന്ന് ചുറ്റിയടിക്കണമെന്നത്. തങ്ങളുടെ ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി ട്രയിൻ കയറാൻ പോകും വഴിയാണ് റോഡപകടത്തിന്റെ രൂപത്തിൽ മരണം ഈ കുടുംബത്തെ ഒന്നാകെ വിഴുങ്ങിയത്. മദ്യപിച്ച് എത്തിയ ലോറി ഡ്രൈവറുടെ അനാസ്ഥ കൊണ്ട് ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങളെല്ലാം റോഡിൽ പൊലിഞ്ഞു. മിനിബസിലുണ്ടായിരുന്ന 11 പേരും യൂറോപ്പിലേക്ക് പോകാൻ യൂറോ സ്റ്റാറിൽ കയറാൻ പോകും വഴിയായിരുന്നു. അപ്പോഴാണ് രണ്ട് ട്രക്കുകളും മിനി വാനിന്റെ പുറത്ത് വന്ന് ഇടിക്കുന്നത്. ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി. അഞ്ച് വയസ്സുള്ള കുട്ടിയടക്കം നാല് പേർ ഇപ്പോൾ ആശുപത്രിയിൽ ജീവന് വേണ്ടി മല്ലടിക്കുകയാണ്. മദ്യപിച്ച് വാഹനമോടിച്ച ലോറി ഡ്രൈവർ റിസാർഡ് സമാസർക്കിന
ലണ്ടൻ: ബ്രിട്ടനിൽ രണ്ട് മലയാളികൾ അടക്കം എട്ട് പേർ റോഡപകടത്തിൽപ്പെട്ട വാർത്ത നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. മരിച്ചവരെല്ലാവരും തന്നെ ഇന്ത്യക്കാരാണ്. വളരെ സന്തോഷത്തോടെയാണ് ഈ കുടുംബം ഉല്ലാസയാത്രയ്ക്കായി പുറപ്പെട്ടത്. അവരുടെ സ്വപ്‌നമായിരുന്നു അവധി ദിനത്തിൽ യൂറോപ്പ് ഒന്ന് ചുറ്റിയടിക്കണമെന്നത്. തങ്ങളുടെ ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി ട്രയിൻ കയറാൻ പോകും വഴിയാണ് റോഡപകടത്തിന്റെ രൂപത്തിൽ മരണം ഈ കുടുംബത്തെ ഒന്നാകെ വിഴുങ്ങിയത്. മദ്യപിച്ച് എത്തിയ ലോറി ഡ്രൈവറുടെ അനാസ്ഥ കൊണ്ട് ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങളെല്ലാം റോഡിൽ പൊലിഞ്ഞു.
മിനിബസിലുണ്ടായിരുന്ന 11 പേരും യൂറോപ്പിലേക്ക് പോകാൻ യൂറോ സ്റ്റാറിൽ കയറാൻ പോകും വഴിയായിരുന്നു. അപ്പോഴാണ് രണ്ട് ട്രക്കുകളും മിനി വാനിന്റെ പുറത്ത് വന്ന് ഇടിക്കുന്നത്. ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി. അഞ്ച് വയസ്സുള്ള കുട്ടിയടക്കം നാല് പേർ ഇപ്പോൾ ആശുപത്രിയിൽ ജീവന് വേണ്ടി മല്ലടിക്കുകയാണ്.
മദ്യപിച്ച് വാഹനമോടിച്ച ലോറി ഡ്രൈവർ റിസാർഡ് സമാസർക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഇയാളെ നാളെ വൈക്കോംബ് ഹൈക്കോടതിയിൽ ഹാജരാക്കും.
അഞ്ച് പേരടങ്ങുന്ന കുടുംബവും ക്യാപിറ്റ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന കുറച്ച് പേരുമാണ് ഇന്നലെ അപകടം നടന്ന മിനി വാനിൽ ഉണ്ടായിരുന്നത്. ഈ കുടുംബം അവധി ആഘോഷിക്കാൻ യൂറോ സ്റ്റാർ പിടിക്കാൻ പോകുന്ന വഴിയായിരുന്നു.
ക്യാപിറ്റയിൽ ജോലി ചെയ്യുന്നവരെയും അഞ്ച് പേരടങ്ങുന്ന കുടുംബത്തേയും നോട്ടിങ് ഹാമിൽ നിന്ന് യൂറോ സ്റ്റാറിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് അപകടം ഉണ്ടായതെന്ന് ബെന്നിയുടെ അടുത്ത സുഹൃത്തായ മനു സക്കറിയ പറയുന്നു. 12 പേരാണ് വാനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബെന്നി തൽക്ഷണം തന്നെ മരിച്ചു.
ബെന്നി നല്ല ഗായകനായിരുന്നെന്നും കായിക പ്രേമിയായിരുന്നെന്നും വോളിബോളിനെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്ന ബെന്നി അടുത്ത സുഹൃത്തായിരുന്നെന്നും മനു പറയുന്നു. എല്ലാവരോടും മാഗസീനുകളിൽ എഴുതാൻ പറയുകയുമ റേഡിയോ പ്രോഗ്രാമുകൾ തുടങ്ങാനും ആഗ്രഹിച്ചിരുന്നു. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ബെന്നിയുടെ വീട്ടിലേക്ക് നിരവധി ബമലയാളികളാണ് ഇന്നലെ മുതൽ എത്തിയത്.
15 വർഷം മുമ്പാണഅ ബെന്നിയും കുടുംബവും ബ്രിട്ടനിൽ എത്തുന്നത്. ഭാര്യ ആൻസി കഴിഞ്ഞ പത്ത് വർഷമായി ക്യൂൻസ് മെഡിക്കൽ സെന്ററിലെ നഴ്‌സാണ്. സൂപ്പർമാർക്കറ്റിൽ ജോലി നോക്കിയിരുന്ന ബെന്നി പിന്നീട് മിനി വാൻ ഡ്രൈവറായി. ഇയാളുടേത് തന്നെയാണ് മിനി വാൻ.
നോട്ടിങ്ഹാമിൽ നിന്ന് വടക്ക് കിഴക്കൻ ലണ്ടനിലെ വെംബ്ലിയിലേക്ക് പോകാൻ ഈ കുടുംബമാണ് ബെന്നിയുടെ വാൻ വിളിക്കുന്നത്. യൂറോപ്പ് മുഴുവൻ യൂറോസ്റ്റാറിൽ കറങ്ങി കാണാൻ ഇറങ്ങും വഴിയാണ് അപകടം ഉണ്ടായത്. കുറച്ച് പേർ ഇവിടെ ഐടി കമ്പനികളിൽ ജോലി നോക്കിയിരുന്നവരും ബാക്കിയുള്ളവർ ചെന്നൈയിൽ നിന്നും സന്ദർശക വിസയിൽ എത്തിയവരുമായിരുന്നു.
52കാരനായ ബെന്നി ആസ്ദയിൽ ജോലി നോക്കിയ ശേഷമാണ് എബിസി ട്രാവൽസ് എന്ന പേരിൽ മിനി ക്യാബ് സർവീസ് ആരംഭിക്കുന്നത്. നാലു വർഷം മുമ്പാണ് 16 സീറ്റുകൾ ഉള്ള മിനി വാൻ വാങ്ങുന്നത്. ഈ കുടുംബത്തെ പിക്ക് ചെയ്യാൻ രാവിലെ 1.30 ഓടെയാണ് സിറിയക് വീട്ടിൽ നിന്നും തിരിച്ചത്.
നഴ്‌സായ ഭാര്യ ബെന്നിയെ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ പൊലീസ് വിളിച്ചാണ് വിവരം പറയുന്നത്. ബെന്നിയുടെ മകൾ ബെനീറ്റ ജിസിഎസ്ഇ പരീക്ഷയിൽ പത്ത് എ സ്റ്റാറുമം രണ്ട് എഎസും നേടിയിരുന്നു. ഗേൾസ് ഗ്രാമർ സ്‌കൂളിൽ ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു. വീട് പണി ആരംഭിച്ചതിനാൽ സെപ്റ്റംബർ മൂന്നിന് നാട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു ഇയാൾ.