സിഡ്‌നിയും പരിസര പ്രദേശങ്ങളിലും കാറിനുള്ളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുന്ന മോഷ്ടാക്കളുടെ എണ്ണം പെരുകുന്നതായി പൊലീസ്. അതുകൊണ്ട് തന്നെ കാറുമായി പുറത്തേക്കിറങ്ങുന്നവർ തങ്ങുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു.

റെഡ്‌ഫേൺ പ്രദേശത്ത് സിഗ്നലിൽ കാര് നിർത്തുമ്പോൾ പോലും കാറിനുള്ളിൽ നിന്നും സാധനങ്ങളുമായി കടന്നുകളയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ എപ്പോൾ കാർ ലോക്ക് ചെയ്ത് മാത്രം യാത്ര തുടരണമെന്നും പൊലീസ് വ്യക്തമാക്കി. അലക്‌സാണ്ട്ര, ബ്രോഡ് വേ, റെഡ്‌ഫേൺ തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പ്രധാനമായും ഹാൻഡ് ബാഗാണ് മോഷണം പോയവയിൽ പ്രധാനം. ലാപ്‌ടോപ് അടക്കമുള്ള സാധനങ്ങൾ കാറിനുള്ളിൽ വച്ച് പാർക്ക് ചെയ്യുന്നവർ കരുതലെടുക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.