മൗണ്ട് കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്നത് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയായിൽ ആണ്. ലോകത്തിൽ തന്നെ ഏറ്റവും ഉയരം കൂടിയ self standing mountain ആണിത്. അതു പോലെ തന്നെ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും. ഏറ്റവും ദുർഘടമായ യാത്ര ഘട്ടവും കടുത്ത മഞ്ഞുവീഴ്ചയും അതിജീവിച്ച് മൗണ്ട് കിളിമഞ്ചാരോ കീഴടക്കി ഇന്ത്യൻ പതാക ഉയർത്താനായതിന്റെ ആഹ്ലാദത്തിലാണ് മലയാളി വിദ്യാർത്ഥിയായ വിശാൽ വേണുഗോപാൽ.

ടാൻസാനിയയിലെ , അരുഷ പട്ടണത്തിലെ ജഫ്റി അക്കാദമി 13 ക്ലാസ് വിദ്യാർത്ഥിയായ വിശാൽ , ജൂലൈ 12 ആം തിയതിയാണ് കിളിമഞ്ചാരോ കയറാൻ തുടങ്ങിയത്. ഒന്നാം ദിനം മണ്ടാര ഹട്ടിൽ എത്തി , രണ്ടാം ദിനം ഹോറോമ്പോവിലും , മൂന്നാം ദിനം സീബ്ര റോക്ക് ചുറ്റി വീണ്ടും ഹോറോമ്പോവിൽ എത്തി.



നാല്ലാം ദിനം (15 ജൂലായ്) കിബോ ഹട്ടിലേക്കും യാത്ര തിരിച്ചു. സമുദ്രനിരപ്പിൽ നിന്നും 4700 മീറ്റർ ഉയരത്തിൽ ആണ് കിബോ സ്ഥിതി ചെയ്യുന്നത്. ആൽപൈൻ മരുഭൂമി എന്നറിയപ്പെടുന്ന സ്ഥലമാണ് ഹോറോമ്പോ തൊട്ടു കിബോ വരെയുള്ള പ്രദേശം. കാരണം മരുഭൂമി പോലെ വിശാലമായ പ്രദേശമാണ് അവിടെ.

ഉച്ചയ്ക്ക് അവിടെ വിശ്രമിച്ചതിനിശേഷം രാത്രി പത്തു മണിയോടെ കൊടുമുടിയുടെ ഏറ്റവും ഉയർന്ന ഭാഗമായ ഉഹുറു പീക്കിലേക്കു കയറാൻ തുടങ്ങി

ഏറ്റവും ദുർഘടമായ യാത്ര ഘട്ടമാണിത് , കടുത്ത മഞ്ഞു വീഴ്ച ഉണ്ടായിരുന്നു അതുകൊണ്ടു വളരെ പതുക്കെ മാത്രമേ മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളു . ശ്വാസ തടസം മുതലായവ പലർക്കും ഉണ്ടായി യാത്ര മതിയാക്കുന്ന ഘട്ടം കൂടിയാണ് ഈ പ്രദേശം

കൂടെയുണ്ടായിരുന്ന ഭൂരിഭാഗം പേരും കാലാവസ്ഥ ശാരീരിക അസ്വസ്ഥ മുതലായ കാരണങ്ങളാൽ യാത്ര മതിയാക്കിയെങ്കിലും വിശാൽ നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടു തന്നെ കയറുവാൻ തുടങ്ങി
16 തിയതി കാലത്തു 9 .35 നു കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന പ്രദേശമായ ഉഹുറു പീക്കിൽ എത്തി. അഭിമാനത്തോടെ രാജ്യത്തിന്റെ പതാക ഉയർത്തി. പ്രവാസിയായ , കണ്ണൂർ , താളിക്കാവിലെ വേണുഗോപാൽ (വേണു വക്കീൽ ) സരിത ദമ്പതികളുടെ മകനാണ് വിശാൽ



മൗണ്ട് കിളിമഞ്ചാരോയുടെ ഉയരം സമുദ്ര നിരപ്പിൽ നിന്നും 5895 മീറ്റർ (ഏകദേശം 20,000 ള)േ ആണ്. ഏറ്റവും ഉയർന്ന പ്രദേശത്തെ ഉഹുരു പീക്ക് എന്നറിയപ്പെടുന്നു. ഔദ്യോഗിക കണക്കനുസരിച്ചു പ്രതിവർഷം ഏകദേശം 50,000 ആളുകൾ ഇത് കാണാൻ വേണ്ടി ഇവിടേക്ക് വരുന്നു. ഇതിനു വേണ്ടി ടൂറിസ്റ്റുകൾക്ക് ഏകദേശം 1000$ (ഇന്ത്യൻ രൂപ 73,253 രൂപ) മുതൽ 2000$ (ഇന്ത്യൻ രൂപ 1,46,515) വരെ ചെലവ് പ്രതീക്ഷിക്കാം...