മൊഗ്രാൽ പുത്തൂർ പ്രവാസി കൂട്ടായ്മയായ, മൊഗ്രാൽ പുത്തൂർ വെൽഫെയർ അസ്സോസിയേഷൻ യു.എ.ഇ, 'മൊവാസ്' സ്വാതന്ത്രദിനാഘോഷവും വിവിധ വിദ്യാഭ്യാസ മേഖലകളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാഡ് ദാനവും, ഓഗസ്റ്റ് 15ന് മൊഗ്രാൽ പുത്തൂർ ടൗണിൽ വച്ച് നടന്നു, ചുരുങ്ങിയ കാലം കൊണ്ട് മൊഗ്രാൽ പുത്തൂറിന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായി മാറിയ മൊവാസിന്റെ രണ്ടാമത്തെ പൊതു പരിപാടിയായിരുന്നു മൊഗ്രാൽ പുത്തൂരിൽ വച്ച് നടന്നത്, കാസറഗോഡ് എംപി പി.കരുണാകരൻ, എംഎ‍ൽഎ എൻ.എ നെല്ലിക്കുന്ന്, ഡി.വൈ.എസ്‌പി രെഞ്ജിത്ത് തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ പങ്കെടുത്ത പരിപാടി, എംപി പി.കരുണാകരൻ ഉൽഘാടനം ചെയ്തു. എംഎ‍ൽഎ എൻ.എ നെല്ലിക്കുന്ന മുഖ്യ പ്രഭാഷണം നടത്തി, ചടങ്ങിൽ കാസറഗോഡിന്റെ വേറിട്ട ജീവകാരുണ്യ പ്രവർത്തന മുഖമായ  സായ് റാം ഗോപാല കൃഷ്ണ ഭട്ടിനെ ആദരിച്ചു, +2, എസ്.എസ്.എസ്.എൽ.സി, മദ്രസാ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സ്വർണ്ണ മെഡൽ വിതരണവും നടന്നു.

ജീവകാരുണ്യ പ്രവർത്തന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങളാൺ കഴിഞ്ഞ് 4 വർഷങ്ങളായി മൊവാസ് നടത്തി വരുന്നതെന്ന് പി.കരുണാകരൻ അഭിപ്രായപ്പെട്ടു, മൊഗ്രാൽ പുത്തൂരിന്റെ സമഗ്ര വികസനങ്ങൾ മുൻ നിർത്തി, മൊവാസ് മുന്നോട്ട് വച്ച ആവശ്യങ്ങളായ , പ്രൈമറി ഹെൽത്ത് സെന്റർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്താനും, സപ്ലൈക്കോ സ്‌റ്റോർ ആരംഭിക്കാനും, പടിഞ്ഞാർ, ആസാദ് നഗർ ഭാഗത്തേക്കുള്ള റെയിൽവേ പാലം എത്രയും പെട്ടെന്ന് യാതാർത്ഥ്യമാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

മൊവാസിന്റെ പ്രവർത്തനം മൊഗ്രാൽ പുത്തൂർ പ്രദേശത്ത് മാത്രം ഒതുക്കാതെ ജില്ലയുടെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ എംഎ‍ൽഎ എൻ.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു, മൊവാസ് മുന്നോട്ട് വെക്കുന്ന ഏത് ആവശ്യങ്ങൾക്കും ഗവണ്മെന്റ് തലത്തിൽ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു,

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുൽ ഖാദർ, ജി.എച്.എസ്.എസ് മൊഗ്രാൽ പുത്തൂർ ഹെഡ്‌മാഷ് ഹമീദ്, മുജീബ് കമ്പാര് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ മൊവാസ് പ്രസിഡന്റ് എ.കെ കരീം മൊഗർ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ രാഷ്ട്രപതി ഡോ: എ.പി.ജെ അബ്ദുൽകലാമിന്റെ സ്മരണാർഥം മൗന പ്രാർത്ഥനയും നടന്നു, മൊവാസ് ചെയർമാൻ സക്കീർ അഹമ്മദ് പി.എസ്.എം, ജനറൽ സെക്രട്ടറി റഫീക്ക് കെ.പി, ട്രഷറർ ഷംസുദ്ദീൻ പിജി തുടങ്ങിയവർ സംബന്ധിച്ചു, മൊവാസ് വൈസ് പ്രസിഡന്റ് റഹീം പുത്തൂർ സ്വാഗതവും, വെൽഫെയർ വിങ്ങ് കൺവീനർ സിദ്ധീക്ക് മഠത്തിൽ നന്ദിയും പറഞ്ഞു