- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരെ സിനിമയിൽനിന്ന് ഔട്ടാക്കാൻ ശ്രമിക്കുന്നതാര്? അരുൺ കുമാർ അരവിന്ദ് മഞ്ജുവിനെ നായികയാക്കി എടുക്കാനിരുന്ന ചിത്രം മുടങ്ങിയതെങ്ങനെ?
രണ്ടാം വരവിൽ തിളങ്ങിയ മഞ്ജു വാര്യരെ ഒതുക്കാൻ സിനിമാ മേഖലയിൽ തീവ്രശ്രമം നടക്കുന്നുണ്ടോ? മഞ്ജുവിനെ ചലച്ചിത്ര രംഗത്തു നിന്നു പുറത്താക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നതായി സിനിമാമംഗളത്തിൽ പല്ലിശേരിയാണ് റിപ്പോർട്ടുചെയ്യുന്നത്. നായികമാർക്ക് പ്രാധാന്യം കുറഞ്ഞു വരുന്ന ഘട്ടത്തിൽ തന്റെ രണ്ടാം വരവിലും സൂപ്പർ ഹീറോയിനായി തിളങ്ങിയ നടിയാണ
രണ്ടാം വരവിൽ തിളങ്ങിയ മഞ്ജു വാര്യരെ ഒതുക്കാൻ സിനിമാ മേഖലയിൽ തീവ്രശ്രമം നടക്കുന്നുണ്ടോ? മഞ്ജുവിനെ ചലച്ചിത്ര രംഗത്തു നിന്നു പുറത്താക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നതായി സിനിമാമംഗളത്തിൽ പല്ലിശേരിയാണ് റിപ്പോർട്ടുചെയ്യുന്നത്.
നായികമാർക്ക് പ്രാധാന്യം കുറഞ്ഞു വരുന്ന ഘട്ടത്തിൽ തന്റെ രണ്ടാം വരവിലും സൂപ്പർ ഹീറോയിനായി തിളങ്ങിയ നടിയാണ് മഞ്ജുവാര്യർ. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യുവിൽ തിളങ്ങിയ മഞ്ജു അതിനുശേഷം സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ സിനിമയിലെ നായികയുമായി. എന്നും എപ്പോഴും എന്ന ചിത്രത്തിൽ മോഹൻലാലുമായി മത്സരിച്ചഭിനയിക്കുകയായിരുന്നു മഞ്ജു.
എന്നാൽ അടുത്ത ചിത്രം മുതൽ മഞ്ജുവിനെ ഒഴിവാക്കാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാകുന്നതെന്നാണ് പല്ലിശേരി റിപ്പോർട്ടു ചെയ്യുന്നത്. അരുൺ കുമാർ അരവിന്ദിന്റെ ചിത്രത്തിലേക്കാണ് മഞ്ജു കരാർ ഒപ്പിട്ടിരുന്നത്. മഞ്ജുവാര്യരെ കൂടാതെ ഉർവ്വശിയും രേവതിയും ആ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
അതിനിടയിലാണ് അധികാരം കൈയിലുള്ള ചില നിർമ്മാതാക്കൾ മഞ്ജുവാര്യരെ തങ്ങളുടെ ചിത്രത്തിൽ അഭിനയിപ്പിക്കാൻ വേണ്ടി സമീപിച്ചത്. തനിക്ക് കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിശദമായി അറിയണമെന്ന് പറഞ്ഞപ്പോൾ വന്നവർ മുങ്ങുകയായിരുന്നുവെന്ന് സിനിമാമംഗളം പറയുന്നു. ഇതേസമയം അരുൺകുമാർ അരവിന്ദിന്റെ സിനിമ തിരുവനന്തപുരത്ത് ആരംഭിക്കുന്ന വിവരം വാർത്തയാകുകയും ചെയ്തു.
2012ൽ 'ഈ അടുത്ത കാലത്ത്' എന്ന സിനിമ സംവിധാനംചെയ്ത അരുൺ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമ ചെയ്തു. ഇതുരണ്ടും ശ്രദ്ധനേടിയ ചിത്രങ്ങളാണ്. 2015-ൽ മാർച്ച് ആദ്യവാരത്തിൽ മഞ്ജുവാര്യരെ നായികയാക്കി അരുൺ കുമാർ അരവിന്ദ് സിനിമ തുടങ്ങാൻ പോകുന്ന വിവരമറിഞ്ഞപ്പോൾ 2013 ലും 2014 ലും അരുൺകുമാറിനെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിച്ച രഞ്ജിത്തും ബി രാകേഷും അരുൺ കുമാറിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നിർത്തിവെയ്‌ക്കേണ്ടി വന്നു. അതിന്റെ ഫലമായി മഞ്ജു വാര്യരുടെ ഡേറ്റ്‌സ് മറ്റൊരു സിനിമയ്ക്ക് കൊടുക്കാൻ കഴിഞ്ഞില്ല. ആ സിനിമകളിൽ സഹകരിച്ചവർക്കെല്ലാം സാമ്പത്തിക നഷ്ടമുണ്ടായി. ആ ചിത്രത്തിന്റെ നിർമ്മാതാവും വെള്ളത്തിലായി.
അരുൺ കുമാർ അരവിന്ദ് മഞ്ജുവാര്യരെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങിയപ്പോഴാണ് പരാതിയും നടപടിയുമൊക്കെ വന്നതെന്നു പല്ലിശേരി പറയുന്നു. മഞ്ജുവാര്യർ എന്ന നടിയെ ഒതുക്കാനുള്ള കളി വീണ്ടും സജീവമായതിന്റെ റിഹേഴ്‌സലുകളാണ് ഇപ്പോൾ നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 'ഹൗ ഓൾഡ് ആർ യു'വിന്റെ സമയത്ത് മഞ്ജു വാര്യരെ അഭിനയിപ്പിക്കാതിരിക്കാനും ഭീഷണിപ്പെടുത്താനും ചിലർ ശ്രമിച്ചിരുന്നു. റോഷൻ ആൻഡ്രൂസ് ഭീഷണിക്കു വഴങ്ങാതെ നിന്നതുകൊണ്ട് ആ സംഭവം ചീറ്റിപ്പോയി.
എന്നാൽ മോഹൻലാൽ സിനിമയിൽ മഞ്ജു വാര്യർ നായികയായപ്പോൾ പലരും കളിക്കാതെ ഒഴിഞ്ഞുമാറി. കാരണം ആശീർവാദ് സിനിമാസിന്റെ ബാനറിലാണ് സത്യൻ അന്തിക്കാട് സിനിമ ചെയ്തത്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാതാവ്. നായകൻ മോഹൻലാലും. ഇവർക്കെതിരെ ആർക്കും ചെറുവിരൽ അനക്കാൻ കഴിയാത്തതിനാൽ സിനിമ പൂർത്തിയായി. എന്നാൽ, വലിയവരോട് ഏറ്റുമുട്ടാതെ ശക്തി കുറഞ്ഞവരെ മാനസികമായി തകർക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ഇതിലൂടെ മഞ്ജുവിനെ സിനിമാരംഗത്തുനിന്ന് ഒഴിവാക്കാനും നീക്കം നടക്കുന്നതായാണ് സിനിമാമംഗളം പറയുന്നത്.