ൽവ്വ പ്രദേശത്ത് കുടുംബമില്ലാതെ കഴിയുന്ന വിദേശികളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണ മെന്ന ആവശ്യവുമായി മുനിസിപ്പൽ കൗൺസിലർ രംഗത്ത്.കാപിറ്റൽ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർമാൻ മിഷാൽ അൽ ജുവൈശിരിയാണ് സൽവയിൽ കുടുംബമില്ലാതെ കഴിയുന്ന വിദേശികളെ എത്രയും പെട്ടെന്നു ഒഴിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്

ജലീബ് അൽ ശുയൂഖ് , ഖെയ്ത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു സൽവയിലേക്കു താമസം മാറ്റുന്ന വിദേശികളുടെ എണ്ണം കൂടി വരുന്നത് പലതരത്തിലുള്ള സാമൂഹ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നതായാണ് മുൻസിപ്പൽ ഡെപ്യൂട്ടി ചെയർമാന്റെ പരാതി .

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ സംബന്ധിച്ച് പ്രദേശ വാസികൾ ഉത്കണ്ഠ അറിയിച്ചതായും പ്രശ്‌നം ഗൗരവത്തിലെടുത്തു ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്‌