മനാമ: കമേഴ്‌സ്യൽ സ്ഥാപനങ്ങൾക്ക് അഞ്ചു ശതമാനം നികുതി ഈടാക്കാനുള്ള നീക്കവുമായി ബഹ്‌റിൻ. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് അടുത്ത ചൊവ്വാഴ്ച ഹൗസ് ഓഫ് റെപ്രസേന്റേറ്റീവുകളുടെ യോഗം ചേരും. വ്യവസായ സ്ഥാപനങ്ങൾക്ക് നികുതി ഈടാക്കുന്നതു വഴി വഴി അഞ്ചു ലക്ഷത്തിലധികം ദിനാർ സർക്കാരിന് ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

എംപി ഹമദ് അൽ ദോസരിയാണ് കമേഴ്‌സ്യൽ സ്ഥാപനങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബിൽ കൊണ്ടു വന്നത്. മൂന്നു മാസത്തിൽ ഇതു രണ്ടാം തവണയാണ് ഇത് അവതരിപ്പിക്കുന്നത്. നേരത്തെ ഇതു പരിഗണനയിൽ വന്നിരുന്നുവെങ്കിലും വിശദമായ പഠനത്തിനുശേഷം ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നികുതി വഴി സർക്കാരിന് അധിക വരുമാനം കണ്ടെത്താൻ സാധിക്കുമെന്നും പൊതുജനങ്ങളുടെ മേൽ ഇത് അധികഭാരം ചുമത്തുന്നില്ലെന്നുമാണ് അൽദോസരി വ്യക്തമാക്കുന്നത്.