- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് വീണ്ടും ഇരുട്ടടി; ഫാമിലി വിസ, ഫാമിലി വിസിറ്റ് വിസ എന്നിവ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം
കുവൈത്തിലെ വിദേശികൾക്ക് വീണ്ടും ഇരുട്ടടി നല്കികൊണ്ട് പുതിയ നിയമാമാറ്റത്തിന് വഴിയൊരുങ്ങുന്നു. മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനുള്ള ആഗ്രഹങ്ങൾ കടിഞ്ഞാണിടുന്നതാണ് പുതിയ നിയമമാറ്റം. ഫാമിലി വിസ, ഫാമിലി വിസിറ്റ് വിസ എന്നിവ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തുന്നതാണ് ഇതിൽ പ്രധാനം. കൂടാതെ ഇക്കാമ, വിസ ഉൾപ്പെട
കുവൈത്തിലെ വിദേശികൾക്ക് വീണ്ടും ഇരുട്ടടി നല്കികൊണ്ട് പുതിയ നിയമാമാറ്റത്തിന് വഴിയൊരുങ്ങുന്നു. മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനുള്ള ആഗ്രഹങ്ങൾ കടിഞ്ഞാണിടുന്നതാണ് പുതിയ നിയമമാറ്റം. ഫാമിലി വിസ, ഫാമിലി വിസിറ്റ് വിസ എന്നിവ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തുന്നതാണ് ഇതിൽ പ്രധാനം.
കൂടാതെ ഇക്കാമ, വിസ ഉൾപ്പെടെയുള്ള നടപടികളുടെ ഫീസ് വർദ്ധിപ്പിക്കുക, ഫാമിലി, ജോലി വിസകൾ ലഭിക്കേണ്ടവരുടെ പാസ്‌പോർട്ട് കാലാവധി രണ്ട് വർഷത്തിൽ കുറയാതിരിക്കുക, വിസിറ്റ് വിസയ്ക്ക് വേണ്ട പാസ്‌പോർട്ട് കാലാവധി 6 മാസത്തിൽ കുറയാതിരിക്കുക, ജോലിയിൽ നിന്ന് വിട്ട് നില്ക്കുന്ന ഷൂൻ ഖാദിം വിസക്കാകെ ഉടൻ നാടുകടത്തുന്നതിന് നിയമം പരിഷ്‌കരിക്കുക തുടങ്ങിയ നിയമങ്ങളാണ് ഉടൻ പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്.
കൂടാതെ ടൂറിസ്റ്റ് വിസാ നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനായി ഹോട്ടലുകൾ, ടൂറിസം കമ്പനികൾ എന്നിവയുമായി കമ്പ്യൂട്ടർ ബന്ധം സ്ഥാപിക്കുന്ന നടപടികൾ റെസിഡൻസ് വകുപ്പ് പൂർത്തീകരിച്ചതായും നിലവിലെ വിസ, ഇക്കാമ അപേക്ഷാ ഫോറങ്ങൾ അടിമുടി പരിഷ്‌കരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.