- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ സിനിമ അപ്‌ലോഡ് ചെയ്യുന്നവനെ പിടികൂടാൻ കഴിയാതെ വന്നതോടെ കാണുന്നവരെ പിടികൂടാൻ നീക്കം; സിനിമയുടെ വ്യാജ കോപ്പി കണ്ടാൽ മൂന്നുകൊല്ലം തടവും മൂന്നുലക്ഷം പിഴയും ലഭിക്കും
സിനിമകൾ തീയറ്ററിൽ റിലീസാകുമ്പോൾതന്നെ അതിന്റെ വ്യാജന്മാർ ഓൺലൈലിൽ എത്തുന്നത് പതിവാണ്. കബാലി ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. എന്നാൽ, സിനിമകളുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നവരെ കണ്ടെത്തുന്നതിൽ നമ്മുടെ നിയമസംവിധാനം പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടികൂടുക എന്ന തന്ത്രം ഇക്കാര്യത്തിലും പിന്തുടരാനുള്ള നീക്കത്തിലാണ് പൊലീസ്. വ്യാജ സിനിമ അപ്‌ലോഡ് ചെയ്തവരെ കിട്ടിയില്ലെങ്കിൽ, സിനിമ കണ്ടവരെ ശിക്ഷിക്കാനാണ് നീക്കം. വ്യാജ സിനിമകൾ ഓൺലൈനിൽ കാണുന്നവർക്ക് മൂന്നുവർഷം വരെ തടവും മൂന്നുലക്ഷം രൂപ വരെ പിഴയും ഏർപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. വ്യാജ സിനിമകൾ ഓൺലൈനായി കാണുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ കോപ്പിയെടുക്കുന്നതോ പ്രദർശിപ്പിക്കുന്നതോ ഒക്കെ പുതിയ നിർദേശാനുസരണം കുറ്റകരമാണ്. സിനിമകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുന്ന 134 വെസ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞ മാസം മുംബൈ ഹൈക്കോടതി ഇന്റർനെറ്റ് ദാതാക്കളോട് ആവശ്യപ്പെട്

സിനിമകൾ തീയറ്ററിൽ റിലീസാകുമ്പോൾതന്നെ അതിന്റെ വ്യാജന്മാർ ഓൺലൈലിൽ എത്തുന്നത് പതിവാണ്. കബാലി ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. എന്നാൽ, സിനിമകളുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നവരെ കണ്ടെത്തുന്നതിൽ നമ്മുടെ നിയമസംവിധാനം പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടികൂടുക എന്ന തന്ത്രം ഇക്കാര്യത്തിലും പിന്തുടരാനുള്ള നീക്കത്തിലാണ് പൊലീസ്. വ്യാജ സിനിമ അപ്‌ലോഡ് ചെയ്തവരെ കിട്ടിയില്ലെങ്കിൽ, സിനിമ കണ്ടവരെ ശിക്ഷിക്കാനാണ് നീക്കം. വ്യാജ സിനിമകൾ ഓൺലൈനിൽ കാണുന്നവർക്ക് മൂന്നുവർഷം വരെ തടവും മൂന്നുലക്ഷം രൂപ വരെ പിഴയും ഏർപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.
വ്യാജ സിനിമകൾ ഓൺലൈനായി കാണുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ കോപ്പിയെടുക്കുന്നതോ പ്രദർശിപ്പിക്കുന്നതോ ഒക്കെ പുതിയ നിർദേശാനുസരണം കുറ്റകരമാണ്. സിനിമകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുന്ന 134 വെസ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞ മാസം മുംബൈ ഹൈക്കോടതി ഇന്റർനെറ്റ് ദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഓൺലൈൻ പ്രദർശനത്തിനെതിരെ ഡിഷൂം എന്ന സിനിമയുടെ നിർമ്മാതാക്കളാണ് കോടതിയെ സമീപിച്ചത്. ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിച്ചാലും ചിലപ്പോൾ ശിക്ഷിക്കപ്പെട്ടേക്കാം. വ്യാജ സിനിമ കാണാൻ ശ്രമിച്ചു എന്ന കുറ്റത്തിനാകും ഇയാൾക്കെതിരെ നിയമനടപടി വരികയെന്ന് വിദഗ്ദ്ധർ പറയുന്നു.
നിർമ്മാതാക്കളുടെ ഹർജിപ്രകാരം ജസ്റ്റിസ് ഗൗതം പട്ടേലാണ് നിർണായകമായ വിധി പ്രഖ്യാപിച്ചത്. വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്ന ഇന്റർനെറ്റ് ദാതാക്കൾ, കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്ന് രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇങ്ങനെ കാണിക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇന്റർനെറ്റ് ദാതാക്കൾ കോടതിയെ അറിയിച്ചു.

