- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേത സിനിമ കണ്ട് ആവേശം കയറിയ 15കാരി അമ്മയെയും സഹോദരിയെയും കുത്തിക്കൊന്നു; കൊലപാതക വിവരം പുറത്താകുന്നത് ഒരു വർഷം കഴിഞ്ഞ്
15കാരി കിം എഡ്വാർഡ്‌സ് തന്റെ അമ്മയെയും സഹോദരിയെയും കുത്തിക്കൊന്നതായി റിപ്പോർട്ട്. പ്രേതസിനിമ കണ്ട് ആവേശം കയറിയിട്ടാണ് ഈ കൗമാരക്കാരി ഈ കടും കൈ ചെയ്തിരിക്കുന്നത്. തന്റെ അമ്മയായ എലിസബത്ത് എഡ്വാർഡ്‌സ്(49)നെയും സഹോദരി കാത്തിയെയുമാണ് കിം വകവരുത്തിയത്. 15കാരനായ തന്റെ ബോയ്ഫ്രണ്ടായ ലൂക്കാസ് മർഖാമിന്റെ സഹായത്തോടെയാണ് കിം ഈ ഇരട്ടക്കൊലപാതകം നിർവഹിച്ചിരിക്കുന്നത്. കൊലപാതകവിവരം പുറത്താകുന്നത് ഒരു വർഷം കഴിഞ്ഞാണെന്ന പ്രത്യേകതയും ഈ സംഭവത്തിനുണ്ട്.ഇവരുടെ കുറഞ്ഞ പ്രായം പരിഗണിച്ച് കൊലപാതകവിവരങ്ങൾ പുറത്ത് വിടുന്നതിന് ജഡ്ജുമാർ നിയന്ത്രണമേർപ്പെടുത്തിയതിനാലാണ് കൊലപാതകവിവരം പുറംലോകം അറിയാൻ വൈകിയത്. സംഭവത്തിന് ശേഷം കഴിഞ്ഞ വർഷം നോട്ടിങ്ഹാം ക്രൗൺ കോടതിയിൽ വിചാരണ നടത്തിയിരുന്നുവെങ്കിലും അവരുടെ പ്രായം പരിഗണിച്ച് പേര് വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല. ലണ്ടൻ അപ്പീൽ കോടതിയിലെ ജഡ്ജുമാർ സംഭവം റിപ്പോർട്ട് ചെയ്യുന്നതിനുള്ള നിരോധനം നീക്കിയതിനെ തുടർന്നാണിപ്പോൾ വാർത്ത പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലിൻകോളൻഷെയ
15കാരി കിം എഡ്വാർഡ്‌സ് തന്റെ അമ്മയെയും സഹോദരിയെയും കുത്തിക്കൊന്നതായി റിപ്പോർട്ട്. പ്രേതസിനിമ കണ്ട് ആവേശം കയറിയിട്ടാണ് ഈ കൗമാരക്കാരി ഈ കടും കൈ ചെയ്തിരിക്കുന്നത്. തന്റെ അമ്മയായ എലിസബത്ത് എഡ്വാർഡ്‌സ്(49)നെയും സഹോദരി കാത്തിയെയുമാണ് കിം വകവരുത്തിയത്. 15കാരനായ തന്റെ ബോയ്ഫ്രണ്ടായ ലൂക്കാസ് മർഖാമിന്റെ സഹായത്തോടെയാണ് കിം ഈ ഇരട്ടക്കൊലപാതകം നിർവഹിച്ചിരിക്കുന്നത്. കൊലപാതകവിവരം പുറത്താകുന്നത് ഒരു വർഷം കഴിഞ്ഞാണെന്ന പ്രത്യേകതയും ഈ സംഭവത്തിനുണ്ട്.ഇവരുടെ കുറഞ്ഞ പ്രായം പരിഗണിച്ച് കൊലപാതകവിവരങ്ങൾ പുറത്ത് വിടുന്നതിന് ജഡ്ജുമാർ നിയന്ത്രണമേർപ്പെടുത്തിയതിനാലാണ് കൊലപാതകവിവരം പുറംലോകം അറിയാൻ വൈകിയത്.
സംഭവത്തിന് ശേഷം കഴിഞ്ഞ വർഷം നോട്ടിങ്ഹാം ക്രൗൺ കോടതിയിൽ വിചാരണ നടത്തിയിരുന്നുവെങ്കിലും അവരുടെ പ്രായം പരിഗണിച്ച് പേര് വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല. ലണ്ടൻ അപ്പീൽ കോടതിയിലെ ജഡ്ജുമാർ സംഭവം റിപ്പോർട്ട് ചെയ്യുന്നതിനുള്ള നിരോധനം നീക്കിയതിനെ തുടർന്നാണിപ്പോൾ വാർത്ത പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലിൻകോളൻഷെയറിലെ സ്പാൽഡിംഗിലുള്ള തങ്ങളുടെ വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു അമ്മയും മകളും കൊല ചെയ്യപ്പെട്ടത്. കൊലപാതകത്തിന് ശേഷം കിം എഡ്വാർഡ്‌സും ബോയ്ഫ്രണ്ടും കൂടി ലൈംഗികബന്ധത്തിലേർപ്പെടുകയും ഒരുമിച്ച് കുളിക്കുകയും പ്രേതസിനിമകൾ കണ്ടാസ്വദിക്കുകയും ചെയ്തിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു.
ക്രൂരമായ കൊലപാതകം നിർവഹിച്ചതിനാൽ കിമ്മിനും ലൂക്കാസിനും ചുരുങ്ങിയത് 20 വർഷത്തെ തടവ് ശിക്ഷ ലഭിക്കേണ്ടതായിരുന്നുവെങ്കിലും ഇരുവരുടെയും കുറഞ്ഞ പ്രായം പരിഗണിച്ച് അത് പതിനേഴര വർഷമായി കുറച്ചിരിക്കുകയാണ്. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുന്നതിനുള്ള നിരോധനം നീക്കിയത് ജഡ്ജുമാരായ സർ ബ്രിയാൻ ലെവ്‌സൻ, ജസ്റ്റിസ് ബ്ലേക്ക്, ജസ്റ്റിസ് ലെവിസ് എന്നിവരാണ്. തന്റെ അമ്മയെയും സഹോദരിയെയും കിം പത്ത് പ്രാവശ്യം കുത്തിയിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ പീറ്റർ ജോയ്‌സ് വിചാരണക്കിടെ ബോധ്യപ്പെടുത്തിയിരുന്നത്. ഡേവ്‌സൻ അവന്യൂവിലെ വീട്ടിൽ വച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്.
30 മിനുറ്റ് നേരം സ്പാൽഡിംഗിലെ കൊറോണേഷൻ ചാനലിലൂടെ നടന്ന് കിമ്മിന്റെ വീട്ടിലെത്തിയ ലൂക്കാസ് വീടിന്റെ വിൻഡോയിൽ മൂന്ന് പ്രാവശ്യം മുട്ടുകയും താൻ വന്നുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മുൻകൂട്ടി അവർ പദ്ധതിയിട്ട സിഗ്‌നലായിരുന്നു അത്. തുടർന്ന് കിം ബാത്ത്‌റൂമിന്റെ വിൻഡോ തുറന്ന് കൊടുക്കുകയും ലൂക്കാസ് അതുവഴി അകത്തെക്ക് കയറുകയുമായിരുന്നു. കൗമാരക്കാർ ചെയ്ത് ക്രൂരമായ കൊലപാതകത്തെ തുടർന്ന് പ്രദേശത്തുള്ളവർ ഞെട്ടിത്തരിച്ചുവെന്നാണ് ഡിറ്റെക്ടീവ് സൂപ്രണ്ടായ മാർട്ടിൻ ഹോൽവെ വെളിപ്പെടുത്തുന്നത്.