- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്തെ രേഷ്മ കേസ് സിനിമയാകുന്നു; നവാഗതനായ ഷാനു കാക്കൂർ സംവിധാന ചെയ്യുന്ന വൺഡെ മിററിന്റെ ചിത്രീകരണം ഉടൻ തുടങ്ങും
തിരുവനന്തപുരം: ഒട്ടേറെ സങ്കീർണതകളും സംശയങ്ങളും സൃഷ്ടിച്ച കൊല്ലംസ്വദേശി രേഷ്മയുടേയും അജ്ഞാത ഫേയ്സ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു. സന്തോഷ് കൈമളിന്റെ തിരക്കഥയിൽ നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൺഡേ മിറർ എന്നാണ് ചിത്രത്തിന്റെ പേര്.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഒക്ടോബർ ആദ്യ വാരം ഷൂട്ടിങ് ആരംഭിക്കും. കുടുംബ ബന്ധങ്ങൾ തകർക്കുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളുമൊക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്പെൻസ് ത്രില്ലെർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. മറ്റു താര നിർണയം പുരോഗമിക്കുന്നു. വാർത്ത പ്രചരണം- എ എസ് ദിനേശ്.
മറുനാടന് മലയാളി ബ്യൂറോ
Next Story