- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൺലോക്കിലെ റീലീസ് പ്രഖ്യാപിച്ച് നിർമ്മാതാക്കൾ; ആദ്യ റീലീസായി 'സ്റ്റാർ' എത്തുക 29ന്; സുപ്പർ താര ചിത്രങ്ങളിൽ ആദ്യമെത്തുക സുരേഷ് ഗോപിയുടെ കാവൽ
കൊച്ചി: ഒക്ടോബർ 29ന് തീയേറ്റർ റിലീസ് പ്രഖ്യാപിച്ച് നിർമ്മാതാക്കൾ. ഡോമിൻ ഡിസിൽവ സംവിധാനം ചെയ്ത സ്റ്റാർ എന്ന ചിത്രമാണ് ആദ്യം തീയേറ്ററുകളിൽ എത്തുക. പൃഥ്വിരാജ് സുകുമാരൻ, ജോജു ജോർജ്, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. തിയേറ്റർ തുറക്കുന്നത് 25 നാണെങ്കിലും 29 ന് മാത്രമെ ആദ്യ റിലീസ് ഉണ്ടാവു.
ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'അജഗജാന്തര'വും ഇതേ ദിവസം എത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നവംബർ 25നാണ് സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' തിയറ്ററുകളിലേക്ക് എത്തുക. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പർതാര ചിത്രമായിരിക്കും ഇത്.
ഒരു മാസ് നായക കഥാപാത്രത്തെ ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 'തമ്പാൻ' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ്.
മറുനാടന് മലയാളി ബ്യൂറോ