- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂവിത്തോൽപ്പിക്കേണ്ട ചലച്ചിത്രാഭാസം! ജനാധിപത്യത്തെ വെടക്കാക്കി തനിക്കാക്കുകയെന്ന തന്ത്രവുമായി ജനപ്രിയ നായകൻ, ഇത് ദിലീപിന്റെ വ്യക്തിജീവിതത്തിലെ തിരിച്ചടികൾക്ക് തൂക്കമൊപ്പിച്ച അരാഷ്ട്രീയ പ്രതിഛായ നിർമ്മിതി, ദിലീപേട്ടാ... ശുദ്ധ നാണക്കേടാണ് ഇത്തരം തേഡ്റേറ്റ് പരിപാടികൾ
നിർബന്ധമായും കൂവിത്തോൽപ്പിക്കേണ്ട ഒരു ചലച്ചിത്ര ആഭാസം. ജനപ്രിയ നായകനിൽനിന്ന് ഒരുവേള ജയിൽപുള്ളിയായി മാറിയ നമ്മുടെ ദിലീപേട്ടന്റെ പ്രതിഛായക്ക് വേണ്ടിയുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് പടം. മുരളിഗോപിയുടെ തിരക്കഥയിൽ പുതുമുഖ സംവിധായകൻ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം എന്ന അരാഷ്ട്രീയ ചിത്രത്തെ വിശേഷിപ്പിക്കാൻ മറ്റുവാക്കുകളില്ല. ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും ജനാധിപത്യ സംവിധാനങ്ങളും അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കയാണ്. ചരിത്രമാവട്ടെ മൊത്തത്തിൽ കെട്ടുകഥയും. അതുകൊണ്ടുതന്നെ പത്ര-ദൃശ്യ മാധ്യമങ്ങൾ പറയുന്നതൊന്നുമല്ല സത്യം. അതിന്റെ മറുവശമാണ്. ഇതാണ് ഈ സിനിമകൊണ്ട് പറയാൻ കവി ഉദ്ദേശിച്ചത്. വ്യക്തമാണ് കാര്യങ്ങൾ. നടിയെ ആക്രമിച്ച കേസിൽ ഗോതമ്പുണ്ട തിന്ന വ്യക്തിയുടെ താളത്തിനൊത്ത് സിനിമ പിടിക്കാൻ മുരളിഗോപിയെപ്പോലുള്ള ഒരു എഴുത്തുകാരനും, ഗോകുലം ഗോപാലനെപ്പോലുള്ള അറിയപ്പെടുന്ന നിർമ്മാതാവും നിന്നുകൊടുത്തതാണ് അദ്ഭുതം.ദിലീപേട്ട, താങ്കൾ ഒരു നല്ല നടനാണ്.ഗ്രാസ് റൂട്ടിൽനിന്ന് പടിപടിയായി അധ്വാനിച്ച് കയറിവന്ന് താര
നിർബന്ധമായും കൂവിത്തോൽപ്പിക്കേണ്ട ഒരു ചലച്ചിത്ര ആഭാസം. ജനപ്രിയ നായകനിൽനിന്ന് ഒരുവേള ജയിൽപുള്ളിയായി മാറിയ നമ്മുടെ ദിലീപേട്ടന്റെ പ്രതിഛായക്ക് വേണ്ടിയുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് പടം. മുരളിഗോപിയുടെ തിരക്കഥയിൽ പുതുമുഖ സംവിധായകൻ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം എന്ന അരാഷ്ട്രീയ ചിത്രത്തെ വിശേഷിപ്പിക്കാൻ മറ്റുവാക്കുകളില്ല. ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും ജനാധിപത്യ സംവിധാനങ്ങളും അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കയാണ്. ചരിത്രമാവട്ടെ മൊത്തത്തിൽ കെട്ടുകഥയും.
അതുകൊണ്ടുതന്നെ പത്ര-ദൃശ്യ മാധ്യമങ്ങൾ പറയുന്നതൊന്നുമല്ല സത്യം. അതിന്റെ മറുവശമാണ്. ഇതാണ് ഈ സിനിമകൊണ്ട് പറയാൻ കവി ഉദ്ദേശിച്ചത്. വ്യക്തമാണ് കാര്യങ്ങൾ. നടിയെ ആക്രമിച്ച കേസിൽ ഗോതമ്പുണ്ട തിന്ന വ്യക്തിയുടെ താളത്തിനൊത്ത് സിനിമ പിടിക്കാൻ മുരളിഗോപിയെപ്പോലുള്ള ഒരു എഴുത്തുകാരനും, ഗോകുലം ഗോപാലനെപ്പോലുള്ള അറിയപ്പെടുന്ന നിർമ്മാതാവും നിന്നുകൊടുത്തതാണ് അദ്ഭുതം.ദിലീപേട്ട, താങ്കൾ ഒരു നല്ല നടനാണ്.ഗ്രാസ് റൂട്ടിൽനിന്ന് പടിപടിയായി അധ്വാനിച്ച് കയറിവന്ന് താര സിംഹാസനം പിടിച്ചടക്കിയ വ്യക്തിയാണ്.
എല്ലാം ഞങ്ങൾ അംഗീകരിക്കുന്നു.താങ്കൾക്കെതിരയെുള്ള കേസിൽ കോടതി വിധി പറഞ്ഞോളും.പക്ഷേ അതിനുമുമ്പേ ജനാധിപത്യത്തെ ലോജിക്കില്ലാതെ അപമാനിച്ചുകൊണ്ട് എന്തിനാണ് ഇങ്ങനെ ചിത്രങ്ങൾ പടച്ചുവിടുന്നത്. സാധാരണ സ്വന്തം ഇമേജ് ഉയർത്തിക്കാട്ടുകയാണ് ചെയ്യാറുള്ളതെങ്കിൽ ഇവിടെ എല്ലാവരും കള്ളന്മാരാണെന്ന അപകടകരമായ രാഷ്ട്രീയം ഒളിച്ചുകടത്തുകയാണ്.രാജ്യത്തെ ഒറ്റുകൊടുത്തവനും, ചതിയിലുടെ നിർദാക്ഷ്യണ്യം കൊലകൾ നടത്തിയവനും വരെ ഇവിടെ മുഖ്യമന്ത്രിയാവാമെന്നും ആരെയും കാശുകൊടുത്ത് വിലക്കെടുക്കാമെന്നും ചിത്രം പറയുന്നു. എല്ലാവരെയും വെടക്കാക്കി തന്നെപ്പോലെയാക്കുകയെന്ന തന്ത്രം. നാണക്കേടാണിത്.ദിലീപ് ജയിലിൽ പോയതിന് കേരള സമൂഹം എന്ത് പിഴച്ചു.
ദലിതരേയും അധസ്ഥിതരെയും ആക്ഷേപിക്കുന്ന രംഗങ്ങളും സവർണ്ണതക്ക് സ്തുതിപാടുന്ന അവസരങ്ങളും ചിത്രത്തിൽ ഉണ്ട്.കുറ്റകൃത്യങ്ങളെ ന്യായീകരിക്കാവാനുള്ള ഈ ചിത്രത്തിന്റെ വാസന നടക്കമുളവാക്കുന്നതാണ്.ഇത്രയൊക്കെ ചെയ്തിട്ടും ജീവിതാന്ത്യത്തിലും കമ്മാരന് യാതൊരു പശ്ചാത്താപവുമില്ല.96ാം വയസ്സിലും കൂടുതൽ ഉഡായിപ്പുകളിലേക്കാണ് അയാളുടെ കണ്ണ്.എല്ലാവരും കള്ളന്മാരല്ലേ , പിന്നെ ഞാൻ മാത്രം എന്ന ന്യായം.ഇതുകൊണ്ടൊക്കെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും.
അവധിക്കാലത്ത് കുട്ടികൾ കാണേണ്ട ചിത്രം തന്നെയാണിത്.എല്ലാവിധ മൂല്യങ്ങളും കമ്മാരൻ അവർക്ക് കൊടുക്കുന്നുണ്ട്. നിർബന്ധമായും കൂവിത്തോൽപ്പിക്കേണ്ട ചിത്രമാണിതെന്ന് ഈ ലേഖകൻ ആണയിടുന്നത് ഈ പടം മാനവിക വിരുദ്ധമായതുകൊണ്ട് കൂടിയാണ്.ഇത് കണ്ട് തുള്ളാൻ ഫാൻസുണ്ടാകും.പക്ഷേ തലക്ക് ഓളമില്ലാത്ത പ്രേക്ഷകർ ഉണ്ടാവില്ല.
ഇനി ഒരു ചലച്ചിത്രമെന്ന നിലയിൽ എടുത്തലും സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ശുദ്ധ അസംബന്ധമാണ് ഈ പടം.ക്യാമറയുടെ മികവുകൊണ്ടും ദൃശ്യവിന്യാസംകൊണ്ടും കുറേ നല്ല ഫ്രെയിമുകൾ സമ്മാനിക്കുന്നതൊഴിച്ചാൽ ടോട്ടാലിറ്റി പൂജ്യമാണ്.തെറ്റില്ലാത്ത
ആദ്യപുകുതിക്ക് ശേഷം രണ്ടാംപകുതിയിൽ പലയിടത്തും ബോറടിയുമുണ്ട്.അവസാനത്തെ പതിനഞ്ചുമിനുട്ടൊക്കെ തീർത്തും അനാവശ്യം എന്നുപറയാം.
ഇനി മൂന്ന് വത്യസ്ത ഗെറ്റപ്പുകളിലായി ദിലീപിന്റെ സൂപ്പർ പെർഫോമെൻസ് എന്ന് ആരാധകർ തള്ളുന്നുണ്ടെങ്കിലും രണ്ടാംപകുതിയിലെ താടിവെച്ച ഗെറ്റപ്പിൽ വന്ന കമ്മാരൻ മാത്രമാണ് നന്നായത്. തമിഴ് നടൻ സിദ്ധാർഥാണ് പലയിടത്തും ചിത്രത്തെ ലൈവാക്കി കൊണ്ടുപോവുന്നത്.
പക്ഷേ ഇന്ത്യാചരിത്രവും, രണ്ടാംലോക മഹായുദ്ധവും, ഗാന്ധിയും,നെഹറുവും, സുഭാഷ്ചന്ദ്രബോസുമൊക്കെ കഥാപാത്രങ്ങളായും എത്തുന്ന ചിത്രമാണിത്.അതിശയിപ്പിക്കുന്ന പെർഫക്ഷനോടെ ആ ഭാഗം എടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇതിന്റെ സംവിധായകനെ അങ്ങനെ എഴുതിത്ത്ത്ത്തള്ളേണ്ട കാര്യവുമില്ല.നല്‌ളൊരു കഥകിട്ടിയാൽ അയാൾ കയറിവരും.
കളഞ്ഞുകുളിച്ചത് ഒരു സ്പൂഫാക്കി എടുക്കാവുന്ന കഥ
നവമാധ്യമങ്ങൾ ഹിറ്റാക്കിയ ഒരു കോഴിക്കോടൻ കഥാപാത്രമുണ്ട്.പേര് ജാലിയൻ കണാരേട്ടൻ.നമ്മുടെ ഹരീഷ് പെരുമണ്ണയും, നിർമ്മൽ പാലാഴിയും ഹിറ്റാക്കിയ സ്‌കിറ്റാണിത്.ഗാന്ധി,നെഹറു, സുബു( സുഭാഷ്ചന്ദ്രബോസ്) തുടങ്ങിയ മഹാന്മാരുമായി ബന്ധമുണ്ടെന്ന് പറയുന്ന കണാരേട്ടന്റെ മറ്റൊരു പതിപ്പായിരുന്നു കമ്മാരേട്ടനും. പക്ഷേ കമ്മാരൻ ആക്ഷേപഹാസ്യത്തിലേക്ക് പോവുന്നില്ല. സ്വതന്ത്ര്യസമരത്തെ ബ്രിട്ടീഷുകാർക്കു വേണ്ടി ഒറ്റിക്കൊടുക്കുകയും, തനിക്ക് ഇഷ്ടമുള്ള പെണ്ണിനെ നഷ്ടപ്പെടാതിരക്കാൻ വേണ്ടിയും, തന്റെ പിതാവിന്റെ മരണത്തിന് പ്രതികാരമായും ചതി തൊഴിലാക്കിയ വ്യക്തിയാണ് കമ്മാരൻ നമ്പ്യാർ.(അതെ നായകൻ ജാതിയിൽ നായരിൽ കുറയരുത്!)
അയാൾ ഒരു മുറിവൈദ്യനും,ഹീനനായ ജാതിഭ്രാന്തനും,അടിമുടി സൂത്രശാലിയുമാണ്. സർവോപരി ഹിറ്റ്‌ലറുടെയും ജപ്പാന്റെയും ആരാധകൻ.( ഹിറ്റ്‌ലർ മരിച്ചതിൽ സങ്കടപ്പെടുന്ന ഒരു കഥാപാത്രം മലയാളത്തിൽ ആദ്യമാണ്) കമ്മാരൻ ദലിതരെ അധിക്ഷേപിക്കുന്ന രംഗം കണ്ട് ഈ ലേഖകൻ അമ്പരന്നുപോയി.ആധുനിക ധാർമ്മികത നമ്മെ ഇതൊക്കെ വിലക്കുന്നു.വിദേശരാജ്യങ്ങളിലാണെങ്കിൽ വംശീയ അധിക്ഷേപത്തിന്റെ പേരിൽ സംവിധായകനും കൂട്ടരും കോടതി കയറിയേനെ.
ഇങ്ങനെ നരാധമൻ എന്ന് ഒറ്റനോട്ടത്തിൽ വിളിക്കാവുന്ന ഒരു കഥാപാത്രാമാണ് കമ്മാരൻ നമ്പ്യാർ.പക്ഷേ അയാൾ സഹായിച്ച ഒരു സായിപ്പ് ബോധപുർവം പടച്ചുണ്ടാക്കിയ ചരിത്രത്തിൽ കമ്മാരൻ നായകനാണ്. ഇപ്പോഴിതാ, 96വയസ്സുള്ള ഈ അടിമുടി ഫ്രോഡിന്റെ കഥ ചിലർ ഒരു പ്രത്യേക ലക്ഷ്യം മുൻനിർത്തി ചലച്ചിത്രമാക്കുകയാണ്. സായിപ്പിന്റെ നോവലാണ് നമ്മുടെ ചരിത്രം എന്ന പറഞ്ഞുകൊണ്ട്.അവിടെ നായകൻ വില്ലനാവുന്നു,യഥാർഥ വില്ലൻ നായകനുമാവുന്നു. സത്യത്തിൽ ആക്ഷേപഹാസ്യമായി എടുക്കാവുന്ന ഒരുപാട് രംഗങ്ങൾ ഉണ്ടായിട്ടും പടം അതിലേക്ക് നീങ്ങുന്നില്ല.സിനിമാനന്തരം കമ്മാരന്റെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ തീർത്തും അവിശ്വസനീയവും കാൽക്കഴഞ്ച് യുക്തിയുള്ളതോ അല്ല.ഹൃദയം അത്തിമരത്തിൽ സൂക്ഷിച്ച കുരങ്ങന്റെ കഥപോലെ,തലച്ചോർ മറ്റെവിടെയങ്കിലും സൂക്ഷിച്ചാൽ മാത്രമേ നിങ്ങൾക്ക് ഈ പടത്തിന്റെ അവസാന ഭാഗങ്ങൾ ആസ്വദിക്കാൻ കഴിയൂ.
മുരളിഗോപിയുടേത് ബൗദ്ധിക അബ്ക്കാരിപ്പണി
പക്ഷേ വേണമെങ്കിൽ നന്നാക്കാമായിരുന്ന തികച്ചും പുതുമയുള്ള വൺലൈൻ ആയിരുന്നു ഈ പടത്തിന്റെത്.ചിത്രത്തിന്റെ ഘടനവെച്ചുനോക്കുമ്പോൾ രണ്ടുരീതിയിലുള്ള സ്‌ക്രിപ്റ്റിങ്ങ് പാക്കേജുകൾ പ്രകടമാണ്.ദിലീപ് ജയിലിന് അകത്താവുന്നതുനു മുമ്പും ശേഷവും.ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം എടുത്ത ഭാഗത്താണ് കൂടുതൽ അരാഷ്ട്രീയതയും ജനാധിപത്യവിരുദ്ധയതയും എല്ലാവരും വെടക്കാണെന്ന ആശയവും ഉള്ളത്.ബാറുകളൊക്കെ എങ്ങനെ തുറക്കാം എന്ന് ചിന്തിക്കുന്ന അബ്ക്കാരി ലോബിക്ക് മുഖ്യമന്ത്രി നൽകുന്ന മറുപടി ഇങ്ങനെയാണ്.'നിങ്ങൾ എതെങ്കിലും ഒരു സ്ത്രീയെ പിടിച്ച് ഏതെങ്കിലും പ്രമുഖനെക്കുറിച്ച് പറയിപ്പിക്കുക.അപ്പോൾ മാധ്യമങ്ങളും എല്ലാം ആവഴിക്കുപോവും.
ആ സമയത്ത് നമുക്ക് ഇതൊക്കെ തുറക്കാം'. തീയേറ്റിൽ ദിലീപ് ഫാൻസിന്റെ ആഞ്ഞ ആരവമാണ് ഈ സമയത്ത്.മുരളിഗോപിയെപ്പോലൊരാളുടെ പേരുവെക്കുന്ന സ്‌ക്രിപിറ്റിലാണ് ഇതുപോലെ തറ ഡയലോഗുകൾ കടന്നുവരുന്നത്. അതായത് ദിലീപിനുവേണ്ടി മുരളി ഗോപി നന്നായി വളഞ്ഞുവെന്ന് അർഥം.സംഘപരിവാർ അജണ്ടകൾ ഒളിച്ചുകടത്തുന്നുവെന്ന പരാതി
വ്യാപകമാണെങ്കിലും മുരളിഗോപിയുടെ ഒരു രചനയും ഇത്രയും തറയായിട്ടില്ല.
ഇത് ഒരുതരം ബൗദ്ധിക അബ്ക്കാരിപ്പണിയാണ് സർ. താരത്തിന്റെ ഇമേജിനൊപ്പിച്ച് കഥ വളക്കാനും,ഡയലോഗ് കുത്തിത്തിരുകാനും കഴിയില്‌ളെന്ന് അന്തസ്സായി പറഞ്ഞ്
എണീറ്റ് പോന്നിരുന്നെങ്കിൽ, മലയാളസിനിമാ ചരിത്രം താങ്കളോട് കടപ്പെടുമായിരുന്നു. അതിലും മോശം ചരിത്രത്തെ കുറച്ചുള്ള അശാസ്ത്രീയ സമീപനമാണ്. ചരിത്രം എന്നാൽ കെട്ടുകഥയാണെന്നും ആർക്കും വളച്ചൊടിക്കാവുന്നതാണെന്നുമുള്ള യുക്തിരഹിത വർത്തമാനങ്ങൾ എമ്പാടുമുണ്ട് ഈ പടത്തിൽ.ഗാന്ധിയും,നെഹറുവും,സുഭാഷ്ചന്ദ്രബോസും മറ്റും കഥാപാത്രങ്ങളാവുന്ന ഒരു പടം എത്ര പ്രാകൃതമായ ചരിത്രബോധമാണ് വിദ്യാർത്ഥികളിൽ അടക്കം അടിച്ചേൽപ്പിക്കുന്നത്.
ദിലീപിന്റെ രണ്ടു ഗെറ്റപ്പും വേസ്റ്റ്
ഇനി തള്ളലുകാർ പൊക്കിവിടുന്നപോലെ ഈ പടത്തിൽ ദിലീപിന്റെ അഭിനയവും അത്ര നന്നായിട്ടില്ല.ആവറേജ് മാത്രം.വൃദ്ധകമ്മാര വേഷത്തിൽ അടിമുടി നാടകീയതയാണ്.വെറും ഫാൻസി ഡ്രസ്്‌സ.ഒരു കൃത്രിമ ചുമയൊക്കെ കേട്ടാൽ പഴയ കെ.പി.എ.സി നാടകങ്ങൾ ഓർമ്മവരും. ഡയലോഗ് ഡെലിവറിയും തീരെ നന്നായിട്ടില്ല.പകയും പ്രതികാരവും നിറയുന്ന ദ്വിമുഖമുള്ള യുവാവായ കമ്മാരനെയും മനസ്സിൽ തട്ടുന്ന രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ജനപ്രിയന് ആയിട്ടില്ല.
താടിവെച്ചുള്ള മൂന്നാം ഗെറ്റപ്പാണ് ഭേദം. പക്ഷേ ചിത്രത്തിന്റെ രസമാപിനി താഴാതെനോക്കുന്നത് ഒതേനൻ എന്ന എൻ.ഐ.എ ഭടന്റെ വേഷം ചെയ്ത തമിഴ് നടൻ സിദ്ധാർഥ് ആണ്.കലക്കിയിട്ടുണ്ട് ഇയാൾ. പക്ഷേ തിരക്കഥയിലെ ദൗർബല്യം കാരണം ഈ കഥാപാത്രം ആരോട് എന്തിന് ഏറ്റുമുട്ടുന്നുവെന്നൊക്കെ പ്രേക്ഷകൻ ചികഞ്ഞ് കണ്ടുപിടിക്കേണ്ട അവസ്ഥയാണ്. മുരളിഗോപിയുടെ വില്ലൻ പതിവ് രാജാപാർട്ട് വേഷത്തിൽ.ശ്വേതാമേനോനും പതിവ് വിപരീതമായി വെറുപ്പിക്കുന്നു.കമമാരന്റെ കാമിനിയായ നമിത പ്രമോദിനും കാര്യമായി ഒന്നും ചെയ്യാനില്ല. ക്യാമറ നന്നായെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ രണ്ടും വേസ്റ്റാണ്.ലക്ഷങ്ങൾ പൊടിച്ച് സെറ്റിട്ട് ഗോകുലം ഗോപാലേട്ടന്റെ കുറെ പുത്തൻ ധൂളിയാക്കി എന്നുമാത്രം.
വാൽക്കഷ്ണം: എന്നാൽ മുരളിഗോപിയുടെ 'ടിയാൻ' എന്ന ജാടയാൻ പടം വെച്ചുനോക്കുമ്പോൾ ഇത് എത്രതോ ഭേദമാണ്.നല്‌ളൊരു ത്രഡിനെ എന്തെല്ലാമോ ഫിലോസഫിയോ, അല്‌ളെങ്കിൽ ഇതുപോലെ തനി പൈങ്കളിത്തരമോ കയറ്റി ചപ്പാടച്ചിയാക്കുക.മുരളി ഗോപിയുടെ സ്ഥിരം പരിപാടിയാണ്.ലാലപ്പൻ ഫാൻസും ഞെട്ടാനൊരുങ്ങിക്കോളുക.അടുത്തത് ലൂസിഫറാണ്.എന്താകുമോ എന്തോ!