- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ സിനിമ തിയേറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കുന്ന കാര്യം പരിഗണനയിൽ; ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും എന്നും റിപ്പോർട്ടുകൾ
ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് അടച്ച് പൂട്ടിയ രാജ്യത്തെ സിനിമ തിയേറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇത് സംബന്ധിച്ച് തീരമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ടിക്കറ്റ് നിരക്കിൽ 15 മുതൽ 20ശതമാനംവരെ ഇളവുനൽകിയേക്കും. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നൽകുന്നകാര്യവും പരിഗണനയിലുണ്ട്.
മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സൂരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ശുദ്ധീകരണം ഇടക്കിടെ നടത്തിയുമാകും സിനിമാ ഹാളുകൾ തുറക്കുക. സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്ക്കെത്തിക്കാൻ ആദ്യഘട്ടത്തിൽ വ്യാപകമായ ഇളവുകളും നൽകിയേക്കുമെന്നാണ് ഇൻഡസ്ട്രിയിൽനിന്നുള്ളവർ പറയുന്നത്. ആദ്യ ആഴ്ചകളിൽ ആരോഗ്യമേഖലയിൽനിന്നുള്ളവർക്കും പൊലീസുകാർക്കും സൗജന്യം അനുവദിക്കുന്നകാര്യവും മൾട്ടിപ്ലക്സുകൾ പരിഗണിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്