മസ്‌കത്ത്: മുവാസലാത്ത് സർവിസുകൾ കൂടുതൽ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ബസുകളിൽ ഇനി സൗജന്യ അൺലിമിറ്റഡ് വൈഫൈ സേവനവും. ആദ്യഘട്ടത്തിൽ മസ്‌കത്ത് നഗരത്തിലെ സർവിസുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. ദുബൈയിലേക്കുള്ളതും മറ്റ് ഗവർണറേറ്റുകളിലേക്കുള്ളതുമായ സർവിസുകൾ, സുൽത്താൻ ഖാബൂസ് സർവകലാശാല റൂട്ട് എന്നിവിടങ്ങളിൽ ഘട്ടംഘട്ടമായി ഈ സേവനം നടപ്പാക്കും.

മുവാസലാത്തിന്റെ മുഴുവൻ ബസുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്നതിനുള്ള കരാർ കഴിഞ്ഞ ഡിസംബറിലാണ് ഒമാൻടെല്ലുമായിഒപ്പിട്ടത്.  കൂടുതൽ യാത്രികർ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കപ്പെടുമെന്നാണ് മുവാസലാത്ത് അധികൃതരുടെ പ്രതീക്ഷ.

കൈവശമുള്ള ഉപകരണത്തിന്റെ െൈവഫെ ഓൺ ആക്കിയ ശേഷം ഒമാൻടെൽ വൈഫൈ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് ഇന്റർനെറ്റ് ബ്രൗസർ പ്രവർത്തിപ്പിക്കുക. ഒമാൻടെല്ലിന്റെ ഹോംപേജ് സ്‌ക്രീനിൽ വരുേമ്പാൾ അതിൽ മൊബൈൽ നമ്പർ നൽകിയ ശേഷം തുടർന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഒമാൻടെല്ലിന് പുറമെ ഉരീദു, റെന്ന അടക്കം ഉപഭോക്താക്കൾക്കും ഈ സൗജന്യ വൈഫൈ സേവനം ആസ്വദിക്കാൻ സാധിക്കും.