- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മലയാളികൾക്ക് ആശ്വാസ വാർത്തയുമായി മുവാസലാത്ത്; കർവ്വ ഡ്രൈവർമാരുടെ ശമ്പളം 3000 റിയാലായി വർധിപ്പിക്കാൻ തീരുമാനം; നൂറുകണക്കിന് മലയാളികൾക്ക് ആശ്വാസമാവും
ദോഹ: ഖത്തറിൽ ടാക്‌സി ഡ്രൈവർമാരുടെ ശമ്പളം കൂട്ടുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് ട്രാൻസ്‌പോർട്ടിങ് കമ്പനിയായ മുവാസലാത്ത് അറിയിച്ചു. ഖത്തറിലെ പൊതുമേഖലാ ടാക്‌സി കമ്പനിയായ കർവയാണ് ഡ്രൈവർമാരുടെ ശമ്പളം ഗണ്യമായി വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം ഡ്രൈവർമാരുടെ സേവനം നിരീ ക്ഷിക്കാനുള്ള സംവിധാനവുമേർപ്പെടുത്തുമെന്
ദോഹ: ഖത്തറിൽ ടാക്‌സി ഡ്രൈവർമാരുടെ ശമ്പളം കൂട്ടുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് ട്രാൻസ്‌പോർട്ടിങ് കമ്പനിയായ
മുവാസലാത്ത് അറിയിച്ചു. ഖത്തറിലെ പൊതുമേഖലാ ടാക്‌സി കമ്പനിയായ കർവയാണ് ഡ്രൈവർമാരുടെ ശമ്പളം ഗണ്യമായി വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം ഡ്രൈവർമാരുടെ സേവനം നിരീ ക്ഷിക്കാനുള്ള സംവിധാനവുമേർപ്പെടുത്തുമെന്നു കർവ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. നിലവിൽ 12,00 റിയാലാണു കർവ ഡ്രൈവർമാരുടെ കുറഞ്ഞ ശമ്പളം. ഇതു 3000 റിയാ ലായി ഉയർത്തുമെന്നാണറിയുന്നത്.
മലയാളികളടക്കമുള്ള നൂറുകണക്കിനു ഡ്രൈവർമാർക്ക് പുതിയ തീരുമാനം വളരെ ആശ്വാസകരമാകും. ശമ്പള വർധന നടപ്പാക്കുന്ന കൃത്യ തീയതി അധികൃതർ ഇനിയും വ്യക്ത മാക്കിയിട്ടില്ല. കർവയ്ക്കും അതിന്റെ ഫ്രാഞ്ചൈസികൾക്കുമായി ഏർപ്പെടുത്തുന്ന ഏകീകൃത കോൾ സെന്ററിലൂടെയാവും ഡ്രൈവർമാരെ നിരീക്ഷിക്കുക. ഇതിലൂടെ വാഹനം ഏതു വഴികളിലൂടെയാണു കടന്നുപോകുന്നത്, ഓരോ റൂട്ടിലും നിശ്ചയിച്ചിരിക്കുന്ന വേഗപരിധി ലംഘിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാനാവും.
കൂടാതെ, യാത്രക്കാരൻ നിൽക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ൈഡ്രവർ ആരാണെന്നും കോൾസെന്ററിലുള്ളവർക്ക് അറിയാനാവും.ആവശ്യപ്പെട്ടാലുടൻ ടാക്‌സി എത്തി ക്കാൻ ഇതിലൂടെ കഴിയും. ഇതു കർവയുടെ വരുമാനം ഗണ്യമായി ഉയർത്തുമെന്നാണു പ്രതീക്ഷ.യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പരാതികൾ പരിഗണിച്ചു മുവാസലാത്ത് അടുത്ത കാലത്ത് നിരവധി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരുന്നു. കൃത്രിമം നടത്താൻ സാധിക്കാത്ത മീറ്റർ സംവിധാനം, ഏകീകൃത കോൾ സെന്റർ എന്നിവ ഇതിന്റെ ഭാഗമാണ്. കർവ ബ്രാന്റിന് കീഴിൽ നിലവിൽ നാലായിരത്തോളം ടാക്‌സികളാണു ഖത്തറിലുള്ളത്. ഇതിൽ 1,200 എണ്ണം മുവാസലാത്തിന്റെ സ്വന്തവും ബാക്കി നാലു ഫ്രാഞ്ചൈസികൾക്കു കീഴിലുമാണ്.