ദോഹ : പൊതുഗതാഗത മേഖലയിൽ ആദ്യമായി ഇരട്ട ബസ്സുകൾ നിരത്തിലിറക്കി മോവസലാത്ത് . 60 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന തരത്തിലുള്ള ബസ്സുകളാണ് പുറത്തിറക്കിയത്.

രണ്ട് സിംഗിൾ ബസുകൾ വശങ്ങളിലായി കൂട്ടിയോജിപ്പിച്ച് കൊണ്ടുള്ളതാണ് പുതിയ ബസ്. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് സുരക്ഷിതമായ ശക്തിയായ ജോയിന്റാണുള്ളത്. ബസിന് ഉൾവശത്ത് ഈഭാഗം സുരക്ഷിതമായ രീതിയിൽ കവർ ചെയ്തിട്ടുണ്ടാവും.

അത്യാധുനിക നിലവാരമുള്ള നിരീക്ഷണ സംവിധാനം, കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യം, വലിയ വാതിലുകൾ തുടങ്ങി ധാരാളം പ്രത്യേകതകളോടു കൂടിയാണ് ബസ്സ് നിരത്തിലിറങ്ങുക. റസിഡൻഷ്യൽ, കൊമേഷ്യൽ ഏരിയകളിലൂടെ പോകുന്ന വാഹനത്തിന് നിരവധി യാത്രക്കാരെ ഉൾക്കൊള്ളാനാകും.