- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്കായി മോവസലാത്തിനു കീഴിലുള്ള കർവ ബസുകൾ റോഡിലിറങ്ങും; പുതിയതായി എത്തുന്നത് ഏറെ സുരക്ഷാ സംവിധാനങ്ങളുള്ള 150 സ്‌കൂൾ ബസുകൾ
ദോഹ: ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്കായി മോവസലാത്തിനു കീഴിലുള്ള കർവ ബസുകൾ എത്തുന്നു. പുതിയതായി എത്തുന്നത് ഏറെ സുരക്ഷാ സംവിധാനങ്ങളുള്ള 150 സ്‌കൂൾ ബസുകൾ ആണ്. ഇളം തവിട്ടു നിറത്തിലുള്ളവയാണു പുതിയ സ്‌കൂൾ ബസുകൾ. ഏറ്റവും ആധുനിക സാങ്കേതികവിദ്യയും രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുമാണ് പുതിയ സ്‌കൂൾ ബസുകളിലുള്ളത്. ്പ്രതിദിനം 4,000 ട്രിപ്പുകളിലായി 56,000 വിദ്യാർത്ഥികളാണു കർവ ബസുകളിൽ സ്‌കൂളിലെത്തി മടങ്ങുന്നത്. പത്തുവർഷം മുമ്പാണ് ഇൻഡിപെൻഡന്റ് സ്‌കൂൾ വിദ്യാർത്ഥികളുടെ ഗതാഗതക്കരാർ മോവസലാത് ഏറ്റെടുത്തത്. കുട്ടികളുടെ യാത്രാസുരക്ഷിതത്വത്തിനു വിദ്യാഭ്യാസമന്ത്രാലയം മുന്തിയ പരിഗണനയാണു നൽകുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂൾ ബസുകൾക്കും കുട്ടികളുമായി പോവുന്ന കാറുകൾക്കുമുള്ള സുരക്ഷാനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നിലവിൽ മോവസലാത്തിനു 2,300 സ്‌കൂൾബസുകളാണ് ഉള്ളത്. 26, 35, 40 സീറ്റുകളുള്ളവയാണു ബസുകൾ. ഇതിൽ 15 എണ്ണം അംഗപരിമിതരായ കുട്ടികൾക്കു മാത്രമായി സർവീസ് നടത്തുന്നതിനുള്ളതാണ്. ഇതി
ദോഹ: ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്കായി മോവസലാത്തിനു കീഴിലുള്ള കർവ ബസുകൾ എത്തുന്നു. പുതിയതായി എത്തുന്നത് ഏറെ സുരക്ഷാ സംവിധാനങ്ങളുള്ള 150 സ്‌കൂൾ ബസുകൾ ആണ്. ഇളം തവിട്ടു നിറത്തിലുള്ളവയാണു പുതിയ സ്‌കൂൾ ബസുകൾ.
ഏറ്റവും ആധുനിക സാങ്കേതികവിദ്യയും രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുമാണ് പുതിയ സ്‌കൂൾ ബസുകളിലുള്ളത്. ്പ്രതിദിനം 4,000 ട്രിപ്പുകളിലായി 56,000 വിദ്യാർത്ഥികളാണു കർവ ബസുകളിൽ സ്‌കൂളിലെത്തി മടങ്ങുന്നത്.
പത്തുവർഷം മുമ്പാണ് ഇൻഡിപെൻഡന്റ് സ്‌കൂൾ വിദ്യാർത്ഥികളുടെ ഗതാഗതക്കരാർ മോവസലാത് ഏറ്റെടുത്തത്. കുട്ടികളുടെ യാത്രാസുരക്ഷിതത്വത്തിനു വിദ്യാഭ്യാസമന്ത്രാലയം മുന്തിയ പരിഗണനയാണു നൽകുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂൾ ബസുകൾക്കും കുട്ടികളുമായി പോവുന്ന കാറുകൾക്കുമുള്ള സുരക്ഷാനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നിലവിൽ മോവസലാത്തിനു 2,300 സ്‌കൂൾബസുകളാണ് ഉള്ളത്.
26, 35, 40 സീറ്റുകളുള്ളവയാണു ബസുകൾ. ഇതിൽ 15 എണ്ണം അംഗപരിമിതരായ കുട്ടികൾക്കു മാത്രമായി സർവീസ് നടത്തുന്നതിനുള്ളതാണ്. ഇതിനായി പ്രത്യേകരീതിയിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് സ്‌കൂൾബസുകൾ ഓടിക്കുന്നത്. കർവ ഡ്രൈവിങ് സ്‌കൂളിലാണ് ഇവർക്കു പ്രത്യേകപരിശീലനം നൽകുന്നതെന്ന് അൽഹെയ്ൽ പറഞ്ഞു.
കർവയുടെ സ്‌കൂൾബസുകളിലെല്ലാം പ്രഥമശുശ്രൂഷ കിറ്റുകൾ ഉണ്ട്. എല്ലാ ബസിനും സീറ്റ്ബെൽറ്റുകളും എമർജൻസി എക്സിറ്റുകളുമുണ്ട്. റിവേഴ്സ് ക്യാമറകൾ, സെൻസറുകൾ എന്നിവയും ഇവയിൽ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂൾബസുകൾക്കുള്ള പ്രത്യേക സ്റ്റിക്കറുകളും ഇവയിൽ പതിച്ചിട്ടുണ്ട്. ഇത് മറ്റ് ഡ്രൈവർമാരെ ജാഗരൂകരാക്കും. ഡ്രൈവറുടെ കാബിനിലേക്കുള്ള വാതിൽ അടഞ്ഞിട്ടില്ലെങ്കിൽ എൻജിൻ സ്റ്റാർട്ടാകില്ല.
കുട്ടികൾ കയറുന്ന വാതിൽ ശരിയായി അടഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പു ലൈറ്റുകൾ തെളിയും. കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ സീറ്റുകളും പാഠ്യഭാഗങ്ങൾ തെളിയുന്ന എൽസിഡി മോണിട്ടറുകളും മികച്ച എയർകണ്ടീഷനിങ് സംവിധാനവും ഇവയുടെ പ്രത്യേകതയാണ്. ഈ ബസുകളിൽ കുടിവെള്ളവും ലഭ്യമാണ്.