- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം വിപുലപ്പെടുത്താനുള്ള പദ്ധതികളുമായി മൊവാസലത്ത്; പുതുതായി കൂടുതൽ ബസുകൾ നിരത്തിലിറക്കും
ദോഹ: പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം വിപുലപ്പെടുത്താനുള്ള പദ്ധതികളുമായി മൊവാസലത്ത് രംഗത്തെത്തി. വരും വർഷങ്ങളിൽ ഖത്തർ നിരത്തുകളിലൂടെ ഓടുന്ന കർവ ബസുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതികൾക്കാണ് മൊവാസലത്ത് രൂപം നൽകുന്നത്. ദിവസേന വർധിച്ചുവരുന്ന ഗതാഗത തടസം കുറയ്ക്കാനുള്ള മാർഗമെന്ന നിലയിൽ പബ്ലിക് ഗതാഗതം കൂടുതൽ ആകർഷണീയമാക്കുന്ന
ദോഹ: പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം വിപുലപ്പെടുത്താനുള്ള പദ്ധതികളുമായി മൊവാസലത്ത് രംഗത്തെത്തി. വരും വർഷങ്ങളിൽ ഖത്തർ നിരത്തുകളിലൂടെ ഓടുന്ന കർവ ബസുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതികൾക്കാണ് മൊവാസലത്ത് രൂപം നൽകുന്നത്. ദിവസേന വർധിച്ചുവരുന്ന ഗതാഗത തടസം കുറയ്ക്കാനുള്ള മാർഗമെന്ന നിലയിൽ പബ്ലിക് ഗതാഗതം കൂടുതൽ ആകർഷണീയമാക്കുന്നതിനുള്ള പദ്ധതികളും മൊവാസലത്ത് അണിയറയിൽ തയ്യാറെടുക്കുന്നു.
നിലവിൽ 60,000 ആൾക്കാർ പൊതുഗതാഗതമാർഗമായ ബസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നാണ് കണക്ക്. ഈ വർഷം അവസാനത്തോടെ ബസുകളുടെ എണ്ണം 250 ആക്കി ഉയർത്താനാണ് മൊവാസലത്ത് ലക്ഷ്യമിടുന്നത്. വേനൽ കടുത്തുതുടങ്ങിയതോടെ കർവ ബസുകളിലേക്കു യാത്രക്കാർ കൂടുന്നുണ്ട്. മികച്ച ശീതീകരണ സംവിധാനമുള്ള കർവ ബസുകളിലെ വേനൽക്കാല യാത്ര കുളിരുപകരുന്ന ഒരനുഭവമാണ് എന്നതാണു സാധാരണയാത്രക്കാരെ കർവയിലേക്ക് ആകർഷിക്കുന്നത്.
22 ലക്ഷത്തിനുമുകളിൽ ജനസംഖ്യയുള്ള ഖത്തറിൽ 11 ലക്ഷത്തിലധികം കാറുകളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരത്തിനു താങ്ങാനാവാത്തതിലധികം വാഹനങ്ങൾ ദോഹയിലും പരിസരത്തും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. കർവ ബസ് സർവീസുകൾ കൂടുതൽ ജനപ്രിയമാകുന്ന മുറയ്ക്കു ഗതാഗതക്കുരുക്കും കുറഞ്ഞുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഇഒ ഖാലിദ് നാസർ അൽഹെയ്ൻ ചൂണ്ടിക്കാട്ടി.
പുതിയ ബസുകൾ നിരത്തുകളിലിറക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കുമെന്നാണ് പറയുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം തന്നെ 40 ബസുകളും ജൂണിൽ മുപ്പതിലേറെ ബസുകളും നിരത്തിലിറക്കും. 2022 ലോകകപ്പിനോട് അനുബന്ധിച്ച് ഓരോ വർഷവും 150 മുതൽ 200 ബസുകൾ വരെ നിരത്തിലിറക്കാനാണ് മൊവാസലത്ത് പദ്ധതിയിടുന്നത്.